ഐപിഎല്ലിൽ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം

ഐപിഎല്ലിൽ അരങ്ങേറ്റ മത്സരം തന്നെ അർധ സെഞ്ചുറിയോടെ ഗംഭീരമാക്കിയിരിക്കുകയാണ് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഐപിഎല്ലിൽ ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിന് വേണ്ടി 42 പന്തിൽ നിന്നും 56 റൺസാണ് ഈ 20 കാരൻ അടിച്ചു കൂട്ടിയത്.ആദ്യ മത്സരം കളിക്കുന്നതിനിടെ സമ്മർദം ഒന്നുമില്ലാതെ ഓസീസ് താരം ഫിഞ്ചിനൊപ്പം ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് ഹൈദരാബാദ് ബൗളർമാരെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല ഈ ഇടം കയ്യൻ ബാറ്റ്സ്മാൻ.മലയാളിയായ ദേവ്ദത്ത് ആഭ്യന്തര ക്രിക്കറ്റിൽ കര്ണാടകക്കു വേണ്ടിയാണു കളിക്കുന്നത്. കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ ട്രോഫിയിലും ,സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.

ആഭ്യന്തര ടി 20 ടൂർണമെന്റായ 2019 ൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ 580 റൺസ് നേടിയ ശേഷമാണ് ദേവ്ദത്ത് പാഡിക്കൽ ശ്രദ്ധയിൽപ്പെട്ടത്. ടൂർണമെന്റിൽ 64 ശരാശരിയിലും 175 ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റിലും റൺസ് നേടിയത്.മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത് ബാംഗ്ലൂരിലാണ് താമസിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറി നേടുന്നത് ഈ യുവതാരത്തിനു പുതുമയല്ല .ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ കര്ണാടക്കുവേണ്ടി മഹാരാഷ്ട്രക്കെതിരെ രണ്ടാം ഇന്നിങ്സിൽ 77 റണ്സെടുത്തു. വിജയ് ഹസാരെ ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ജാർഖണ്ഡിനെതിരെ 58 റൺസും.

ആഭ്യന്തര ടി 20 ടൂര്ണമെന്റായ സയ്ദ് മുഷ്‌താഖ്‌ അലി ടൂണമെന്റിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ 53 റൺസും നേടി.ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച 20 കാരനായ കർണാടക ബാറ്റ്സ്മാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60 ശരാശരിയിൽ 900 ലധികം റൺസ് നേടി. മിച്ചൽ മാർഷ്,ബുവനേശ്വർ കുമാർ,റഷീദ് ഖാൻ തുടങ്ങിയ മികച്ച ബൗളര്മാര്ക്കെതിരെ മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്