❝ കൊളബിയക്കെതിരെ 🇦🇷⚽ ചിരിച്ചു തുടങ്ങിയ
അർജന്റീന ⚽🇨🇴🔥 കരഞ്ഞവസാനിപ്പിച്ചു ❞

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ഇറങ്ങിയ അർജന്റീനക്ക് വലിയ തിരിച്ചടിയായി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച കൊളംബിയ സമനില പിടിച്ചു.ആദ്യ പത്തു മിനുട്ടിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനയെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് കൊളംബിയ സമനിലയിൽ തളച്ചത്. വിജയത്തിലേക്ക് നീങ്ങിയ അർജന്റീനക്ക് കളിയുടെ അവസാന നിമിഷം വരുത്തിയ ശ്രദ്ധ കുറവാണ് വിനയായത്. നിർണായകമായ രണ്ടു പോയിന്റുകളാണ് അര്ജന്റീന കളഞ്ഞു കുളിച്ചത്.നിശ്ചിത സമയത്ത് നിരവധി വസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനും അര്ജന്റീനക്കായില്ല.

ചിലിക്കെതിരേ കളിക്കാതിരുന്ന സ്റ്റ്റ്ഗാർട്ട് താരം ഗോൺസാലസ്, ലോ സെൽസോ, ഓട്ടൊമേണ്ടി. മോണ്ടിയാൽ എന്നിവർ ആദ്യ ഇലവനിലെത്തി.അർജന്റീനയുടെ മുന്നോട്ടതോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ അര്ജന്റീന ആദ്യ ഗോൾ നേടി. റോഡ്രിഗോ ഡി പോൽ എടുതെ മനോഹരമായ ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോ ഗോൾ കീപ്പർ ഓസ്പിനയെ മറികടന്ന് വലയിലാക്കി സ്കോർ 1 -0 ആക്കി ഉയർത്തി. ഏഴാം മിനുട്ടിൽ അർജന്റീനക്ക് വീണ്ടും ഗോൾ അവസരം ലഭിച്ചു .എന്നാൽ മാർക്കോസ് അക്കുനയുടെ ഷോട്ട് കൊളംബിയൻ ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി പുറത്തേക്ക് പോയി.

എന്നാൽ നിമിഷങ്ങൾക്കകം അര്ജന്റീന ലീഡ് രണ്ടാക്കി ഉയർത്തി.പെനാൽറ്റി ഏരിയയ്ക്കുള്ളിൽ നിന്നും ഒരു ക്ലോസെ റേഞ്ചിൽ നിന്നും പരേഡ്സ് കൊളംബിയൻ വല കുലുക്കി. രണ്ടു ഗോൾ നേടിയതോടെ അര്ജന്റീന കൂടുതൽ മുന്നേറി കളിച്ചു. 27 ആം മിനുട്ടിൽ ഇന്റർ ഫോർവേഡ് മാർട്ടിനെസിന്റെ മികച്ചൊരു ഷോട്ട് കീപ്പർ ഓസ്പിന മികച്ചൊരു രക്ഷപെടുത്തലിലൂടെ തടഞ്ഞു .എന്നാൽ റീബൗണ്ടിൽ ലഭിച്ച ഓപ്പൺ ചാൻസ് നിക്കോളാസ് ഗോൺസാലസ് പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു. 35 ആം മിനുട്ടിൽ അര്ജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്കേറ്റ പുറത്തു പോയി. കൊളംബിയ കൌണ്ടർ അറ്റാക്കിങ്ങിലൂടെ അര്ജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. യുവന്റസ് താരം ക്വാർഡാഡോ വലതു വിങ്ങിൽ മികച്ച ക്രോസ്സുകളുമായി നിറഞ്ഞു നിന്നു.


ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മെസ്സിയുടെ ഒരു ഫ്രീകിക്ക് ഗോളാകുമെന്നും വിചാരിച്ചെങ്കിലും ഓസ്പിന പന്ത് കയ്യിലൊതുക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയൻ സ്ട്രിക്ക്ർ സപാറ്റയുടെ ഗോൾ ശ്രമം സ്റോസ് ബാറിന് മുകളിലൂടെ പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊളംബിയ ഒരു ഗോൾ തിരിച്ചടിച്ചു.നിക്കോളാസ് ഒറ്റമെൻഡി കൊളംബിയൻ താരത്തെ foul ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ .കിക്കെടുത്ത മുരിയേൽ കീപ്പർ അഗസ്റ്റിൻ മാർഷെസിനെ മറികടന്ന് വലയിലാക്കി . 58 ആം മിനുട്ടിൽ മെസ്സിയുടെ മിഡ് റേഞ്ച് ഫ്രീകിക്ക് പോസ്റ്റിലേക്കായിരുന്നെങ്കിലും ഓസ്പിന പന്ത് തട്ടിയകറ്റി.കൊളംബിയ ഗോൾകീപ്പർ ഓസ്പിന നിരവധി മികച്ച സേവുകൾ മത്സരത്തിൽ ഉടനീളം നടത്തി.

രണ്ടാം പകുതിയിൽ ലയണൽ സ്കലോണി നിരവധി മാറ്റങ്ങൾ വരുത്തി. ജിയോ ലോ സെൽസോയ്ക്ക് പകരം എക്സ്‌ക്യൂൽ പാലാസിയോസിനെയും ജർമ്മൻ പെസെല്ലയ്‌ക്കായി ക്രിസ്റ്റ്യൻ റൊമേറോയെയും നിക്കോളാസ് ഗോൺസാലസിനെ പചാരം ജുവാൻ ഫോയിത്തിനെയും ഇറക്കി. 66 ആമിനുട്ടിൽ സ്‌ട്രൈക്കർ മാർട്ടിനെസിനു മികച്ചൊരു അവസരം ലഭിച്ചെങ്കിലും കീപ്പർ ഓസ്പിനയെ മറികടക്കാനായില്ല. 84 ആം മിനുട്ടിൽ മെസ്സിക്ക് ഒരു നല്ല അവസരം ലഭിച്ചെങ്കിലും വേണ്ട ഓസ്പിന രക്ഷക്കെത്തി.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോൾ അര്ജന്റീന വിജയമുറപ്പിച്ചായിരുന്നു എന്നാൽ. ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടിൽ ജുവാൻ ക്വാഡ്രാഡോയുടെ ക്രോസ്സ് പകരക്കാരനായി ഇറങ്ങിയ മിഗുവൽ ബോർജ ഹെഡ്ഡറിലൂടെ വലയാക്കി സമനില നേടിക്കൊടുത്തു. നിർണായകമായ രണ്ടു പോയിന്റുകളാണ് അര്ജന്റീന മത്സരത്തിൽ കളഞ്ഞു കുളിച്ചത്.