❝ജീസസിന്റെ ഹാട്രിക്കിൽ ഗോൾ വർഷവുമായി ആഴ്‌സണൽ ,മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി❞

പ്രീ സീസൺ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി ആഴ്‌സണൽ. എതിരില്ലാത്ത ആറു ഗോളുകൾക്ക് സ്പാനിഷ് ക്ലബ് സേവിയ്യയെയാണ് ആഴ്‌സണൽ പരാജയപ്പെടുത്തിയത്. ആര്സെനലിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എത്തിയ പുതിയ സൈനിങ്ങായ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് ഹാട്രിക്ക് നേടി.

സാക്ക രണ്ടു ഗോളുകൾ നേടിയപ്പോൾ അവസാന ഗോൾ എഡ്വേർഡ് എൻകെറ്റിയയുടെ ബൂട്ടിൽ നിന്നും പിറന്നു. പത്താം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ബുക്കയോ സാക്ക ആഴ്‌സനലിനെ മുന്നിലെത്തിച്ചു. മൂന്നു മിനിട്ടിനു ശേഷം എമിറേറ്റ്‌സിൽ തന്റെ ആദ്യ ആഴ്‌സണൽ പ്രകടനം ഒരു ഗോളോടെ ജീസസ് അടയാളപ്പെടുത്തി. രണ്ടു മിനുട്ടിനു ശേഷം ജീസസ് ആഴ്സണലിനായി വീണ്ടും ഗോൾ നേടി സ്കോർ 3 -0 ആക്കി ഉയർത്തി. 19 മിനുട്ടിൽ ആഴ്‌സണൽ വീണ്ടും സ്കോർ ,സാക്ക തന്റെ രണ്ടാം ഗോളിലൂടെ സ്കോർ 4 -0 ആക്കി മാറ്റി. 77 ആം മിനുട്ടിൽ നേടിയ ഗോളോടെ ജീസസ് ഹാട്രിക്ക് തികച്ചു.88 ആം മിനുട്ടിൽ എൻകെറ്റിയയുടെ ഗോളോടെ ആഴ്‌സണൽ ഗോൾ പട്ടിക തികച്ചു.

പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏക ഗോളിനാണ് പരാജയപ്പെട്ടത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ ജാവോ ഫെലിക്സ് ആണ് അത്ലറ്റിക്കോ മാഡ്രിഡിനായി വിജയ ഗോൾ നേടിയത്‌.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എങ്കിലും യുണൈറ്റഡിന് ഒരവസരം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് റയോ വയ്യോകനെയെ നേരിടും .