വൈറലായി അർജുൻ ടെണ്ടുൽക്കറുടെ ‘എയ്റ്റ് പാക്ക്’ ചിത്രം; വേറെ ലെവലെന്ന് ആരാധകർ

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം യുഎഇയിലാണ്. പേസറായ താരം നെറ്റ്സിൽ പന്തെറിയാൻ വേണ്ടിയാണ് ടീമിനൊപ്പം ചേർന്നിട്ടുള്ളത്. നേരത്തെയും മുംബൈയുടെ പരിശീലനത്തിനൊപ്പം അർജുൻ ഉണ്ടായിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ ഐക്കൺ പ്ലെയറായിരുന്ന മുംബൈ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരാണ്.

Arjun Tendulkar has set social media on fire with his fit body as he gears up for IPL 2020 as a net bowler for the Mumbai Indians. , Instagram

വർക്ക് ഔട്ടിന് ശേഷമുള്ള അർജുൻെറ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തിൻെറ ഫാൻ പേജുകളിലും മറ്റുമായി നിരവധി പേർ ചിത്രം ഷെയർ ചെയ്യുന്നുണ്ട്. ഷർട്ടിടാതെ മസിൽ കാണിച്ച് നിൽക്കുന്ന ചിത്രത്തിൽ സിക്സ് പാക്കല്ല, എയ്റ്റ് പാക്കാണുള്ളതെന്ന് ആരാധകർ രസകരമായി പറയുന്നുണ്ട്. ഏതായാലും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായി യൂത്ത് ടെസ്റ്റ് പരമ്പരയിൽ അർജുൻ കളിച്ചിട്ടുണ്ട്. മുംബൈ ടി20 ലീഗിലും കളിച്ചിട്ടുള്ള യുവതാരത്തിന് സീനിയർ ക്രിക്കറ്റിൽ ഇത് വരെ അരങ്ങേറ്റം നടത്താൻ സാധിച്ചിട്ടില്ല.

ഐപിഎല്ലിൽ വരുന്ന സീസണിൽ അർജുൻ മുംബൈ ഇന്ത്യൻസിനായി അരങ്ങേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.പേസറായ അർജുൻ ടെണ്ടുൽക്കർ നന്നായി ബാറ്റ് ചെയ്യുകയും ചെയ്യും. 20കാരനായ താരം മുംബൈ ടീമിനൊപ്പം ഇപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.

കടപ്പാട്