❝ കോപ്പ അമേരിക്ക അവസാന 💪🔥ഗ്രൂപ്പ് മത്സരം 🇦🇷👑 രാജകീയമാക്കാൻ 💙😍 അർജന്റീന 🤜🇧🇴 ബൊളീവിയക്കെതിരെ ഇറങ്ങുന്നു ❞

28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് മെസ്സിയും സംഘവും ഈ വർഷത്തെ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനെത്തിയത്. ആദ്യ മത്സരത്തിൽ ചിലിക്കെതിരെ സമനില വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ആധികാരിക വിജയം നേടി തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അര്ജന്റീന.2019 നു ശേഷം തോൽവി അറിയാതെ മുന്നേറുന്ന അര്ജന്റീന മികച്ച ഫോമിലും കൂടിയായാണ്. ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച അര്ജന്റീന അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും .ഇന്ത്യൻസമയം പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയിൽ ബൊളീവിയയാണ് എതിരാളികൾ.

തുടർവിജയങ്ങളോടെ കോപ്പയില്‍ ക്വാർട്ടർ ഫൈനൽ അർജൻറീന ഉറപ്പാക്കിക്കഴിഞ്ഞു. മൂന്ന് കളിയും തോറ്റ ബൊളീവിയ അതിനാല്‍ ലിയോണൽ മെസിക്കും സംഘത്തിനും വെല്ലുവിളിയാവില്ല. പകുതിയോളം താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഒരുക്കത്തിലാണ് അർജൻറൈൻ കോച്ച് ലിയോണൽ സ്കലോണി. അവസാന അഞ്ച് മത്സരത്തിലും മുഴുവൻ സമയവും കളിച്ച ഏക താരമായ മെസി ബൊളീവിയക്കെതിരെയും ഇറങ്ങുമെന്നാണ് സൂചന. മെസിക്ക് പരിസീഇളകാൻ സ്കെലോണി അവസാന മത്സരത്തിൽ വിശ്രമം നൽകുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും ബൊളീവിയക്കെതിരെ ടീമിലെടുക്കുകയായിരുന്നു.

പരാഗ്വേയെ 1-0ന് പരാജയപ്പെടുത്തിയ ടീമിൽ നിന്നും വലിയ മാറ്റങ്ങളോടെയാവും അര്ജന്റീന ഇന്നിറങ്ങുന്നത്.ഗോളി ലൗറ്ററോ മാർട്ടിനസിന് പകരം ഫ്രാങ്കോ അർമാനിക്ക് അവസരം നൽകിയേക്കും. സെൻട്രൽ ഡിഫൻസിൽ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും നിക്കോളോസ് ഓട്ടമെൻഡിക്കും പകരം ജെർമൻ പസല്ലയും ലിസാൻഡ്രോ മാർട്ടിനസും വിംഗ്ബാക്കുകളായ ടാഗ്ലിയാഫിക്കോയ്ക്കും മൊളിനയ്ക്കും പകരം മോണ്ടിയേലും അക്യൂനയുമിറങ്ങും. മധ്യനിരയിൽ എസേക്വിൽ പലേസിയോസ്, ഗിയ്ഡോ റോഡ്രിഗസ്, നിക്കോളാസ് ഡൊമിൻഗേസ് എന്നിവരാകും. മെസ്സിക്കൊപ്പം അഗ്യൂറോ തന്നെയാവും മുന്നേറ്റത്തിൽ.


കോപ്പ അമേരിക്കയില്‍ ബൊളീവിയക്കെതിരെ ഇറങ്ങുകയാണെങ്കിൽ അർജൻറീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ലിയോണൽ മെസിക്ക് സ്വന്തമാവും. ഹവിയർ മഷറാനോയുടെ 147 മത്സരങ്ങളെന്ന റെക്കോർഡ് പങ്കിടുകയാണിപ്പോൾ മെസി. പരാഗ്വേയ്ക്കെതിരായ മത്സരത്തിലാണ് മെസി മഷറാനോയുടെ റെക്കോർഡിന് ഒപ്പമെത്തിയത്. 2005ൽ ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച മെസി 73 രാജ്യാന്തര ഗോൾ നേടിയിട്ടുണ്ട്.

അർജന്റീനയും ബൊളീവിയയും തമ്മിലുള്ള 40 ഏറ്റുമുട്ടലുകളിൽ അർജന്റീനയ്ക്ക് വ്യക്തമായ നേട്ടമുണ്ട്. അവർ 28 കളികളിൽ വിജയിച്ചു, ഏഴ് തോൽവി, അഞ്ച് സമനില.
അർജന്റീന സാധ്യത ഇലവൻ (4-2-3-1):അർമാനി, മോണ്ടിയൽ, പെസെല്ല, എൽ. മാർട്ടിനെസ്, അക്കുന, ജി. റോഡ്രിഗസ്, പാലാസിയോസ്, എ. ഗോമസ്, എ. കൊറിയ, മെസ്സി, അഗ്യൂറോ
ബൊളീവിയ സാധ്യത ഇലവൻ (4-1-4-1): കാർലോസ് ലാംപെ, എർവിൻ സാവേദ്ര, ജെയ്‌റോ ക്വിന്ററോസ്, അഡ്രിയാൻ ജുസിനോ, റോബർട്ടോ ഫെർണാണ്ടസ്, ലിയോണൽ ജസ്റ്റിനിയാനോ, ജെയ്‌സൺ ചുര, റാമിറോ വാക, മൊയ്‌സെസ് വില്ലാരോയൽ, ജുവാൻ കാർലോസ് ആർസ്, മാർസെലോ മാർട്ടിൻസ് മോറെനോ.