ഗോളും അസിസ്റ്റുമായി ഡി മരിയയും മെസ്സിയും, യുഎഇ ക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന |Argentina

യുഎഇ ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞു കളിച്ച മത്സരത്തിൽ എതിരില്ലാത്ത അഞ്ചി ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഡി മരിയ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നേടി മികച്ചു നിന്നു.

മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ കളിയുടെ തുടക്കം മുതൽ അർജന്റീനയാണ് കളം നിറഞ്ഞു കളിച്ചത്.നിരന്തരമായ അർജന്റീനിയൻ മുന്നേറ്റങ്ങളിൽ യു.എ.ഇ പ്രതിരോധത്തിന് ഇളക്കം തട്ടി . കളിയുടെ 17ാം മിനിറ്റിൽ അർജന്റീന ആദ്യ ഗോൾ കണ്ടെത്തി.വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണൽ മെസി മറിച്ചു നൽകിയ പന്തിനെ ജൂലിയൻ അൽവാരസ് വലയിലെത്തിക്കുകയായിരുന്നു.

ഗോൾ വീണ് എട്ട് മിനിറ്റ് കഴിഞ്ഞതും അർജന്റീന അടുത്ത ഗോളും കണ്ടെത്തി.മാർകോസ് അക്വിനയുടെ ക്രോസിൽ മനോഹരമായൊരു കർവിങ് ഷോട്ടിലൂടെ യുഎഇ വല കുലുക്കി.37ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിന് അകത്ത് രണ്ട്ന്നാം ഡിഫന്റമാരെ വെട്ടിച്ച് ഡി മരിയ അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ആയിരുന്നു സൂപ്പർ താരം ലയണൽ മെസിയുടെ പിറന്നത്.

ഡി മരിയ നൽകിയ പാസ്സുമായി ഡിഫെൻഡർമാരെ മറികടന്നു പന്ത് വലയിലാക്കി. പകുതിയിലും അര്ജന്റീന ആധ്യപത്യമാണ് കാണാൻ സാധിച്ചത്. 59 ആം മിനുട്ടിൽ ഡി പോൾ നൽകിയ പാസിൽ കൊറിയ അർജന്റീനയുടെ അഞ്ചാമത്തെ ഗോൾ നേടി.

Rate this post