ക്ലബ്ബിന്റെ 136 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആഴ്സണൽ ഈ നേട്ടം കൈവരിക്കുന്നത്

പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്‌സനൽ ചരിത്രം കുറിച്ചു. എലാൻഡ് റോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ആഴ്‌സണൽ നേടിയത്.35-ാം മിനിറ്റിൽ ബുക്കയോ സാക്കയാണ് ആഴ്സനലിൻ്റെ ഗോൾ നേടിയത്.ലീഡ്‌സ് യുണൈറ്റഡ് സ്‌ട്രൈക്കർ പാട്രിക് ബാംഫോർഡ് 64-ാം മിനിറ്റിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ആഴ്സണലിന്‌ ഗുണമായി തീർന്നു.

2022-23 സീസണിലെ അവസാന 10 മത്സരങ്ങളിൽ മൈക്കൽ അർട്ടെറ്റയുടെ ആഴ്സണൽ 9-ാം വിജയം ആയിരുന്നു ഇത്.ക്ലബ്ബിന്റെ 136 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആഴ്സണൽ തങ്ങളുടെ ആദ്യ 10 ലീഗ് മത്സരങ്ങളിൽ 9ലും ജയിക്കുന്നത്. ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി, ബോൺമൗത്ത്, ഫുൾഹാം, ആസ്റ്റൺ വില്ല, ബ്രെന്റ്‌ഫോർഡ്, ടോട്ടൻഹാം ഹോട്‌സ്‌പർ, ലിവർപൂൾ, ലീഡ്‌സ് യുണൈറ്റഡ് എന്നിവരെയാണ് ആഴ്‌സനൽ ഈ സീസണിൽ പരാജയപ്പെടുത്തിയത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയായിരുന്നു ആഴ്സണലിന്റെ ഏക തോൽവി. 10 കളികളിൽ നിന്ന് 9 വിജയങ്ങളുമായി 27 പോയിന്റുമായി ആഴ്സണൽ നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ സീസണിൽ ഇതുവരെ 24 ഗോളുകളാണ് ആഴ്സണൽ നേടിയത്. സീസണിൽ 10 ഗോളുകൾ മാത്രമാണ് ആഴ്സണൽ വഴങ്ങിയത്.

സീസണിൽ 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലഭ്യമായ 30 ൽ 27 പോയിന്റും ആഴ്സണൽ നേടിയിട്ടുണ്ട്, മാനേജർ മൈക്കൽ അർട്ടെറ്റയുടെ പ്രകടനം പ്രശംസനീയമാണ്. 2021-22 സീസണിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ ഫിനിഷ് ചെയ്തത്. എന്നാൽ 2022-23 സീസണിന്റെ തുടക്കത്തിൽ, ആർടെറ്റ ടീമിൽ ചില മാറ്റങ്ങൾ വരുത്തുകയും യുവ കളിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തതിനാൽ ആഴ്സണൽ കൂടുതൽ മെച്ചപ്പെട്ടു.

Rate this post