യൂറോ കപ്പ് കോപ്പ അമേരിക്ക ജേതാക്കൾ നേർക്ക് നേർ ഏറ്റുമുട്ടാനൊരുങ്ങുന്നു

ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടം യാഥാർഥ്യമാവാൻ പോവുകയാണ്.യൂറോ 2020 ഉം കോപ്പ അമേരിക്ക വിജയികളും തമ്മിലുള്ള സൗഹൃദ മത്സരം 2022 ജൂണിൽ നടക്കാൻ പോവുന്നത്. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലാണ് മത്സരം.ഇത്തരത്തിലൊരു മത്സരം നടത്തുന്ന കാര്യത്തിൽ യുവേഫയുമായി ധാരണയിലെത്തിയെന്ന് കോൺമെബോൾ പ്രഖ്യാപിച്ചതോടെയാണ് മത്സരം നടക്കുമെന്നുറപ്പായത്.

ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ വികസനത്തിനായുള്ള ഐക്യ പ്രതിബദ്ധതയിൽ തങ്ങളുടെ സഖ്യം വിപുലീകരിക്കുകയാണ്‌ ഈ മത്സരം കൊണ്ടുള്ള ലക്ഷ്യമെന്ന് യുവേഫയും കോൺമെബോളും വെളിപ്പെടുത്തി. മത്സരം എവിടെ വെച്ച് നടത്തണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. യുവേഫ അവരുടെ വെബ് സൈറ്റിലൂടെയാണ് വാർത്ത പുറത്തു വിട്ടത്. യൂറോ കപ്പും കോപ്പ അമേരിക്കയും അവസാനിച്ച ശേഷം ആരാധകരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു രണ്ടു ജേതാക്കളും തമ്മിലുള്ള സൂപ്പർ പോരാട്ടം നടത്തുക എന്നത്.വെംബ്ലിയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിലൂടെ തങ്ങളുടെ രണ്ടാമത്തെ രണ്ടാം തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ പ്രതിഫലമായാണ് ഇറ്റലിക്ക് ഈ അവസരം ലഭിച്ചത്.

അതേസമയം, 28 വർഷത്തിനിടയിലെ ആദ്യത്തെ പ്രധാന കിരീടം കുറിച്ച 15 -ാമത് കോപ്പ അമേരിക്ക കിരീടം ഉറപ്പിച്ചുകൊണ്ട് അർജന്റീന ഈ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചത്.ഏഞ്ചൽ ഡി മരിയയുടെ ഗോളിൽ ബ്രസീലിനെ കലാശപ്പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് അര്ജന്റീന കിരീടം നേടിയത്

Rate this post