സൂപ്പർ മിഡ്ഫീൽഡറുടെ പരിക്കിൽ ആശങ്കയുമായി അര്ജന്റീന |Qatar 2022 |Argentina

ഖത്തർ ലോകകപ്പ് വേഗത്തിൽ അടുക്കുകയാണ്.അടുത്ത ആഴ്ചയോടെ യൂറോപ്പിലെ ലീഗുകൾ അവസാനിക്കുന്നതോടെ കളിക്കാർ അവരുടെ ടീമിന്റെ ഒപ്പം ചേരുകയും ചെയ്യും.എല്ലാ ടീമുകളും തങ്ങളുടെ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ പ്രധാന താരങ്ങളുടെ പരിക്ക് പല പലരെയും വലക്കുന്നുണ്ട്.

ഒക്ടോബറിൽ കൂടുതൽ മത്സരം കളിക്കേണ്ടി വന്നതാണ് താരങ്ങളുടെ പരിക്കിന്റെ പ്രധാന കാരണം. പരിക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഏറ്റവും കിരീട പ്രതീക്ഷയുള്ള അര്ജന്റീനയെയാണ്.എയ്ഞ്ചൽ ഡി മരിയ,പൗലോ ഡിബാല,നിക്കോളാസ്‌ ഗോൺസാലസ് എന്നിവരുടെ പരിക്കിന് ശേഷം അർജന്റീനയെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒന്നാണ് മിഡ്ഫീൽഡർ ലോ സെൽസോയുടെ പരിക്ക്.ഹാംസ്ട്രിംഗ് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകുമെന്ന ഭീഷണിയിൽ കഴിയുന്ന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയ്ക്ക് പകരം വയ്ക്കാൻ അർജന്റീനയ്ക്ക് ആരുമില്ല എന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞതിലൂടെ വിയ്യ റയൽ മിഡിഫീൽഡറുടെ വില മനസ്സിലാക്കാൻ സാധിക്കും.

അവരുടെ കോപ്പ അമേരിക്ക വിജയത്തിലെയും ലോകകപ്പ് യോഗ്യതയിലെയും പ്രധാന കളിക്കാരനായ ലോ സെൽസോയെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. ലിയാൻഡ്രോ പരേഡസിനും റോഡ്രിഗോ ഡി പോൾക്കുമൊപ്പം സ്കലോനിയുടെ മധ്യനിര രൂപീകരണത്തിൽ ലോ സെൽസോ നിർണായക ഭാഗമാണ്.ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ വില്ലാറിയലിന്റെ ലാലിഗ മത്സരത്തിലാണ് 26 കാരനായ ലോ സെൽസോക്ക് പരിക്കേൽക്കുന്നത്.ഒരു സീസണിന്റെ മധ്യത്തിൽ ലോകകപ്പ് കളിക്കുന്നതിന്റെ അപകടസാധ്യതകളും സ്‌കലോനി എടുത്തുകാണിക്കുകയും ഒക്ടോബറിൽ കളിക്കാൻ കളിക്കാരോട് ആവശ്യപ്പെട്ട ക്ലബ് മത്സരങ്ങളുടെ എണ്ണത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.

നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരായ അവരുടെ ആദ്യ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിന് മുമ്പ് നവംബർ 16 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ അർജന്റീന ഒരു സന്നാഹ മത്സരം കളിക്കും . ഗ്രൂപ്പ് ഘട്ടത്തിൽ അവർ മെക്സിക്കോയെയും പോളണ്ടിനെയും നേരിടുന്നു.

Rate this post