അർജന്റീന പുറത്ത് ,ഒരു മത്സരവും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ഫൈനൽ റൗണ്ടിൽ

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നിന്നും അര്ജന്റീന പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് അർജന്റീനയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

കളിച്ച നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് അർജന്റീനക്ക് നേടാൻ സാധിച്ചത്. 75 ആം മിനുട്ടിൽ ജുവാൻ ഫ്യൂന്റസ് നേടിയ ഗോളിനായൊരുന്നു കൊളമ്പിയയുടെ ജയം. ഇതോടെ ഇന്തോനേഷ്യയിൽ നടക്കുന്ന U20 ലോകകപ്പും അർജന്റീനക്ക് നഷ്ടമാവും.

മറ്റൊരു മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ഫൈനലിൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് ബ്രസീൽ വിജയം നേടിയെടുത്തത്.22 ആം മിനുട്ടിൽ പെരേരയുടെ ഗോളിൽ പരാഗ്വേ ലീഡെടുത്തു. എന്നാൽ 30 ആം മിനുട്ടി സ്റ്റെനിയോയുടെ ഗോളിൽ ബ്രസീൽ സമനില പിടിച്ചു. 55 ആം മിനുട്ടിൽ റൊണാൾഡോ നേടിയ ഗോളിൽ ബ്രസീൽ വിജയം ഉറപ്പിച്ചു.

നാല് മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു സമനിലയും നേടിയാണ് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.എട്ടു പോയിന്റ് നേടിയ രണ്ടാം സ്ഥാനക്കാരായി കൊളംബിയയും രണ്ടാം സ്ഥാനക്കാരായി ബ്രസീലിനൊപ്പം ഫൈനൽ റൗണ്ടിൽ സ്ഥാനം പിടിച്ചു.ഗ്രൂപ് ബിയിൽ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ഉറുഗ്വേയും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും പരാഗ്വേ മൂന്നാം സ്ഥാനക്കാരായി ഫൈനൽ റ്റൗൺടിൽ ഇടം പിടിച്ചു.

5/5 - (1 vote)