ഹോളണ്ടിനെതിരെ ക്വാർട്ടറിൽ ഇറങ്ങുന്ന അർജന്റീനയുടെ സാധ്യത ഇലവൻ |Qatar 2022

മറ്റൊരു നിർണായകമായ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇന്ന് കളത്തിലേക്ക് വരികയാണ്. ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. വിജയത്തിൽ കുറഞ്ഞതൊന്നും ഈ മത്സരത്തിൽ ലക്ഷ്യമായി കൊണ്ട് അർജന്റീനക്കുണ്ടാവില്ല.

ആരൊക്കെയായിരിക്കും അർജന്റീനയുടെ നിരയിൽ ഇറങ്ങുക. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മാറ്റങ്ങളോടുകൂടിയായിരുന്നു പരിശീലകൻ ടീമിനെ ഇറക്കിയിരുന്നത്.ഇത്തവണയും അത് പ്രതീക്ഷിക്കണം. ഇന്നലത്തെ ട്രെയിനിങ് സെഷനിൽ രണ്ട് ഇലവനുകളെയാണ് സ്കലോനി പരീക്ഷിച്ചിട്ടുള്ളത്. അതിൽ ഒരു ഇലവനായിരിക്കും ഹോളണ്ടിനെതിരെ കളത്തിലേക്ക് ഇറങ്ങുക.

ആദ്യത്തെ ഇലവൻ സാധാരണ രൂപത്തിലുള്ള രണ്ട് സെന്റർ ബാക്കുമാരെ ഉപയോഗിച്ച് കൊണ്ടുള്ളതാണ്. അങ്ങനെയാണെങ്കിൽ നഹുവെൽ മൊളീന,ടാഗ്ലിയാഫിക്കോ എന്നിവർ രണ്ട് വശങ്ങളിലും ഉണ്ടാവും.റോഡ്രിഗോ ഡി പോൾ മടങ്ങിയെത്തുകയും ചെയ്യും.

സ്കലോനി പരീക്ഷിച്ച മറ്റൊരു ഇലവൻ 3 സെന്റർ ബാക്കുമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതായത് റൊമേറോ,ഓട്ടമെന്റി എന്നിവർക്കൊപ്പം ലിസാൻഡ്രോയും ഉണ്ടാവും.മൊളീനയും അക്കൂനയുമായിരിക്കും വശങ്ങളിൽ ഉണ്ടാവുക.മുന്നേറ്റ നിരയിൽ ഡി മരിയക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

ആദ്യത്തെ ഇലവൻ : എമിലിയാനോ മാർട്ടിനെസ് ; മോളിന, റൊമേറോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ; ഡി പോൾ, എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ; ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ഡി മരിയ

രണ്ടാമത്തെ ഇലവൻ .എമിലിയാനോ മാർട്ടിനെസ്; മോളിന, റൊമേറോ, ഒറ്റാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, അക്യൂന; എൻസോ ഫെർണാണ്ടസ്, ഡി പോൾ, മാക് അലിസ്റ്റർ; മെസ്സിയും ജൂലിയൻ അൽവാരസും

Rate this post