‘ബ്രസീലിൽ ഫേവറിറ്റ്സ് ബ്രസീൽ ആയിരുന്നു, ഇന്ന് അവർ ഫ്രാൻസിനെക്കുറിച്ചും അതുതന്നെ പറയുന്നു’ : എമിലിയാനോ മാർട്ടിനെസ് |Qatar 2022

അർജന്റീന ഫ്രാൻസുമായുള്ള വലിയ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കിരീടം നേടാം എന്ന ആത്മവിശ്വാസത്തിലാണ്. ലോകകപ്പിൽ അര്ജന്റീനക്കായി ഗോൾകീപ്പർ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മാർട്ടിനെസിന്റെ സേവുകയാണ് അർജന്റീനക്ക് രക്ഷക്കെത്തിയത്. ഫൈനൽ മത്സരത്തിൽ ഫ്രാൻസ് മത്സരത്തിന്റെ ഫേവറിറ്റുകളായി കാണപ്പെടുന്നത് അർജന്റീനക്ക് ഗുണം ചെയ്യും എന്നഭിപ്രായമാണ് ആസ്റ്റൺ വില്ല ഗോൾകീപ്പർക്കുള്ളത്. “ബ്രസീലിൽ ഫേവറിറ്റ്സ് ബ്രസീൽ ആയിരുന്നു, ഇന്ന് അവർ ഫ്രാൻസിനെക്കുറിച്ചും അതുതന്നെ പറയുന്നു. മറ്റേ ടീം ഫേവറിറ്റ് എന്ന് അവർ പറയുമ്പോൾ ഞങ്ങൾ അത് ഇഷ്ടപ്പെടുന്നു, പക്ഷേ ഞങ്ങൾക്ക് മികച്ചത് ഞങ്ങൾക്കുണ്ട്,” ലയണൽ മെസ്സിയെ പരാമർശിച്ച് മാർട്ടിനെസ് പറഞ്ഞു.

“എല്ലാ അർജന്റീനക്കാരെയും പോലെ ലിയോ സന്തോഷവാനാണെന്ന് ഞാൻ കാണുന്നു. കോപ്പ അമേരിക്കയിലെ മെസ്സിയെ മറികടക്കാൻ പ്രയാസമായിരുന്നു, പക്ഷേ അദ്ദേഹം അതിലും മികച്ചതായി തോന്നുന്നു.”അർജന്റീന ക്യാപ്റ്റനെ പ്രശംസിച്ചുകൊണ്ട് മാർട്ടിനെസ് പറഞ്ഞു.“ഞങ്ങൾ ഫ്രാൻസിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കാരണം അവർ പതിനാറാം റൗണ്ടിൽ ഞങ്ങൾക്ക് കളിക്കാമായിരുന്ന ഒരു എതിരാളിയായിരുന്നു.അവർ ലോക ചാമ്പ്യന്മാരാണ്, അവർ ഒരു കളിക്കാരൻ മാത്രമല്ല. അവർ ഒരു മികച്ച ടീമാണ്. അവർ എത്രത്തോളം മികച്ചവരാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഞങ്ങളുടെ ഗെയിം കളിക്കാൻ ശ്രമിക്കും” മാർട്ടിനെസ് പറഞ്ഞു.

വർഷങ്ങളോളം, അർജന്റീന ദേശീയ ടീമിൽ അറിയപ്പെടാത്ത കളിക്കാരനായിരുന്നു മാർട്ടിനെസ്. കോപ്പ അമേരിക്കയിലെ പ്രകടനമാണ് വഴിത്തിരിവായി മാറിയത്. “ഇവിടെയെത്താൻ എന്താണ് എടുത്തതെന്ന് ചിന്തിക്കാതിരിക്കാൻ പ്രയാസമാണ്,ഞാൻ ഒരു പോരാളിയാണ്, ഗോൾ പ്രതിരോധിക്കാൻ എല്ലാ അർജന്റീന താരങ്ങളും എന്നെ സഹായിക്കുന്നു എന്നത് സന്ദോഷകരമാണ് ” മാർട്ടിനെസ് പറഞ്ഞു.

സൗദിക്കെതിരെ തോൽവിയോടെ തുടങ്ങിയ അർജന്റീന ഓരോ മത്സരത്തിലും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടാണ് ഇവിടെവരെ എത്തിയതെന്നും മാർട്ടിനസ് പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ പാതയായിരുന്നു ഇതെങ്കിലും മോശം സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചു പോകില്ലെന്ന് തീരുമാനിച്ചിരുന്നതായും ലോകകപ്പ് ഫൈനൽ കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നതായും മാർട്ടിനസ് കൂട്ടിച്ചേർത്തു. അവിടെയെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

Rate this post