സൗദിയെ നേരിടാൻ ഇറങ്ങുന്ന അർജന്റീനയുടെ ആദ്യ ഇലവൻ |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അര്ജന്റീന ഇന്ന് സൗദി അറേബ്യയെ നേരിടും.2022 ലെ എട്ട് ലോകകപ്പ് ഗ്രൗണ്ടുകളിൽ ഏറ്റവും വലുതും വലുതുമായ ലുസൈൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3 .30 നാണ് മത്സരം നടക്കുക.

അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന് തന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു.അർജന്റീനയെ ക്യാപ്റ്റൻ ലയണൽ മെസ്സി നയിക്കുമ്പോൾ ഗോൾകീപ്പറിൽ മാറ്റം ഒന്നുമില്ല എമിലിയാനൊ മാർട്ടിനെസ് തന്നെ ഗോൾ വല കാക്കും, സെന്റർ ബാക്കുകളായി ക്രിസ്ത്യൻ റോമേറോ ഓട്ടമെന്റി എന്നിവർ അണിനിരക്കുമ്പോൾ വലത് വിംഗ് ബാക്കിൽ മോളീനയും ഇടത് വിങ് ബാക്കിൽ ടാഗ്ലിയാഫിക്കോയും അണിനിരക്കും.

മാർക്കോസ് അക്യൂനയ്ക്ക് പകരം നിക്കോളാസ് ടാഗ്ലിയാഫിക്കോ ടീമിലെത്തിയത്.മധ്യനിരയിലാകട്ടെ പരിചയസമ്പന്നനായ ഡി പോൾ,പെരെടെസ് എന്നിവർക്കൊപ്പം ലോ സെൽസോയുടെ അഭാവത്തിൽ പപ്പുഗോമസ് അണിനിരക്കുമ്പോൾ വലതു മുന്നേറ്റ നിരയിൽ മെസ്സിയും ഇടതു മുന്നേറ്റ നിരയിൽ ഡി മരിയയും അണിചേരുമ്പോൾ സ്ട്രൈക്കർ റോളിൽ ലൗതാരോ മാർട്ടിനസ് ആയിരിക്കും.

എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, അലജാൻഡ്രോ പാപ്പു ഗോമസ്; ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ.

Rate this post