അർജന്റീനയെ സമനിലയിൽ പിടിച്ചു കെട്ടി പരാഗ്വേ

ലോകകപ്പ് യോഗ്യത മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യനംരായ അര്ജന്റീനയാ ഗോൾ രഹിത സമനിലയിൽ പരാഗ്വേ.2019 ജൂണിന് ശേഷം ആദ്യമായി ഗോളടിക്കാൻ അർജന്റീന പരാജയപ്പെട്ടെങ്കിലും ദക്ഷിണ അമേരിക്കയുടെ 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അവരുടെ അപരാജിത റെക്കോർഡ് നിലനിർത്തി.പരിശീലകൻ ലയണൽ സ്കലോനിയുടെ കീഴിൽ അർജന്റീന 23 മത്സരങ്ങൾ തോൽക്കാതെ കളിച്ചിട്ടുണ്ട്.ബ്രസീലിനു പിന്നിൽ യോഗ്യതാ ഗ്രൂപ്പിൽ രണ്ടാമതാണ് അര്ജന്റീന .ആദ്യ നാല് ടീമുകൾ അടുത്ത വർഷം ഖത്തറിലേക്ക് യോഗ്യത നേടുമ്പോൾ അഞ്ചാം സ്ഥാനത്തുള്ള ടീം ഇന്റർ റീജിയണൽ പ്ലേഓഫിലേക്ക് പോകുകയും ചെയ്യും.

ആക്രമണത്തിൽ ലൗടാരോ മാർട്ടിനസ് ഇല്ലാതെയാണ് ഇന്നത്തെ മത്സരത്തിൽ അര്ജന്റീന ഇറങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയും തന്റെ മികവിലേക്ക് ഉയർന്നില്ല പ്രത്യേകിച്ച് ആദ്യ പകുതിയിൽ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീനക്ക് ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. 12 ആം മിനുട്ടിൽ ജോക്വിൻ കൊറിയക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ തടുത്തിട്ടു റീ ബൗണ്ടിൽ ഡി മരിയയുടെ ഷോട്ട് ലക്‌ഷ്യം കണ്ടില്ല .25 ആം മിനുട്ടിൽ മെസ്സിയുടെ ഒരു ഫ്രീ കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തു പോയി . പക്ഷേ രണ്ടാം പകുതിയിൽ പരാഗ്വേ ഗെയിമിലേക്ക് തിരിച്ചു വരുകയും അര്ജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ കൂടുതൽ തവണ പരീക്ഷിക്കുകയും ചെയ്തു. ആദ്യ പകുതി വളരെ ശാരീരികമായിരുന്നു. നിരവധി തവണ റഫറികാർഡ് പുറത്തെടുക്കുകയും ചെയ്തു .

രണ്ടാം പകുതിയിൽ സ്കലോണി അഞ്ച് മാറ്റങ്ങൾ വരുത്തി . രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കും അവസാനം ലഭിച്ചു. ന്യൂ കാസിൽ താരം മിഗുവേൽ അൽമിറോന്റെ ഗോളെന്നുറച്ച ഷോട്ട് അര്ജന്റീന കീപ്പർ മാർട്ടിനെസ് തടുത്തിട്ടു. 60 ആം മിനുട്ടിൽ കൊറിയയുടെ മികച്ചൊരു ഹെഡ്ഡർ ഗോൾ ലൈനിൽ വെച്ച തടുത്തിടുകയും ചെയ്തു. മുന്നേറ്റ നിരയിൽ മാർട്ടിനെസിന്റെ അഭാവത്തിൽ അര്ജന്റീന ആക്രമണം ദുർബലമായി കാണപ്പെട്ടു . രണ്ടാം പകുതിയിൽ പകരക്കാരൻ പപ്പു ഗോമസിന്റെ ഗോളെന്നുറച്ച ഷോട്ട് പരാഗ്വേ കീപ്പർ തടുത്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

അർജന്റീനയ്ക്ക് അടുത്തത് ഉറുഗ്വേ (ഒക്ടോബർ 10), പെറു (ഒക്ടോബർ 14) എന്നിവയ്ക്കെതിരായ ഹോം ഗെയിമുകൾ ഉണ്ട്, അതേസമയം പരാഗ്വേ ഞായറാഴ്ച ചിലിയെയും , തുടർന്ന് വ്യാഴാഴ്ച ബൊളീവിയയെയും നേരിടും.