ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം കാലിൽ പച്ചകുത്തിയ അർജന്റീനിയൻ ഫുട്ബോൾ താരം |Cristiano Ronaldo
അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരായി കണക്കാക്കപ്പെടുന്നു. ഇരുവരും ലോക ഫുട്ബോളിലെ മികച്ച താരങ്ങളാണെങ്കിലും അവരുടെ ആരാധകർ തമ്മിലുള്ള ശത്രുത വളരെ വലുതാണ്. മെസ്സി ആരാധകരും ക്രിസ്റ്റ്യാനോ ആരാധകരും എന്ന രണ്ട് വിഭാഗങ്ങളാണ് ലോക ഫുട്ബോളിൽ പ്രധാനമായും ഉള്ളത്.
മെസ്സി ആരാധകർക്ക് പൊതുവെ റൊണാൾഡോയെയും പോർച്ചുഗലിനെയും ഇഷ്ടമല്ല. അതുപോലെ റൊണാൾഡോ ആരാധകർക്ക് പൊതുവെ മെസ്സിയെയും അർജന്റീനയെയും ഇഷ്ടമല്ല. എന്നാൽ അർജന്റീന ദേശീയ ടീമിൽ കളിക്കുന്ന ഒരു താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധികയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ നിങ്ങൾ വിശ്വസിക്കണം, കാരണം ഈ താരം അർജന്റീന ജേഴ്സിയിൽ മൈതാനത്ത് കളിക്കുമ്പോൾ കാലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം പച്ചകുത്തിയിരിക്കുന്നത് കാണാം .ഇതിൽ നിന്നും ആ താരം റൊണാൾഡോയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

അർജന്റീന വനിതാ ഫുട്ബോൾ ടീമിലെ അംഗമായ യാമില റോഡ്രിഗസ് കടുത്ത ക്രിസ്റ്റ്യാനോ ആരാധികയാണെന്ന് പറയപ്പെടുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആരാധന കാരണം കാലിൽ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് 24 കാരി.ഈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മെസ്സിയുടെയും ആരാധകർക്ക് ഇത് അത്ഭുതമാണ്.
Honor a quien honor merece 🔥
— ESPN Deportes (@ESPNDeportes) August 2, 2022
Yamila Rodríguez de Argentina porta con orgullo el tatuaje de su ídolo. pic.twitter.com/X67qB5ilgd
Argentina’s women team captain is having Cristiano Ronaldo tattoo on the leg. 🤭
— Anthony Eri👑 (@AnthonyC_Eri) January 9, 2023
In an interview,
Yamila: "My idol is Cristiano Ronaldo."
Journalist (seeing her tattoo): "There is Cristiano Ronaldo… Messi, everyone…"
Yamila: "Not Messi"
Journalist: "And Messi?" pic.twitter.com/UWZKIndDbf
2018 മുതൽ അർജന്റീന വനിതാ ദേശീയ ടീമിൽ അംഗമാണ് യാമില റോഡ്രിഗസ്. നിലവിൽ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിന് വേണ്ടിയാണ് യാമില റോഡ്രിഗസ് കളിക്കുന്നത്. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ സാന്താ തെരേസ ക്ലബ് ഡിപോർട്ടീവോയിൽ കളിച്ചാണ് യാമില റോഡ്രിഗസ് വളർന്നത്. ദേശീയ തലത്തിൽ അർജന്റീനയുടെ അണ്ടർ 20 വനിതാ ടീമിന് വേണ്ടിയും യാമില റോഡ്രിഗസ് കളിച്ചിട്ടുണ്ട്.
