❝വിജയം 💪🇦🇷 തുടർകഥയാക്കി ടീം 🏆😍
അർജന്റീന ✌️💙 ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു ❞

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയവുമായി അര്ജന്റീന. പാരാ​ഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ജയത്തോടെ ക്വാർട്ടർ ഉറപ്പിക്കാൻ അര്ജന്റീനക്കായി.പപ്പു ഗോമസാണ് കളിയിലെ ഗോൾസ്കൊറർ. വിജയത്തോടെ അർജൻ്റീന തുടർച്ചയായ രണ്ടാം മത്സരത്തിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കി. 2019ന് ശേഷം ആദ്യമായാണ് അവർ അടുപ്പിച്ചുള്ള മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടുന്നത്.ഇതോടെ കോപ്പയിൽ തോൽവി അറിയാതെയുള്ള മുന്നേറ്റം അർജന്റീന തുടരുകയാണ്. മൂന്ന് കളിയിൽ നിന്ന് 7 പോയിന്റോടെ എ ​ഗ്രൂപ്പിൽ ഒന്നാമതാണ് അർജന്റീന ഇപ്പോൾ.നിരവധി മാറ്റവും ആയി ഇറങ്ങിയ അർജന്റീന അഗ്യൂറോ, ഡി മരിയ, പാപ്പു ഗോമസ് എന്നിവർക്ക് ആദ്യ പതിനൊന്നിൽ ഇടം നൽകി. 16 മത്സരങ്ങളിലായി തോൽവി അറിയാതെ മുൻപോട്ട് പോവുകയാണ് മെസിയും സംഘവും.

കളിയിൽ അർജന്റീനയേക്കാൾ ഒരുപിടി മുൻപിൽ നിന്നത് പാരാ​ഗ്വേ ആയിരുന്നു. എന്നാൽ ​ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. കളി ആരംഭിച്ച് 9ാം മിനിറ്റിൽ തന്നെ അർജന്റീന ​ഗോൾ വല കുലുക്കി. ​ഗോമസാണ് സ്കോർ ചെയ്തത്. മെസിയിൽ നിന്ന് ഏയ്ഞ്ചൽ ഡി മരിയയിലേക്ക്. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ ​ഗോമസിന്റെ പിഴയ്ക്കാത്ത ഫിനിഷിങ്ങും വന്നതോടെ അർജന്റീന ലീഡ് എടുത്തു. മികച്ച മുന്നേറ്റങ്ങളുമായി പാരാ​ഗ്വേ നിറഞ്ഞെങ്കിലും ​ഗോൾ വല കുലുക്കാൻ മാത്രം അവർക്കായില്ല.

തുടർച്ചയായി അർജൻ്റീന നടത്തിയ മുന്നേറ്റത്തിൽ സമ്മർദ്ദത്തിലായ പരാഗ്വെ ഫൗളുകൾ വഴങ്ങാൻ തുടങ്ങി. 18ാം മിനിറ്റിൽ പരാഗ്വെ ബോക്സിനു തൊട്ടുമുൻപിൽ വച്ച് ആഗ്വേറോയെ ഫൗൾ ചെയ്തതിന് മെസ്സി എടുത്ത ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. പിന്നീടുള്ള കുറച്ച് നേരം കളിയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാന സമയത്ത് അർജൻ്റീന നടത്തിയ മുന്നേറ്റത്തിൽ പന്ത് പരാഗ്വെ താരത്തിൻ്റെ ദേഹത്ത് തട്ടി വലയിൽ എത്തിയെങ്കിലും റഫറിയുടെ വാർ പരിശോധനയിൽ ഗോൾ ശ്രമത്തിനിടെ മെസ്സി ഓഫ് സൈഡ് ആയിരുന്നു എന്ന കാരണത്താൽ ഗോൾ നിഷേധിക്കപ്പെട്ടു.

ആദ്യ പകുതിയിൽ പുറത്തെടുത്ത പ്രകടനം തുടരാൻ രണ്ടാം പകുതിയിൽ അർജൻ്റീനയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സമനില ഗോൾ നേടുന്നതിനായി പരാഗ്വെ താരങ്ങൾ ആക്രമ ണത്തിൽ ഊന്നൽ നൽകിയപ്പോൾ അർജൻ്റീനയ്ക്ക് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പലപ്പോഴും ഇടതു വിങ്ങിൽ മിഗ്വൽ അൽമിരോന്റെ വേഗം അർജന്റീനക്ക് തലവേദന ആയി. എന്നാൽ പന്ത് കൂടുതൽ സമയം കൈവശം വച്ചു എങ്കിലും അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ ഒരിക്കൽ പോലും പരീക്ഷിക്കാൻ പരാഗ്വയെക്ക് ആയില്ല.10 ഷോട്ടുകൾ പാരാ​ഗ്വേയിൽ നിന്ന് വന്നപ്പോൾ ഓൺ ടാർ​ഗറ്റിലേക്ക് എത്തിയത് രണ്ടെണ്ണം. അർജന്റീനയുടെ 8 ഷോട്ടുകളിൽ ഓൺ ടാർ​ഗറ്റിലേക്ക് വന്നത് നാലെണ്ണവും

കോപ്പ അമേരിക്ക ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഏറ്റുമുട്ടിയ ഉറുഗ്വെയും ചിലെയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ചിലിയുടെ ആർതുറോ വിദാലിന്റെ ഓൺ ഗോളാണ് സമനിലയിലേക്ക് എത്താൻ ഉറുഗ്വേയെ തുണച്ചത്.മത്സരത്തിലെ ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ ബെൻ ബ്രറ്റന്റെ മികച്ച പാസിൽ നിന്നു ഉഗ്രനൊരു ഗോൾ നേടിയ വർഗാസ് ആണ് ചിലിക്ക് ആയി ഗോൾ നേടിയത്. വർഗാസിന്റെ കോപ്പയിലെ 14ാം ഗോളാണ് ഇത്.

എന്നാൽ രണ്ടാം പകുതിയിൽ സുവാരസിന്റെ ശ്രമത്തിൽ സെൽഫ് ഗോൾ വഴങ്ങിയ ആർട്യൂറോ വിദാൽ ചിലിക്ക് മുന്നിൽ വില്ലനായി. ഇതോടെ നിർണായകമായ സമനില ഉറുഗ്വായ് സ്വന്തമാക്കി. മത്സരത്തിൽ ചിലിയെക്കാൾ നേരിയ മുൻതൂക്കം പന്തെടുക്കത്തിൽ അടക്കം ഉറുഗ്വായ്ക്ക് തന്നെയായിരുന്നു.ഗ്രൂപ്പ് എയിൽ 5 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചിലി ഇപ്പോൾ. ഉറുഗ്വേ നാലാമതും.