❝ 🇦🇷അർജന്റീനയുടെ 🏆 കോപ്പ കിരീട
യാത്രക്ക് 🤦‍♂️💔 വെല്ലുവിളി ഉയർത്തുന്ന
അഞ്ചു 🖐 കാരണങ്ങൾ ❞

കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ടീമുകള്‍ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കഴിഞ്ഞയുടന്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി ബ്രസീലിലെത്തും. കൊവിഡ് 19 ഭീഷണിയുള്ളതിനാല്‍ കടുത്ത സുരക്ഷയിലാണ് കോപ്പയുടെ സംഘാടനം. കിരീട ഫേവറിറ്റുകളായ ബ്രസീലും അര്‍ജന്റീനയും യുറുഗ്വായും ചിലിയുമെല്ലാം ഇക്കുറി മികച്ച ടീമുകളെ തന്നെ അണിനിരത്തും. കിരീടം നേടാനുറച്ച മികച്ച ഒരു ടീമുമായാണ് അര്ജന്റീന ചാംപ്യൻഷിപ്പിനെത്തുന്നത്. ടൂർണമെന്റിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ ടീമാണ് അർജന്റീന 14 തവണ കിരീടം നേടിയിട്ടുണ്ട്.എന്നാൽ അവസാനമായി അവർ കോപ അമേരിക്ക നേടിയത് 1993 ലാണ്. വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ചിലരുണ്ടായിരുന്നിട്ടും കിരീടം നേടാൻ സാധിച്ചിട്ടില്ല.

കഴിവുള്ള ഒരു ടീമുണ്ടെങ്കിലും അർജന്റീനയ്ക്ക് കോപ അമേരിക്ക 2021 നേടാനുള്ള സാധ്യത വളരെ മങ്ങിയതായി തോന്നുന്നു. തുടര്‍ച്ചയായി രണ്ടുതവണ ഫൈനലിലെത്തുകയും കഴിഞ്ഞ ടൂര്‍ണമെന്റില്‍ സെമിയില്‍ പുറത്താവുകയും ചെയ്ത അര്‍ജന്റീന ഇത്തവണയും മെസിയുടെ ചിറകില്‍ സ്വപ്‌നങ്ങള്‍ മെനയുന്നുണ്ട്. മെസിക്ക് വേണ്ടി ഒരു കീരീടമെന്ന അവരുടെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ ലോകകപ്പിലെ നിരാശാജനകമായ തോല്‍വിക്കുശേഷം ലയണല്‍ സ്‌കലോനി വാര്‍ത്തെടുത്ത യുവ കളിക്കാര്‍ ആണ് അര്‍ജന്റീനയ്ക്കായി പന്തുതട്ടുന്നതെങ്കിലും ഇക്കുറിയും കിരീടസാധ്യത അകലെയാണ്.ടൂർണമെന്റിൽ അർജന്റീനക്ക് കിരീടം നേടാൻ സാധിക്കാത്തതിന്റെ അഞ്ചു കാരണങ്ങൾ പരിശോധിക്കാം.

സ്വന്തം മൈതാനത്തല്ല മത്സരങ്ങൾ

ടൂർണമെന്റിൽ തിരിച്ചടി ആയേക്കാവുന്ന കാരണങ്ങളിൽ ഒന്ന് സ്വന്തം മൈതാനത്ത് കളിക്കാമെന്ന ആനുകൂല്യം നഷ്ടമായതാണ്. കൊവിഡ് 19ന്റെ അപ്രക്ഷിത വ്യാപനത്തെ തുടര്‍ന്ന് അര്‍ജന്റീനയില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്. ഇത് ടീമിന്റെ ജയത്തെ ബാധിക്കും.മൂന്ന് പതിറ്റാണ്ടിലേറെയായി അർജന്റീന കോപ അമേരിക്ക നേടിയിട്ട് എന്നാൽ ഇത്തവണ ഹോം നേട്ടം പരമാവധി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു . അവരുടെ ഏറ്റവും വലിയ എതിരാളികളുടെ നാട്ടിൽ കളിക്കേണ്ടി വരുന്നത് സാദ്ധ്യതകൾ കുറക്കുന്നു .

മുന്നേറ്റ നിരക്ക് ഗോളുകൾ നേടാൻ സാധിക്കാത്തത്

അര്‍ജന്റീനയുടെ മുന്നേറ്റനിരയുടെ മികവില്ലായ്മയാണ് ടീമിനെ വലയ്ക്കുന്ന മറ്റൊരു കാര്യം. ബോക്‌സിനകത്തുവരെ പന്തെത്തുമെങ്കിലും വല ചലിപ്പിക്കുന്നതില്‍ അതിവിരുതുള്ള കളിക്കാര്‍ അര്‍ജന്റീനന്‍ നിരയിലില്ല. പലപ്പോഴും ഗ്രൗണ്ടിൽ പുറത്തെടുക്കുന്ന പ്രകടനം ഒരിക്കലും സ്കോർ ബോർഡിൽ കാണാൻ സാധിക്കില്ല എന്നത് വലിയ പോരായ്മയാണ്.ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ പോലും കൂടുതൽ ഗോളുകൾ നേടാൻ അവർക്കാവുന്നില്ല .

പ്രതിരോധനിരയിലെ പാളിച്ചകൾ

കോപ്പയില്‍ കരുത്തരായ ലാറ്റിനമേരിക്കന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് പരിചയസമ്പത്ത് കുറഞ്ഞ ഒരു പ്രതിരോധനിരയാണ് ഉള്ളതെന്നു കാണാം. ഇതും ടീമിന് തിരിച്ചടിയായേക്കും.പ്രായമാകുന്ന നിക്കോളാസ് ഒറ്റമെൻഡികൊപ്പം പരിചയ സമില്ലാത്ത ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനെസ് ,ഫോയത് എന്നിവരെയാണ് സ്കലോണി അണിനിരക്കുന്നത്. റൊമേറോയും മാർട്ടിനെസും കഴിവുള്ളവരാണെങ്കിലും അന്താരാഷ്ട്ര വേദിയിൽ വളരെ കുറച്ച് അനുഭവമേയുള്ളൂ.റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയലിനും പുതുമുഖമാണ്.നിക്കോളാസ് ടാഗ്ലിയാഫിക്കോയും മാർക്കോസ് അക്കുനയും പരിചയസമ്പന്നരനാണെങ്കിലും അന്താരാഷ്ട്ര വേദിയിൽ തിളങ്ങാൻ സാധിച്ചിട്ടില്ല.

അമിതമായി മെസിയെ ആശ്രയിക്കുന്നു

വര്‍ഷങ്ങളായി അര്‍ജന്റീന നേരിടുന്ന മറ്റൊരു തലവേദനയാണ് ലയണല്‍ മെസ്സിയെ അമിതമായി ആശ്രയിക്കുന്നത്. ഇക്കുറിയും അതിന് മാറ്റമില്ല. തന്റെ ചുമലിലുള്ള അമിത ഭാരത്തിന്റെ സമ്മര്‍ദ്ദം മെസ്സിയുടെ പ്രകടനത്തെ ബാധിച്ചാല്‍ അര്‍ജന്റീനയ്ക്ക് കോപ്പ കിരീടം ഒരിക്കല്‍ക്കൂടി അകലെയാകും. ഒരു ഗോൾ സ്‌കോററുടെ ജോലിയും മിഡ്‌ഫീൽഡറുടെ റോളും ഒരുമിച്ചാണ് മെസ്സി അർജന്റീനയിൽ കൈകാര്യം ചെയ്യുന്നത്. മെസ്സിക്ക് പുറകിൽ കൂടുതൽ ക്രിയേറ്റീവ് കളിക്കാരെ സ്കെലോണി അണിനിരത്തുകയാണെങ്കിൽ മെസ്സിക്ക് മുന്നേറ്റ നിരയിൽ സ്വന്തന്ത്രമായി കളിക്കാൻ സാധിക്കും. മുന്നേറ്റ നിരയിൽ ലൗട്ടാരോ മാർട്ടിനെസ് കൂടുതൽ ഗോളുകൾ കണ്ടെത്തിയാൽ അർജന്റീനക്ക് ഒരു അനുകൂല ഘടകമാവും.

ക്രിയേറ്റീവ് മിഡ്‌ഫീൽഡറുടെ അഭാവം

മിഡ്‌ഫീൽഡിൽ ക്രിയേറ്റീവ് സ്പാർക്ക് നൽകുന്നതിൽ അർജന്റീന മിഡ്‌ഫീൽഡർമാർ സ്ഥിരമായി പരാജയപ്പെടുന്നത് കാണാം.മധ്യനിരയിൽ വേഗതയുള്ള പ്ലെ മേക്കറുടെ അഭാവം ടീമിൽ നിഴലിക്കുന്നുണ്ട്. മിഡ്ഫീൽഡർമാരുടെ കഴിവുള്ള ഒരു യൂണിറ്റ് ഉണ്ടെങ്കിലും ഒത്തിണക്കം കാണിക്കാൻ പലപ്പോഴും സാധിക്കാറില്ല.ഇതുവരെ നടന്ന അഞ്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ റോഡ്രിഗോ ഡി പോളും ലിയാൻ‌ഡ്രോ പരേഡസുമാന് കളിച്ചത്.ഇരുവരും സാങ്കേതികമായി കാര്യപ്രാപ്‌തിയുള്ളവരും മികച്ച ബോൾ കാരിയറുകളുമാണെങ്കിലും ദേശീയ ടീമിനായി കളിക്കുമ്പോൾ മികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്നത് പോരായ്മയാണ്. ക്രിയേറ്റീവ് മിഡ്ഫീൽഡറായ ജിയോവന്നി ലോ സെൽസോ, പാപ്പു ഗോമസ് എന്നിവരെ കൂടുതൽ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഇത് നികത്താനാവും.മിഡ്‌ഫീൽഡിലെ സർഗ്ഗാത്മകതയുടെ അഭാവം പല മത്സരങ്ങളിൽ മെസ്സിയാണ് ഒരു ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ റോൾ അർജന്റീനയിൽ കൈകാര്യം ചെയ്യുന്നത് .