ക്രോയേഷ്യക്കെതിരെ ഇറങ്ങുന്ന അർജന്റീനയുടെ സാധ്യത ഇലവൻ |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്. ബ്രസീലിനെ തോൽപ്പിച്ച് കൊണ്ടുവരുന്ന ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം നടക്കുക.

കഴിഞ്ഞ മത്സരത്തിൽ ഒരു വ്യത്യസ്തമായ ഇലവനെയായിരുന്നു അർജന്റീനയുടെ പരിശീലകനായ സ്കലോണി പ്രഖ്യാപിച്ചിരുന്നത്. 5 ഡിഫൻഡർമാരെ സ്കലോണി ഉപയോഗപ്പെടുത്തിയിരുന്നു.എന്നാൽ ഈ മത്സരത്തിൽ അത് ഉണ്ടാവില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

സാധാരണ സ്കലോണി ഉപയോഗിക്കുന്ന 4-3-3 ഫോർമേഷൻ തന്നെയായിരിക്കും ഈ മത്സരത്തിൽ ഉപയോഗപ്പെടുത്തുക. സസ്പെൻഷനിലുള്ള അക്കൂനയുടെ സ്ഥാനത്ത് നിക്കോളാസ്‌ ടാഗ്ലിയാഫിക്കോ സ്റ്റാർട്ട് ചെയ്തേക്കും. കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന ലിസാൻഡ്രോ മാർട്ടിനെസ്സ് ആദ്യ ഇലവനിൽ ഉണ്ടാവില്ല.

അതേസമയം എയ്ഞ്ചൽ ഡി മരിയ മുന്നേറ്റ നിരയിൽ തിരിച്ചെത്തിയെക്കും. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും സ്റ്റാർട്ട് ചെയ്തേക്കും. ഇനി ഡി മരിയ ഇല്ലെങ്കിൽ ലൗറ്ററോ വരാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ 4-3-1-2 എന്ന ഫോർമേഷനിലായിരിക്കും അർജന്റീന കളിക്കുക.ഡി മരിയ ഇല്ലെങ്കിൽ ചിലപ്പോൾ പരേഡസിനെ ഉൾപ്പെടുത്തി 4-4-2 ഫോർമേഷനിലും കളിക്കാൻ സാധ്യതയുണ്ട്.

എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ മെസ്സി ജൂലിയൻ അൽവാരസ്, ഏഞ്ചൽ ഡി മരിയ

Rate this post