ഇറ്റാലിയൻ പ്രതിരോധ താരത്തെ ടീമിലെത്തിച്ച്‌ പിഎസ്ജി

എസ് റോമയുടെ ഇറ്റാലിയൻ റൈറ്റ് ബാക്ക് അലക്സാൻഡ്രോ ഫ്ലോറെൻസി ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്ക്.ലോണിലാണ് റോമയിൽ നിന്നും ഫ്ലോറെൻസിയെ പാരിസിലെത്തിക്കുന്നത്. ലോണിലെത്തുന്ന 29 കാരനെ സ്ഥിരമായി സ്വന്തമാക്കാനും പിഎസ്ജിക്ക് അവസരമുണ്ട്. ഡാനി ആൽവേസ് ക്ലബ് വിട്ടതിനു ശേഷം നിലവാരമുള്ള ഒരു റൈറ്റ് ബാക്കിനെ പാരീസ് ക്ലബിന് കിട്ടിയിരുന്നില്ല.ആഴ്‌സണൽ താരം ഹെക്ടർ ബെല്ലെറിനെ ലോണിൽ സ്വന്തമാക്കാൻ ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല ,ഇതോടെയാണ് ഫ്രഞ്ച് ക്ലബ് ഫ്ലോറെൻസിയെ തേടിയെത്തുന്നത്.


കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ വലൻസിയയിൽ വായ്പയിൽ എത്തിയ ഫ്ലോറൻസിയെ സ്വന്തമാക്കാൻ ഫിയോറെന്റീന, അറ്റലാന്റ, എവർട്ടൺ എന്നിവരും ശ്രമിച്ചിരുന്നു.റോമാ അക്കാദമിയിലോടെ കളി പഠിച്ച ഫ്ലോറെൻസി റോമക്കായി 280 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇറ്റാലിയൻ ദേശീയ ടീമിനായി 36 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.