‘വീട്ടിലെ രുചി’ : അർജന്റീനയും ഉറുഗ്വേയും ഖത്തറിലേക്ക് കൊണ്ട് വന്നത് 4,000 പൗണ്ട് ബീഫ് |Qatar 2022
ഖത്തർ ലോകകപ്പിന് നാളെ തുടക്കമാവുകയാണ്. ടീമുകൾ സന്നാഹ മത്സരങ്ങൾ കളിക്കുകയും ടൂർണമെന്റിന്റെ തുടക്കത്തിന് മുമ്പായി അവരുടെ പദ്ധതികൾക്കും തന്ത്രങ്ങൾക്കും അവസാന മിനുക്കുപണികൾ നടത്തുകയും ചെയ്യുകയാണ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.
വേൾഡ് കപ്പിനായി ഖത്തറിൽ വന്നിറങ്ങിയ അർജന്റീന, ഉറുഗ്വേ ടീമുകൾ 4,000 പൗണ്ട് (900 കിലോ ) മാംസവുമായാണ്എത്തിയത് .തെക്കേ അമേരിക്കയിൽ നിന്നുള്ള ഈ രണ്ട് ഫുട്ബോൾ പവർ ഹൗസുകൾ വീട്ടിലെ നന്മയുടെ രുചി നഷ്ടപ്പെടാതിരിക്കാൻ ഇത്രയും മാംസം കൊണ്ടുവന്നു. ഖത്തറിലേക്ക് ഭക്ഷണം എത്തിക്കാൻ ഫുട്ബോൾ അസോസിയേഷനുകൾ നിരവധി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കഴിക്കുന്നവരാണ് ലാറ്റിനമേരിക്കൻ രാജ്യക്കാർ.

ഉറുഗ്വേയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് (ഐഎൻഎസി) ആണ് ബീഫ് വിതരണം ചെയ്യുന്നത്.ഇരു രാജ്യങ്ങളിലെയും മാംസം ഉപയോഗിച്ചുള്ള ജനപ്രിയ ഭക്ഷണങ്ങളിലൊന്നാണ് അസഡോ. സന്നാഹ പോരാട്ടത്തിൽ യുഎഇയെ 5-0ന് പരാജയപ്പെടുത്തിയതിന് ശേഷം ലോകകപ്പിലെ അർജന്റീനയുടെ 72 ടീമുകളുടെ പ്രതിനിധി സംഘം അസാഡോ ആസ്വദിച്ചു. അവർ താമസിക്കുന്ന അബുദാബി സ്റ്റേഡിയത്തിൽ ഉറുഗ്വേയും തങ്ങളുടെ ആദ്യ അസഡോ ആസ്വദിച്ചു.ഈ രണ്ട് ടീമുകളും തങ്ങളുടെ ഭക്ഷണത്തിലും ഫുട്‌ബോളിലും അഭിമാനിക്കുകയും രണ്ടും പരസ്പര പൂരകമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. കളിക്കാർ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അർജന്റീനയും ഉറുഗ്വേയും ഉറപ്പു വരുത്തുന്നുണ്ട്.
Argentina and Uruguay’s national teams have each taken 2,000 pounds of meat with them to the World Cup so players and staff can have a taste of home in Qatar 🍖 🍽️ pic.twitter.com/daDp1j2zhy
— ESPN FC (@ESPNFC) November 17, 2022
“എന്റെ പ്രിയപ്പെട്ട ഭക്ഷണം അസഡോയാണ്,ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മാസം ഒരുമിച്ചിരുന്ന് കഴിക്കുന്നത് ഞങ്ങൾക്കിടയിൽ ഒരുമ ഉണ്ടാക്കുമെന്നും ആ സമയത്താണ് നമുക്ക് സംസാരിക്കാനും ചിരിക്കാനും വിശ്രമിക്കാനും ബന്ധപ്പെടാനും കഴിയുക.ആർജിനെറ്റിനക്കാർക്ക് ബീഫ് അത്ര പ്രിയപ്പെട്ടതാണ്”അർജന്റീന കോച്ച് ലയണൽ സ്‌കലോനി പറഞ്ഞു.