❝ പ്രതിരോധത്തിലെ 💪💔 പാളിച്ചകൾ 😟🙆‍♂️
കോപ്പയിൽ 🇦🇷 അർജന്റീനക്ക് വെല്ലുവിളി
ആകുമോ ❞

സൂപ്പർ താരം മെസ്സിയോടൊപ്പം ഒരു പിടി മികച്ച യുവ താരങ്ങളെയും ചേർത്ത് മികച്ചൊരു ടീമിനെ തനനെയാണ് പരിശീലകൻ സ്കെലോണി കോപ്പ അമേരിക്കക്കായി അണിനിരത്തിയത്. എന്നാൽ ലോക കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരവും കോപ്പയിലെ ആദ്യ മത്സരവും കഴിഞ്ഞപ്പോൾ ടീമിൽ മാത്രമാണ് മാറ്റം സംഭവിച്ചതെന്നും കളി ഇപ്പോഴും പഴയതു തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . പ്രതിഭധനരായ താരങ്ങൾ പിച്ചിൽ മികച്ച പ്രകടനം നടത്തുമ്പോഴും ഫൈനൽ റിസൾട്ട് പലപ്പോഴും അർജന്റീനക്ക് അനുകൂലമാവാറില്ല. മത്സരം ജയിപ്പിക്കാനുള്ള ചേരുവകൾ പലപ്പോഴും മെസ്സിക്കും കൂട്ടർക്കും മത്സരത്തിൽ ചേർക്കാൻ സാധിക്കുന്നില്ല. തുടർച്ചയായ മൂന്നു സമനിലകൾക്ക് ശേഷം വിജയം തേടിയാണ് അര്ജന്റീന അടുത്ത മത്സരത്തിൽ ഗ്രൂപ് മത്സരത്തിൽ ഉറുഗ്വായെ നേരിടുന്നത്.

മെസ്സിയെ തന്നെയാണ് അര്ജന്റീന കൂടുതൽ ആശ്രയിക്കുന്നത്. മറ്റുള്ള താരങ്ങളിൽ നിന്നും മെസ്സിക്ക് പിന്തുണ ലഭിക്കാത്തതും അർജന്റീനയുടെ പ്രകടനത്തെ കാര്യമായി ബാധിക്കാറുണ്ട്. അർജന്റീനയ്‌ക്കായി പിച്ചിൽ ചുവടുവെക്കുമ്പോഴെല്ലാം മെസ്സി ഒരു രാജ്യത്തിന്റെ മുഴുവൻ ഭാരം ചുമലിൽ വഹിക്കേണ്ടി വരുന്നുണ്ട്. ചിലിക്കെതിരെയുള്ള കോപ്പയിലെ ആദ്യ മത്സരത്തിൽ 33 ആം മിനുട്ടിൽ തകർപ്പൻ ഫ്രീകിക്കിലൂടെ മെസ്സി ലീഡ് നൽകിയെങ്കിലും ചിലി സമനില പിടിക്കുകയായിരുന്നു. തുറന്ന അവസരങ്ങൾ ലഭിച്ചാലും സ്‌ട്രൈക്കര്മാര്ക്ക് അത് മുതലാക്കാനാവാത്തത് ടീമിനെ ബാധിക്കുന്നുണ്ട്. ഒരു ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ അഭാവം മൂലം ഗോൾ സ്‌കോററുടെയും പ്ലെ മേക്കറുടെയും അധിക ജോലി കൂടി മെസ്സി ചെയ്യേണ്ടി വരുന്നുണ്ട്. പരേഡസും, ഡി പോളിനും ക്ലബ്ബിൽ അവർ കളിക്കുന്ന നിലവാരത്തിലേക്ക് ഉയരാനും സാധിക്കുന്നില്ല.

അർജന്റീനയുടെ മറ്റൊരു ദൗര്ബല്യ മേഖലയാണ് പ്രതിരോധം. പലപ്പോഴും മുന്നേറ്റ നിര അവരുടെ ജോലി നന്നായി ചെയ്യുമ്പോൾ ശരാശരിയിൽ താഴെയാണ് പല മത്സരത്തിലും ചോർച്ചയുള്ള പ്രതിരോധ നിര പുറത്തെടുക്കുന്ന പ്രകടനം.അർജന്‍റീനയുടെ പ്രതിരോധത്തിന് എന്തുപറ്റിയെന്ന് ആരും ചോദിക്കില്ല. അങ്ങനെയൊന്നുണ്ടോ എന്നാകും കടുത്ത ആരാധകർക്ക് പോലും തോന്നുക.അടുത്തിടെ കഴിഞ്ഞ മത്സരങ്ങളെല്ലാം കൈവിടാൻ കാരണം പ്രതിരോധപിഴവ് മാത്രമാണ്. കഴിഞ്ഞ പല മത്സരങ്ങളും വ്യക്തിഗത പിഴവിലാണ് നീലപ്പട കൈവിട്ടത്.

കോപ്പയിലെ ആദ്യ മത്സരത്തിൽ മെസ്സിയുടെ സൂപ്പർ ഗോളിൽ മുന്നിട്ടുനിൽക്കുന്ന സമയത്താണ് അർജന്‍റീന പെനാൽറ്റി വഴങ്ങിയത്.ബോക്സിൽ അർതൂറോ വിദാലിനെ വീഴ്ത്തിയത് ടാഗ്ലിയാഫിക്കോ. വിദാൽ പെനാൽറ്റിയെടുക്കുമ്പോൾ റീബൗണ്ട് സാധ്യത മുന്നിൽ കാണാൻ അർജന്‍റീനയുടെ പ്രതിരോധ താരങ്ങൾക്കായില്ല. എമിലിയാനോ മാർട്ടിനസ് പെനാൽറ്റി തട്ടിയകറ്റിയിട്ടും ചിലി സമനില ഗോൾ നേടി. വർഗാസിനെ തടയാൻ ആരുമുണ്ടായില്ല.കോപ്പയ്ക്ക് മുൻപ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് മെസ്സിയും സംഘവും ഇറങ്ങിയത്. ചിലിയും കൊളംബിയയുമായിരുന്നു എതിരാളികൾ. കൊളംബിയക്കെതിരെ ആദ്യ 10 മിനുറ്റിൽ തന്നെ രണ്ട് ഗോളിന് മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിൽകളി കൈവിട്ടു. ഓട്ടമെന്‍റിയുടെ പിഴവ് കൊളംബിയക്ക് പെനാൽറ്റി സമ്മാനിച്ചു.

മത്സരത്തിലേക്ക് തിരികെ വന്ന കൊളംബിയയുടെ അവസാന നിമിഷത്തിലെ മുന്നേറ്റം. ഇത്തവണ പിഴച്ചത് ഫോയ്ത്തിന്. ലോകകപ്പ് യോഗ്യതാമത്സരത്തിൽ ചിലിക്കെതിരെയും പ്രതിരോധപിഴവ് ആവർത്തിച്ചു. അതും അർജന്‍റീന മുന്നിട്ടു നിൽക്കുന്ന സമയത്ത് തന്നെ. സെറ്റ്പീസിലെ അപകടം തിരിച്ചറിയുന്നതിലും റീബൗണ്ട് ക്ലിയർ ചെയ്യുന്നതിലുമൊക്കെ അർജന്‍റീന പ്രതിരോധം എത്രമാത്രം ദയനീയമാണെന്ന് സമീപകാല പ്രകടനം കാണിക്കുന്നു.പരിചയസമ്പന്നനായ ഓട്ടമെൻഡി പലപ്പോഴും ടീമിന് ബാധ്യതയുമാകുന്നു.

ഇനിയുള്ള മത്സരങ്ങളിൽ പിഴവുകൾ തിരുത്തി മുന്നേറിയാൽ മാത്രമാണ് നീണ്ട വര്ഷങ്ങള്ക്കു ശേഷം കിരീടം എന്ന സ്വപ്നം അർജന്റീനക്ക് പൂവണിയു. സുവാരസും കവാനിയും അടങ്ങുന്ന മികച്ച സ്‌ട്രൈക്കർമാരുള്ള ഉറുഗ്വേക്കെതിരെ പ്രതിരോധം ശക്തിപെടുത്തിയില്ലെങ്കിൽ പിടിച്ചു നില്ക്കാൻ അര്ജന്റീന ബുദ്ധിമുട്ടും. മിഡ്ഫീൽഡർമാർ മെസ്സിയുമായി കൂടുതൽ ഒത്തിണക്കം കാണിക്കുകയും ഏക സ്‌ട്രൈക്കറായ മാർട്ടിനെസ് അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്താൽ മാത്രമേ അർജന്റീനക്ക് മുന്നോട്ട് പോകാൻ സാധിക്കു. മെസ്സി എല്ലാ മത്സരങ്ങളിലും തന്റെ തനതായ ശൈലിയിൽ ഗോളുകൾ നേടുകയും ഗോളവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ട് .എന്നാൽ മെസ്സിയെ മാത്രം കൂടുതെൽ ആശ്രയിച്ചാൽ ഈ കോപ്പയിലും നിരാശ തന്നെയായിരിക്കും ഫലം.