❝ ഫുട്‍ബോൾ ⚽👑 രാജാവും കൂട്ടരും 💪🇦🇷 രാജകീയമായി 🏆😍 തന്നെ ക്വാർട്ടർ ഫൈനലിൽ ❞

കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന് തകർപ്പൻ ജയത്തോടെ വിരാമമിട്ട് അർജന്റീന. ഇന്ന് നടന്ന അവസാന മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർത്തു വിട്ടത്. രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച മെസ്സിയുടെ മികവിലാണ് അർജന്റീന വിജയം നേടിയെടുത്തത്. അർജന്റീന ജേഴ്സിയിൽ 148 മത് മത്സരത്തിനിറങ്ങിയ മെസ്സി അത് അവിസ്മരണീയമാക്കുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.

കഴിഞ്ഞ മത്സരത്തിൽ നിന്നും വലിയ മാറ്റങ്ങളോടെയായണ് അര്ജന്റീന ഇന്ന് ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായ ബൊളീവിയയെ നേരിടാനെത്തിയത്. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഗോളവസരം ലഭിച്ചതും അർജന്റീനക്ക് തന്നെയായിരുന്നു. നാലാം മിനുട്ടിൽ ബോക്സിനുള്ളിൽ നിന്നും സെർജിയോ അഗ്യൂറോയുടെ മികച്ചൊരു ഷോട്ട് എടുത്തെങ്കിലും ബൊളീവിയൻ ഗോൾകീപ്പർ കാർലോസ് ലാംപെ തട്ടിയകറ്റി . റീബൗണ്ടിൽ ഏഞ്ചൽ കൊറിയക്ക് അനായാസം ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്‌ഷ്യം കാണാൻ സാധിച്ചില്ല. രണ്ടു മിനുട്ടിനു ശേഷം അര്ജന്റീന ആദ്യ ഗോൾ നേടി . ലയണൽ മെസ്സിയുടെ മനോഹരമായ പാസിൽ നിന്നും ബോക്സിനുള്ളിൽ മാർക്ക് ചെയ്യപെടാതിരുന്ന അലജാൻഡ്രോ ഗോമസ് കീപ്പർ കാർലോസ് ലാംപെയെ മറികടന്ന് പന്ത് ബൊളീവിയൻ വലയിലാക്കി.

മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത അര്ജന്റീന മെസിയുടെ കൂടുതൽ അവസരങ്ങൾ ഒരുക്കിയെടുക്കാൻ ശ്രമിച്ചു. നിരന്തരമായ മുന്നേറ്റങ്ങളുടെ ഫലമായി 31 ആം മിനുട്ടിൽ അര്ജന്റീന ലീഡുയർത്തി. പന്തുമായി പപ്പു ഗോമസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അര്ജന്റീന ജേഴ്സിയിൽ 148 മത്തെ മത്സരം കളിക്കുന്ന മെസ്സി അനായാസം ലക്ഷ്യത്തിലെത്തിച്ച് സ്കോർ 2 -0 ആക്കി. 39 ആം മിനുട്ടിൽ പോളിയാണ് താരം ജെയ്‌സൺ ചുരയുടെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് അർജന്റീനിയൻ ഗോൾകീപ്പർ അർമാനി തട്ടിയകറ്റി. 42 ആം മിനുട്ടിൽ ലയണൽ മെസ്സി അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി.സെർജിയോ അഗ്യൂറോ മെസ്സിയെ ലക്ഷ്യമാക്കി കൊടുത്ത പാസ് ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ മനോഹരമായി ചിപ്പ് ചെയ്ത വലയിലാക്കി. 44 ,45 മിനുറ്റുകളിൽ ഒരു സ്ഥാനത്തു നിന്നും സെർജിയോ അഗ്യൂറോക്ക് രണ്ടു അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടു ഷോട്ടുകളും പോസ്റ്റിനു പുറത്തേക്ക് പോയി.

മൂന്നു ഗോളിന്റെ പിൻബലത്തിൽ രണ്ടാം പകുതി ആരംഭിച്ച അര്ജന്റീന നിരന്തരം ബൊളീവിയൻ പോസ്റ്റിലേക്ക് ആക്ര മണം അഴിച്ചു വിട്ടു. വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് ബൊളീവിയ പന്തുമായി ബോക്സിലേക്ക് മുന്നേറി കൊണ്ടിരുന്നത്. എന്നാൽ 60 ആം മിനുട്ടിൽ അർജന്റീനിയൻ ഡിഫെൻസിനെ മറികടന്നു ബൊളീവിയ ഒരു ഗോൾ മടക്കി. വലതു വിങ്ങിൽ നിന്നും ലിയോണൽ ജസ്റ്റിനിയാനോ കൊടുത്ത മനോഹരമായ പാസ് സ്വീകരിച്ച ജസ്റ്റിനിയാനോ എർവിൻ സാവേദ്ര മികച്ചൊരു ഷോട്ടിലൂടെ അര്ജന്റീന വല കുലുക്കി. എന്നാൽ 64 ആം മിനുട്ടിൽ അര്ജന്റീന വീണ്ടും ഗോൾ നേടി. പകരകകരനായി ഇറങ്ങിയ ലാറ്റൂരോ മാർട്ടിനെസാണ് ഗോൾ നേടിയത്.ഗോൺസാലോ ഏരിയൽ മോണ്ടിയൽ അടിച്ച ഷോട്ടിൽ നിന്നും ഒരു റീബൗണ്ടിൽ നിന്നാണ് മാർട്ടിനെസ് ഗോൾ നേടിയത്.

69 ആം മിനുട്ടിൽ അര്ജന്റീന അഞ്ചാം ഗോളിന്റെ അടുത്തെത്തി. ലാട്ടുരോ മാർട്ടിനെസിന്റെ മികച്ചൊരു ഷോട്ട് ഗോൾ കീപ്പർ കാർലോസ് ലാംപെ തടുത്തിട്ടു റീബൗണ്ടിൽ വീണ്ടും ഷോട്ടെടുത്തെങ്കിലും ലാംപെ വീണ്ടും രക്ഷകനായി മാറി.75 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീകിക്ക് ബൊളീവിയൻ ഗോൾ കീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ തട്ടിയകറ്റി. രണ്ടു മിനുട്ടിനു ശേഷം മെസ്സി ബോക്സിൽ നിന്നും കൊടുത്ത പാസ് അർജന്റീനിയൻ താരങ്ങൾക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല.

78 ആം മിനുട്ടിൽ പകരക്കാരൻ ജൂലിയൻ അൽവാരെസ് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും കീപ്പർ കാർലോസ് ലാംപെയെ മറികടക്കാനായില്ല.ഇഞ്ചുറി ടൈമിൽ മെസ്സിക്ക് ഹാട്രിക്ക് നേടാൻ അവസരം ലഭിച്ചു .ബോക്സിനുള്ളിൽ ഡിഫെൻഡറെ കബളിപ്പിച്ച് തൊടുത്തു വിട്ട ഇടം കാൽ ഷോട്ട് കീപ്പർ കാർലോസ് ലാംപെ രു മികച്ച റിഫ്ലെക്സ് സേവിലൂടെ രക്ഷപെടുത്തി.ബൊളീവിയൻ ഗോൾകീപ്പർ കാർലോസ് ലാംപെ മികച്ച സേവുകളുമായി മത്സരത്തിന്റെ ശ്രദ്ധ കേന്ദ്രമായി മാറി.