‘ലയണൽ മെസ്സി ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നത് അനുഗ്രഹമാണ്’ : നെതർലാൻഡിനെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം അർജന്റീന പരിശീലകൻ സ്‌കലോനി |Qatar 2022 |Lionel Messi

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീ സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്.ണ് നിശ്ചിത സമയത്തിനും എക്സ്ട്രാ ടൈമിന് ശേഷവും 2 -2 സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. അര്ജന്റീന ഗോൾ കീപ്പർ എമി മാർട്ടിനെസ് ആദ്യ രണ്ടു കിക്ക് തടഞ്ഞതോടെ 4 -3 എന്ന സ്‌കോറിൽ നെതെർലാൻഡ് പരാജയം സമ്മതിച്ചു.

“ഗോൾ വഴങ്ങിയതിനു ശേഷവും ഞങ്ങൾ എപ്പോഴും ആക്രമണത്തെ കുറിച്ച് ചിന്തിച്ചിരുന്നു. ഞങ്ങളുടെ ടീം ഏറ്റവും കൂടുതൽ ഷോട്ടുകൾ നടത്തി, ഞങ്ങൾ സംതൃപ്തരാണ്, ”അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി മത്സരത്തിന് ശേഷം പറഞ്ഞു.നഹുവൽ മോളിനയുടെയും ലയണൽ മെസ്സിയുടെയും ഗോളിൽ 2-0 ന് ലീഡ് നേടിയ ശേഷം അർജന്റീന വളരെ അനായാസം വിജയം നേടുമെന്ന് തോന്നിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോർസ്റ്റ് നേടിയ ഇരട്ട ഗോളുകൾ ഹോളണ്ടിന് സമനില നേടിക്കൊടുത്തു.മത്സരം അതിന്റെ അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ നെതർലൻഡ്‌സ് കൂടുതൽ ആധിപത്യമുള്ള ടീമായി കാണപ്പെട്ടു.

“.ഞങ്ങൾ ഞങ്ങളുടെ വ്യക്തിത്വം കാണിച്ചു. മെക്‌സിക്കോയ്‌ക്കെതിരെയും ആദ്യ പകുതി കഠിനമായിരുന്നു. ചിലപ്പോൾ നന്നായി പ്രതിരോധിക്കേണ്ടി വരും,ഞങ്ങൾ അത് അംഗീകരിക്കുന്നു. അവർക്ക് 190 സെന്റിമീറ്ററിലധികം ഉയരമുള്ള മൂന്ന് സ്‌ട്രൈക്കറുകൾ ഉണ്ടെങ്കിൽ അത് അഡാപ്റ് ചെയ്യണം.ആ അവസാന 12 മിനിറ്റ് ബുദ്ധിമുട്ടുള്ളതായിരുന്നു, സബ്സ്റ്റിട്യൂട് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും പക്ഷേ ഞാൻ ക്ഷമയോടെ തുടർന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.“അവർ എങ്ങനെ കളിച്ചു എന്ന് വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, രണ്ടാം പകുതിയിൽ, ഇത് വളരെയധികം തടസ്സങ്ങളുള്ള ഒരു വൃത്തികെട്ട ഗെയിമായിരുന്നു”മത്സരത്തിലെ നെതർലൻഡിന്റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്‌കലോനി പറഞ്ഞു.

ഇരു ടീമുകളും തമ്മിൽ അടിക്കടി വഴക്കുകൾ ഉണ്ടായിരുന്നു, സാധാരണയായി ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട അർജന്റീന നായകൻ ലയണൽ മെസ്സിക്ക് രണ്ടാം പകുതിയുടെ അധിക സമയത്തിന്റെ 10-ാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ടു.”ലിയോ മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ ഞങ്ങളുടെ പക്ഷത്താക്കിയതിൽ ഞങ്ങൾ അനുഗ്രഹീതരാണ്, ലിയോ മെസ്സി താൻ എക്കാലത്തെയും മികച്ചവനാണെന്ന് കാണിച്ചു തന്നു , ”അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ ഞങ്ങളുടെ സിസ്റ്റത്തിനും ഗെയിമിനും ഞാൻ വലിയ പ്രാധാന്യം നൽകുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ഗെയിം പ്ലാൻ നടപ്പിലാക്കി, ഒടുവിൽ അത് പ്രവർത്തിച്ചു,”സ്‌കലോനി പറഞ്ഞു.2014 ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യ സെമിഫൈനലാണിത്.ബ്രസീലിനെ കീഴടക്കിയെത്തിയ ക്രോയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.

Rate this post