❝ലോകകപ്പ് 🏆⚽ യോഗ്യത തേടി ഇറങ്ങിയ 🇦🇷അർജന്റീനയെ പൂട്ടി 🔥🇨🇱 ചിലി❞

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് ചിലി. ആദ്യം ലീഡ് നേടിയ ശേഷമാണ് അര്ജന്റീന ചിലിക്കെതിരെ സമനില വഴങ്ങിയത്. ഇരു ടീമും ഓരോ ഗോൾ നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. വിജയ ഗോൾ നേടാൻ മെസിയും കൂട്ടരും പരിശ്രമിച്ചെങ്കിലും ചിലിയൻ പ്രതിരോധം തകർക്കാനായില്ല. മെസിയുടെ ഗോളെന്നുറച്ച പല ഷോട്ടുകളും തടുത്തിട്ട് ബ്രാവോ അർജന്റീനയെ വിജയത്തിൽ നിന്നും തടുക്കുകയും ചെയ്തു.


മെസ്സിയും, മർട്ടിനെസും , ഒകാപോസും, ഡി മരിയയും അടങ്ങിയ ശക്തമായ നിരായുള്ള അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ഗോൾ നേടാൻ അർജന്റീനക്ക് അവസരം ലഭിച്ചു. എന്നാൽ ഇന്റർ ഫോർവേഡ് മാർട്ടിനെസിന്റെ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചിലി അർജന്റീനിയൻ പ്രതിരോധത്തിന്റെ ബേധിക്കാനായി ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു. 13 ആം മിനുട്ടിൽ ചിലിയൻ ഫോർവേഡ് എഡ്വേർഡോ വർ‌ഗാസിന്റെ ബോക്സിനു പുറത്തു നിന്നുള്ള മാന്യമായ ഷോട്ട് ഇടത് പോസ്റ്റിന്റെ പുറത്തേക്ക് പോയി.


22 ആം മിനുട്ടിൽ അര്ജന്റീന ലീഡ് നേടി ,ലോട്ടാരോ മാർട്ടിനെസിനി ചിലിയൻ ഡിഫൻഡർ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോയെ കബളിപ്പിച്ച് അനായാസം ലക്ഷ്യത്തിലെത്തിച്ച് മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. 33 ആം മിനുട്ടിൽ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നടത്തിയ ലോംഗ് റേഞ്ച് ഷോട്ട് ഗോളാണെന്നു തോന്നിച്ചെങ്കിലും പുറത്തേക്ക് പോയി .36 ആം മിനുറ്റിൽ സാഞ്ചെസിലൂടെ ചിലി സമനില പിടിച്ചു. അരങ്കുയിസ് എടുത്ത മനോഹരമായ ഒരു ഫ്രീകിക്ക് മെഡൽ കണക്ട് ചെയ്യുകയും ബോക്സിൽ മാർക്ക് ചെയ്യപെടാതിരുന്ന സാഞ്ചേസ് ടാപ്പ് ചെയ്ത പന്ത് വലയിലാക്കി.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുമെന്നു തോന്നിച്ചു. എന്നാൽ പെനാൽറ്റി ബോക്സിന്റെ എഡ്ജിൽ നിന്നും മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി കൂടുതൽ ആക്ര മിച്ചു കളിച്ചി കൊണ്ടേയിരുന്നു . മെസ്സിയും മർട്ടിനെസും ചേർന്ന മുന്നേറ്റങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ വിങ്ങുകളിലൂടെ കൂടുതൽ മുനീട്ടം നടത്തിയ ചിലി പതിയ കളിയുടെ നിയന്ത്രം ഏറ്റെടുത്തു കൊണ്ടിരുന്നു . ഇരു ടീമുകൾക്കും അർദ്ധവസരങ്ങൾ മാത്രമാണ് ലഭിച്ചു കൊണ്ടിരുന്നത്.

80 ആം മിനുട്ടിൽ മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾകീപ്പർ കാഴ്ചക്കാരനാക്കി ക്രോസ് ബാറിൽ തട്ടി മടങ്ങി . അവസാന പത്തു മിനുട്ടിൽ വിജയ ഗോൾ നേടുന്നതിനായി മെസ്സിയുടെ നേതൃത്വത്തിൽ അര്ജന്റീന കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു . 87 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോൾ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബ്രാവോ തടുത്തിട്ടു. തൊട്ടടുത്ത മിനുട്ടിൽ ബോക്സിന്റെ പുറത്തു നിന്നും നിന്നും മെസ്സി തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ബ്രാവോ തട്ടിയകറ്റി. ഇതോടെ വിജയ ഗോൾ നേടാനുള്ള എല്ലാ അവസരവും അര്ജനിനക്ക് നഷ്ടമായി മത്സരം സമനിലയിൽ അവസാനിച്ചു.