ലയണൽ സ്‌കലോനി കളത്തിലിറക്കാൻ സാധ്യതയുള്ള അർജന്റീനയുടെ ലോകകപ്പ് ഇലവൻ |Argentina |Qatar 2022

ഖത്തർ ലോകകപ്പിനായി ആവേശത്തോടെയാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.2019ൽ ആരംഭിച്ച അപരാജിത റൺ ഇപ്പോഴും തുടരുന്ന അർജന്റീനക്ക് വലിയ സാധ്യതകളാണ് ഫുട്ബോൾ ലോകം കൽപ്പിക്കുന്നത്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ രണ്ടു കിരീടങ്ങൾ നേടിയ അർജന്റീന ടീമിൽ ഏറെ പ്രതീക്ഷയുണ്ട്.

പരുക്ക് തിരിച്ചടിയായെങ്കിലും ഖത്തർ ലോകകപ്പിൽ കരുത്തരായ ടീമിനെയാണ് അർജന്റീന ഇറക്കുക. പരിക്ക് മൂലം പൗലോ ഡിബാലയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ സാധ്യതയുണ്ടെങ്കിലും അത് മറികടക്കാനുള്ള വഴി കോച്ച് കണ്ടെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ലയണൽ സ്‌കലോനി ലോകകപ്പിൽ ഇറങ്ങാൻ സാധ്യതയുള്ള അർജന്റീനയുടെ ആദ്യ ഇലവനെ പരിശോധിക്കാം.എമിലിയാനോ മാർട്ടിനെസ് ഒഴികെ മറ്റാരെയും ഗോൾകീപ്പറായി പരിഗണിക്കാൻ സാധ്യതയില്ല. എമിലിയാനോയുടെ മനോഭാവവും എതിരാളികളിൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവുമാണ് അർജന്റീനയെ തുണച്ചത്.

ബെൻഫിക്ക ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും ടോട്ടൻഹാം ഹോട്‌സ്പർ താരം ക്രിസ്റ്റ്യൻ റൊമേറോയും സെന്റർ ബാക്കുകളാകാൻ സാധ്യതയുണ്ട്, അവരിൽ ഒരാളെ മാറ്റി ലിസാൻഡ്രോ മാർട്ടിനെസിനി കൊണ്ട് വന്നാലും അതിശയിക്കാനില്ല. റൈറ്റ് ബാക്കിൽ ഗോൺസാലോ മോണ്ടിയേലും ലെഫ്റ്റ് ബാക്കിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയും അണിനിരന്നന്നാൽ അർജന്റീനയുടെ പ്രതിരോധ നിര പൂർത്തിയാകും.പതിവുപോലെ സ്കലോനി ലോകകപ്പിൽ ത്രീ-മാൻ മിഡ്ഫീൽഡ് ലൈൻ നടപ്പിലാക്കും. യുവന്റസ് താരം ലിയാൻഡ്രോ പരേഡെസ് ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കുമ്പോൾ മധ്യനിരയിലെ മറ്റ് രണ്ട് കളിക്കാർ ജിയോവാനി ലോ സെൽസോയും റോഡ്രിഗോ ഡി പോളും ആയിരിക്കും.

മികച്ച പരസ്പര ധാരണ കാരണം സ്കലോനി അവരെ എപ്പോഴും വിശ്വസിച്ചിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായിച്ചുകൊണ്ട് ഈ കളിക്കാർക്ക് ഈ സെലെക്ഷനെ ന്യായീകരിക്കാനാകും.പരിക്കിന്റെ പിടിയിലായ ലോ സെൽസോ ലോകകപ്പിന് മുൻപേ ശാരീരിക ക്ഷമത കൈവരിക്കും എന്ന വിശ്വാസത്തിലാണ് പരിശീലകൻ.അർജന്റീനയുടെ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ പരിക്കിന്റെ പിടിയിലാണെങ്കിലും ലോകകപ്പിന് മുമ്പ് അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എയ്ഞ്ചൽ ഡി മരിയ ടീമിൽ തിരിച്ചെത്തിയാൽ അർജന്റീനയുടെ മുന്നേറ്റ നിരയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. വലതു വിങ്ങിൽ ലയണൽ മെസ്സിയും ഇടതു വിങ്ങിൽ ഡി മരിയയും സെന്റർ ഫോർവേഡായി ഇന്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനെസും ആയിരിക്കും ലയണൽ സ്കലോനിയുടെ മുന്നേറ്റ നിരയിൽ അണിനിരക്കുക .

Rate this post