❝ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും സൂപ്പർ സ്ട്രൈക്കറെത്തുന്നു❞

പുതിയ സീസണിലേക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ആരംഭിച്ചത്. പുതിയ പരിശീലകന്റെ കീഴിൽ കഴിഞ്ഞ സീസണുകളിൽ പിഴവുകൾ നികത്തി കൂടുതൽ മുന്നേറാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ മികവുറ്റ വിദേശ താരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അർജന്റീന ഫുട്‌ബോൾ താരം ഹോർഹെ പെരേര ഡിയാസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും.ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ എത്തും. താരം ഒരു വർഷത്തെ കരാർ ആകും ക്ലബിൽ ഒപ്പുവെക്കുക.

പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൽ അഡ്രിയാൻ ലൂനയ്ക്കും എനസ് സിപ്പൂവിക്കിനുമൊപ്പം അർജന്റീന താരം ഹോർഹെ പെരേര ഡിയാസ് ഇനി ഐ എസ് എൽ കളിക്കും. ഇതുവരെ എട്ട് വ്യത്യസ്ത ക്ലബ്ബുകളിൽ ആകെ 140 മത്സരങ്ങൾ ക്ലബ്ബ്തലത്തിൽ കളിച്ച പരിച്ചയസമ്പത്തുണ്ട് ഹോർഹെ പെരേര ഡിയാസിന്. പ്രമീറാ നാസ്യോനൽ, ലീഗാ പ്രൊഫഷണൽ, ടോർനെയോ ഫൈനൽ, ലീഗാ എം എക്സ് അപേർട്ടുറ, കോപ്പ ഡി ലാലിഗ, തുടങ്ങി വിവിധയിടങ്ങളിൽ ആകെ കരിയറിൽ 40 ഗോൾ കോണ്ട്രിബ്യുഷൻ കൈവശമുള്ള താരമാണ് ഇദ്ദേഹം.

അർജന്റീന, മലേഷ്യ, മെക്സിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിൽ ഈ 31 വയസ്സുകാരൻ അർജന്റൈൻ മുൻപ് ശ്രദ്ധേയമായ സാനിധ്യമറിയിച്ചിട്ടുണ്ട്. 2008ഇൽ ഫെറോ കരിൽ ഓസ്റ്റയിൽ കരിയർ ആരംഭിച്ച താരം പിന്നീട് 2013ഇൽ ക്ലബ്ബ് അത്ലറ്റികോ ലനസിൽ ചേർന്നു. ശേഷം 2014ഇൽ, മലേഷ്യൻ ക്ലബ്ബായ ജോഹോർ ദാറുൽ താസിം എഫ്സി യിൽ മലേഷ്യൻ സൂപ്പർ ലീഗ് കളിച്ചു.ജോഹോർ ദാറുൽ താസിം എഫ്സി യിൽ കളിക്കുമ്പോൾ എ എഫ് സി ചാംപ്യൻസ്‌ലീഗ്-യോഗ്യത, എ എഫ് സി കപ്പ് എന്നിവയിൽ ആകെ ഒൻപതു മത്സരങ്ങളിൽ കളത്തിലിറങ്ങി പത്തു ഗോൾ കോണ്ട്രിബ്യുഷൻ നടത്തുകയുണ്ടായി. ബംഗളുരു എഫ് സിയ്ക്കെതിരെ മുൻപ് കളിക്കുകയും അവർക്കെതിരെ ഒരു ഗോളടിക്കുകയും ചെയ്തു.

ക്ലബ് അറ്റ്‌ലറ്റികോ ഇൻഡിപെൻഡന്റ്, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപോർട്ടിവോ സാൻ മാർക്കോസ് ഡി അരിക, ഒപ്പം ക്ലബ് അറ്റ്‌ലറ്റിക്കോ പ്ലാറ്റൻസ് എന്നിവ ക്ലബ്ബുകളിൽ കളിച്ച ഡയസ് അവസാനമായി കളിച്ചത് അത്ലറ്റികോ പ്ലാറ്റൻസ് ഇൽ ആണ്.ഇപ്പോൾ 2021/22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായമണിയാൻ ഒരുങ്ങുകയാണ് താരം .ഈ അർജന്റീന താരം കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡിൽ മാറ്റങ്ങൾ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.