ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട :❝ ബുൾഗാൻതാടി വെച്ച സ്വർണ തലമുടിയുളള മിശിഹാ ❞|Gabriel Batistuta

എൺപതുകളിലെ മറഡോണ യുഗത്തിനും അതിനു ശേഷം അവതരിച്ച മെസ്സിക്കും ഇടയിലെ തൊണ്ണൂറുകളിൽ അർജന്റീനയുടെ ഫുട്‍ബോളിൽ അവതരിച്ച മിശിഹായുടെ മുഖമുള്ള ദൈവദൂതനായിരുന്നു ഗബ്രിയേൽ ഒമർ ബാറ്റിസ്ട്യൂട്ടയെന്ന ബാറ്റിഗോൾ. അര്ജന്റീന ഫുടബോളിനു വലിയ സംഭാവനകൾ നൽകിയഇതിഹാസമായിരുന്നു ബാറ്റി മെസിക്ക്‌ മുന്നേ അർജന്റീനയിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയതാരം ബാറ്റിയായിരുന്നു. 54 തവണയായിരുന്നു ആ പാദങ്ങളിൽ തുകൽപന്ത് എതിർഗോൾ വലകൾ സ്പർശിച്ചത്.

1991 ൽ ബാറ്റി ടീമിലിടംനേടി അതു അന്നു ചിലിയിൽ വെച്ചുനടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്കുള്ള ടീമിലേക്കായിരുന്നു. ടൂർണമെന്റിൽ മനോഹരമായ സ്കോറിങ്ങിലൂടെ ബാറ്റിഗോൾ 6 ഗോൾ നേടി ടോപ്സ്കോറെർ ആവുകയും ടീം ജേതാക്കളാവുകയും ചെയ്തു. തന്റെ ദേശിയ കുപ്പായത്തിലെ ആദ്യ അവസരം തന്നെ ചരിത്രത്തിലേക്ക് എഴുതിച്ചേർക്കാനുള്ളതാക്കി ബാറ്റിഅർജന്റീനൻ ഫുട്‍ബോളിൽ ഒരു ഇതിഹാസത്തിന്റെ ഉദയമായിരുന്നു ആ കോപ്പ സമ്മാനിച്ചത്. 1991 ൽ വെനസ്വേലയുമായുള്ള ഓപ്പണിംഗ് മച്ചിൽ നേടിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്ക് വേണ്ടി യങ് സെൻസേഷൻ ഗബ്രിയേൽ ബാറ്റിസ്റ്റുട്ട നാല് ഗോളുകൾ നേടി.ടൂർണമെന്റിലെ ടോപ് സ്കോററായി ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ കണ്ടുപിടിത്തം തന്നെയായിരുന്നു സ്വർണ മുടിക്കാരനായ 22 കാരൻ.

പിന്നീട് 1993 ൽ നടന്ന കോപ്പയിലും അയാൾ എതിരാളികളെകൊണ്ടുപോലും കയ്യടി വാങ്ങുന്ന മാസ്മരികമരിക പ്രകടനം തന്നെയായിരുന്നു ഫെനലിൽ മെക്സിക്കോക്കെതിരെ നേടിയ 2 ഗോൾഇവിടെയും കീരീടം അയാളുടെ കാരങ്ങളിലെക്കായിരുന്നു അവിടെയും ബാറ്റി തന്നെയായിരുന്നു ആരാധകരുടെ ഇഷ്ട താരം ഈ കോപ്പയാണ് അർജന്റീന 2021 നു മുൻപ് നേടിയ അവസാനത്തെ മേജർ ട്രോഫി .1993 കോപ്പ അമേരിക്ക രണ്ട് ലോക കപ്പിൽ ഹാട്രിക്ക് നേടിയ ചരിത്രത്തിലെ ഒരേയൊരു താരവും ബാറ്റി മാത്രം. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ അര്ജന്റീന ക്ലബ് ന്യൂ വെൽ ഓൾഡ് ബോയ്സിലൂടെ കരിയർ തുടങ്ങിയ ബേട്ടി റിവർ പ്ലേറ്റ് ബൊക്ക ജൂനിയേർസ് എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു.

1991 ലെ കോപ്പയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ താരത്തെ ഫിയോറെന്റീന സ്വന്തമാക്കി. 2000 വരെ അവർക്കായി ബൂട്ടകെട്ടിയ ബാറ്റി 331 മത്സരങ്ങളിൽ നിന്നും 203 ഗോളുകൾ നേടി.അതിനു ശേഷം മൂന്ന് ശേഷം മൂന്നു സീസൺ രോമക്ക് വേണ്ടിയും താരം ബൂട്ടകെട്ടി. 2004 -05 സീസണിൽ ഖത്തർ ക്ലബ് അൽ അറബിയുടെ കരിയർ അവസാനിപ്പിച്ചു. 1994 ,1998 ,2002 അടക്കം മൂന്നു വേൾഡ് കപ്പ് കളിച്ചിട്ടുണ്ട് ബാറ്റി. 1994 വേൾഡ് കപ്പിൽ ഗ്രീസിനെതിരെ അവരുടെ ആദ്യ മത്സരത്തിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടി. 1998 വേൾഡ് കപ്പിൽ ജമൈക്കക്കെതിരെയും ഹാട്രിക്ക് നേടിയ താരം രണ്ട് ലോകകപ്പുകളിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ കളിക്കാരനായി (മറ്റുള്ളവർ സാണ്ടർ കോക്സിസ്, ജസ്റ്റ് ഫോണ്ടെയ്ൻ, ഗെർഡ് മുള്ളർ). 2002 വേൾഡ് കപ്പിൽ നൈജീരിക്കെതിരെ ഒരു ഗോൾ നേടുകയും ചെയ്തു.

കളിക്കുന്ന കാലത്തു മികച്ചൊരു സ്‌ട്രൈക്കറായി കളിച്ചിരുന്ന ബാറ്റി ഒരു തലമുറയുടെ ആവേശമായിരുന്നു വളർന്നു വരുന്ന താരങ്ങളുടെ സ്വപ്നമായിരുന്നു ആരാധകർക്കും അർജന്റീനയുടെ ഫുട്‍ബോൾ ചരിത്രത്തിനും ഒരിക്കലും മറക്കുവാനാകാത്ത ,ഒഴിച്ചുകൂടാനാകാത്ത അർജന്റീന ആരാധകരുടെ സ്വന്തം ബാറ്റിഗോൾ. ഒരുപാട് ആളുകളെ അര്ജന്റീനയെന്ന ലാറ്റിനമേരിക്കയിലെ രാജ്യത്തെ ജീവശ്വാസം പോലെ അല്ലെങ്കിൽ മരണത്തിനു പോലും പറിച്ചുമാറ്റാൻ പറ്റാത്ത ഒരു ലഹരിയാക്കി മാറ്റിയത്തിൽ ബാറ്റിക്ക് വലിയ പങ്ക് തന്നെയുണ്ട്.

Rate this post