ബാഴ്സലോണ മിഡ്ഫീൽഡർ ഇന്റർ മിലാനിലേക്ക്

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഉടൻ തന്നെ ബാഴ്സലോണ വിട്ട് ഇന്റർ മിലാനിൽ ചേർന്നേക്കും . വിദാലിനെ വിട്ടു നൽകാൻ ബാഴ്സലോണ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്‌. നേരത്തെ ട്രാൻസ്ഫർ തുക ബാഴ്സലോണ ഇന്ററിനോട് ആവശ്യപ്പെട്ടിരുന്നു‌. എന്നാൽ ഇപ്പോൾ വിദാലിന്റെ കരാർ റദ്ദാക്കി കൊണ്ട് ഫ്രീ ട്രാൻസ്ഫറിലാവും ഇന്ററിന് താരത്തെ ബാഴ്സലോണ വിട്ടു കൊടുക്കുക , ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

ഇന്റർ മിലാനിൽ 2022 വരെയുള്ള കരാറാകും വിദാൽ ഒപ്പുവെക്കുക. ഒരു സീസണിൽ 6 മില്യൺ ഡോളറി ന് 33-കാരനുമായി രണ്ട് വർഷത്തെ കരാർ ഇന്റർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്, മൂന്നാം വർഷത്തേക്കു കരാർ നീട്ടാനുള്ള അവസരവും ഇന്റെരിനുണ്ട് .രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും ഇന്റർ വിദാലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. വിദാൽ കോണ്ടെയുടെ ഇഷ്ട താരം കൂടിയാണ്‌. വിദാലിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോണ്ടെ കരുതുന്നു. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് വിദാൽ. 2018 ൽ ബാഴ്സലോണയിലെത്തിയ വിദാൽ 66 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബയേർ ലെവർകൂസൻ ,ജുവന്റസ്‌ ,ബയേൺ മ്യൂണിക്ക് എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട് ചിലി ദേശീയ ടീമിനായി 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.