❝ അർജന്റീനയുടെ🇦🇷 ജൂനിയർ ⭐👌മെസ്സിയെ
💙😍 സിറ്റി ✍️⚽ സ്വന്തമാക്കി ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും സ്വപ്ന തുല്യമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ നടത്തിയത് . ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ പിഎസ്ജി യെ കീഴടക്കി ഫൈനൽ സ്പോട്ട് ഏകദേശം ഉറപ്പിച്ച സിറ്റി പ്രീമിയർ ലീഗ് കിരീടം വരും ദിവസങ്ങളിൽ കൈപിടിയിലൊതുക്കും. ലോകോത്തര താരങ്ങളുടെ ഇരയുണ്ടായിട്ടും യുവ താരങ്ങൾക്കും വളർന്നു വരുന്ന താരങ്ങൾക്കും അവസരം കൊടുക്കുന്നതിൽ മുൻപന്തിയിലാണ് സിറ്റിയും പരിശീലകൻ പെപ് ഗാർഡിയോളയും.

വരുന്ന സീസണുകളിൽ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി “മിനി മെസ്സി ” എന്ന് വിളിപ്പേരുള്ള അർജന്റീനിയൻ വണ്ടർ കിഡ് ദരിയോ സെർമിയന്റോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരിക്കുകയാണ്.സൗത്ത് അമേരിക്കൻ ക്ലബ് എസ്റ്റുഡിയന്റിൽ നിന്നാണ് 18 കാരനെ ടീമിലെത്തിച്ചത്.ഏകദേശം 6 മില്യൺ ഡോളറിനാണ് താരത്തിന് വേണ്ടി സിറ്റി മുടക്കിയത്.18 കാരനായ സാർമിയന്റോ ജൂലൈ 1 ന് സിറ്റിയിൽ ചേരും. കൗമാര വിങ്ങറുടെ വെഗതയും കഴിവും കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സിയുമായാണ് താരത്തെ താരതമയപ്പെടുത്തുന്നത്.


2019 ഒക്ടോബറിൽ എസ്റ്റൂഡിയന്റ്സിന്റെ ആദ്യ ടീമിൽ സാർമിയന്റോ അരങ്ങേറ്റം കുറിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറി . അർജന്റീനക്ക് വേണ്ടി അണ്ടർ 16 ,17 ,20 വിഭാഗങ്ങളിൽ അർജന്റീനക്ക് വേണ്ടി ജേഴ്സിയണിഞ്ഞ സാർമിയന്റോ കൂടാതെ എസ്റ്റുഡിയന്റസിന്റെ ആദ്യ ടീമിനായി 22 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

അടുത്ത മാസങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഒപ്പിട്ട രണ്ടാമത്തെ തെക്കേ അമേരിക്കൻ വണ്ടർകിഡായി സർമിയന്റോ മാറി. കഴിഞ്ഞ ദിവസങ്ങളിൽ ബ്രസീലിയൻ താരം കെയ്‌കിയെ ബ്രസീലിയൻ ക്ലബ് ഫ്ലൂമിൻസെൻ നിന്നും സ്വന്തമാക്കിയിരുന്നു.