❝2030 ഫിഫ വേൾഡ് കപ്പ് ആതിഥേയത്വം വഹിക്കാൻ അർജന്റീന, ചിലി, ഉറുഗ്വേ, പരാഗ്വേ❞|FIFA World Cup
2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അർജന്റീന, ചിലി, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങൾ സംയുക്ത ശ്രമം ആരംഭിചിരിക്കുകയാണ്.ഉറുഗ്വേയിൽ ആദ്യ ലോകകപ്പ് ലോകകപ്പ് നടന്നതിന് 100 വർഷത്തിന് ശേഷം വരുന്ന 2030 ലെ ലോകകപ്പ് വീണ്ടും സൗത്ത് അമേരിക്കയിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് നാല് രാജ്യങ്ങൾ.
ചിലി (1962), അർജന്റീന (1978) എന്നിവയും മുൻപ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. “ഇത് ഒരു ഭൂഖണ്ഡത്തിന്റെ സ്വപ്നമാണ്,” CONMEBOL പ്രസിഡന്റ് അലജാൻഡ്രോ ഡൊമിംഗ്വെസ് പറഞ്ഞു.”കൂടുതൽ ലോകകപ്പുകൾ ഉണ്ടാകും, പക്ഷേ കപ്പ് ഒരു തവണ മാത്രമേ 100 തികയുകയുള്ളൂ, അത് ലാറ്റിനമേരിക്കയിലേക്ക് വരേണ്ടതുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സ്പെയിനും പോർച്ചുഗലും സംയുക്ത ബിഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.2024-ൽ ഫിഫ 2030 ഹോസ്റ്റിനെ തിരഞ്ഞെടുക്കും. യുണൈറ്റഡ് കിംഗ്ഡവും റിപ്പബ്ലിക് ഓഫ് അയർലൻഡും അവരുടേതായ ഒരു ബിഡ് സമർപ്പിക്കാനുള്ള പദ്ധതികൾ പിൻവലിച്ചു, പകരം 2028 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഹോസ്റ്റിംഗ് വേണ്ടി അവർ ശ്രമിക്കും.
¡El deseo que la Copa Mundial regrese a casa! ⚽
— CONMEBOL.com (@CONMEBOL) August 2, 2022
La CONMEBOL apoya el lanzamiento de la candidatura #2030Juntos 🏆 para albergar la máxima cita del fútbol en nuestro continente. 🇺🇾🇦🇷🇵🇾🇨🇱 2⃣0⃣3⃣0⃣#CreeEnGrande pic.twitter.com/AcQC9thGNT
ഫിഫ ലോകകപ്പിന്റെ ആദ്യ പതിപ്പ് മൂന്ന് കോൺഫെഡറേഷനുകളിൽ നിന്നുള്ള 13 ടീമുകളെ ഉൾപ്പെടുത്തി 1930 ജൂലൈയിൽ ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിൽ നടന്നു.70,000-ത്തോളം ആളുകൾക്ക് മുന്നിൽ 4-2 ന് അർജന്റീനയെ കീഴടക്കി ആതിഥേയർ കിരീടം നേടി.2022ലെ ടൂർണമെന്റ് ഈ വർഷം അവസാനം ഖത്തറിൽ നടക്കും.കാനഡ, മെക്സിക്കോ, യുഎസ്എ എന്നിവ 2026-ൽ സംയുക്ത ആതിഥേയരാകും.2002 ലെ ജപ്പാൻ, ദക്ഷിണ കൊറിയ വേൾഡ് കപ്പിന് ശേഷം ണ്ടാം തവണയും മത്സരം ഒന്നിലധികം രാജ്യങ്ങളിൽ നടക്കും.