ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ചു

രണ്ടു തവണ ചാമ്പ്യന്മാരായ അര്ജന്റീന 2022 ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. മെസി നായകനായ മുപ്പതംഗ പ്രാഥമിക ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. നിലവിലെ ടീമിൽ നിന്നും ഇരുപത്തിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചാകും മത്സരങ്ങൾക്ക് അർജന്റീന ഇറങ്ങുക. ഒക്ടോബർ 8ന് ഇക്വഡോറിനും ഒക്ടോബർ 13ന് ബൊളീവിയക്കും എതിരെയാണ് അർജൻറിനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ

അർജൻറീന ടീം: ഗോൾകീപ്പർമാർ – എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസോ (യുഡിനസ്), അഗസ്റ്റിൻ മർച്ചേസിൻ (പോർട്ടോ). പ്രതിരോധ താരങ്ങൾ – യുവാൻ ഫൊയ്ത്ത് (ടോട്ടനം), റെൻസോ സറാവിയ (ഇന്റർ-ബ്രസീൽ), ജെർമൻ പെസല്ല (ഫിയോറൻറീന), ലിയനാർഡോ ബല്ലെർഡി (മാഴ്സ), ഒട്ടമെൻഡി (മാഞ്ചസ്റ്റർ സിറ്റി), നഹുവൻ പെരസ് (അറ്റ്ലറ്റികോ മാഡ്രിഡ്), വാൾട്ടർ കന്നമൻ (ഗ്രമിയോ), ടാഗ്ലിയാഫികോ (അയാക്സ്), അക്യൂന (സെവിയ്യ), ഫാകുണ്ട മെദിന (ലെൻസ്).മിഡ്ഫീൽഡ് – പരഡസ് (പിഎസ്ജി), ഗുയ്ഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), ഡി പോൾ (യുഡിനസ്), പലാസിയോസ് (ലെവർകൂസൻ), ലൊ സെൽസോ (ടോട്ടനം), ഡൊമനിഗ്വസ് (ബൊളോഗ്ന).

മുന്നേറ്റനിര – മെസി (ബാഴ്സ), ഡിബാല (യുവന്റസ്), ഒകമ്പോസ് (സെവിയ്യ), ഗോൺസാലസ് (സ്റ്റുട്ഗർട്ട്), മാക് അലിസ്റ്റർ (ബ്രൈറ്റൺ), പപ്പു ഗോമസ് (അറ്റലാന്റ), ജോക്വിൻ കൊറേയ (ലാസിയോ), അലാറിയോ (ലെവർകൂസൻ), ലൗടാരോ (ഇന്റർ), ജിയോവാനി സിമിയോണി (കാഗ്ലിയാരി), പവോൺ (എൽഎ ഗ്യാലക്സി).