അർജുൻ ടെണ്ടുൽക്കറുടെ വേഗത വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ട്

മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകനും മുൻ ന്യൂസിലൻഡ് പേസറുമായ ഷെയ്ൻ ബോണ്ട് അർജുൻ ടെണ്ടുൽക്കറുടെ വേഗത വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു. ഇതുവരെ 4 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള അർജുന്റെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്.

പഞ്ചാബ് കിംഗ്സിനെതിരെ ഒരോവറിൽ 31 റൺസ് ഉൾപ്പെടെ 48 റൺസിന് വഴങ്ങിയ അർജുൻ നാല് ദിവസത്തിന് ശേഷം, ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി.രണ്ട് ഓവറിൽ 1/9 എന്ന കണക്കിൽ കളി അവസാനിപ്പിച്ചു.” കഴിഞ്ഞ മത്സരത്തിൽ സംഭവിച്ചതിന് ശേഷം അദ്ദേഹം നന്നായി ചെയ്തു.വലിയ ജനക്കൂട്ടമുള്ള കൊളോസിയം ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് ഒരിക്കലും എളുപ്പമല്ല. അവന്റെ വേഗത വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും, പക്ഷേ ഇന്ന് അവനോട് ആവശ്യപ്പെട്ടതെല്ലാം അവൻ ചെയ്തു” 55 റൺസിന് എംഐ തോറ്റ മത്സരത്തിന് ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ബോണ്ട് പറഞ്ഞു.

ഏപ്രിൽ 16 ന് സച്ചിൻ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച വേദിയിൽ തന്നെ ഐ‌പി‌എലിൽ അരങ്ങേറാൻ അര്ജുന് സാധിച്ചു.തന്റെ കരിയറിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജുൻ ആദ്യ ഓവറും മൂന്നാമത്തെയും ഓവർ എറിഞ്ഞു. 2-0-17-0 എന്ന കണക്കുമായാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന്, സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 20 റൺസ് വേണ്ടിയിരിക്കെ, അവസാന ഓവർ എറിഞ്ഞ അദ്ദേഹം ഒരു വിക്കറ്റിന് നാല് റൺസ് മാത്രം വിട്ടുകൊടുത്തു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഒന്നാം ഇന്നിംഗ്‌സിൽ 207/6 എന്ന സ്‌കോറാണ് നേടിയത്, അതിൽ 34 പന്തിൽ 56 റൺസ് നേടിയ ശുഭ്‌മാൻ ഗില്ലാണ് ടോപ് സ്‌കോറർ. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ഡേവിഡ് മില്ലറും അഭിനവ് മനോഹറും യഥാക്രമം 46, 42 റൺസ് നേടി ടൈറ്റൻസിന്റെ ഇന്നിംഗ്‌സിന് കരുത്തേകി.ലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നാല് റൺസിന് നഷ്ടമായതിനാൽ മികച്ച തുടക്കം ലഭിച്ചില്ല.

ഇഷാൻ കിഷനും 13 റൺസെടുത്ത് പുറത്തായി, അതേസമയം കാമറൂൺ ഗ്രീൻ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും 26 പന്തിൽ 33 റൺസെടുത്ത് വീണു. സൂര്യകുമാർ യാദവും തിലക് വർമ്മയും പ്രതീക്ഷയ്‌ക്കൊത്ത് നിൽക്കാതെ പുറത്തായി. 190 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 40 റൺസ് നേടിയ നെഹാൽ വധേര പൊരുതിയെങ്കിലും ലക്‌ഷ്യം കാണാൻ ആയില്ല.55 റൺസിന്റെ ജയമാണ് ഗുജ്‌റാത്ത് നേടിയത്.

1/5 - (1 vote)