❝അസാധ്യമായത് സാധ്യമാക്കുന്ന❞ ലയണൽ മെസ്സി ; ഉറുഗ്വേക്കെതിരെ സൂപ്പർ താരത്തിന്റെ പ്രകടനത്തിന്റെ വീഡിയോ കാണാം

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അപാര ഫോമിലാണ് കളിക്കുന്നത്. നിലവിലെ ഫോമിൽ മെസ്സിയെ തടയുന്നത് അസാധ്യമാണ് .2021 ഫുട്ബോൾ മെഗാസ്റ്റാറിന്റേതാണ്, അത്ര മികച്ച ഫോമിലാണ് താരം ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും പുറത്തെടുക്കുന്നത്.നിശ്ചിത ഇടവേളകളിൽ ഗോൾ കണ്ടെത്തുകയും ഗോളവസരം ഒരുക്കുകയും ചെയ്യുന്ന മെസ്സി തന്നെയാണ് 2021 ലെ ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത. ഏഴാം ബാലൺ ഡി ഓർ മെസ്സി നേടുമെന്ന് ഉറപ്പായത് ഉറുഗ്വേക്കെതിരെ നേടിയ ഗോളോട് കൂടിയാണ് സൂപ്പർ താരം ആഘോഷിച്ചത്.

ഞായറാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരെ മെസ്സി അസാധാരണമായ ഗോൾ നേടുകയും ചെയ്തു. മത്സരത്തിന്റെ 38 ആം മിനുട്ടിൽ 35 വാര അകലെ നിന്നും മെസ്സി തൊടുത്തു വിട്ട ഫ്ലോട്ടിങ് ഷോട്ട് അര്ജന്റീന താരം നിക്കോളാസ് ഗോൺസാലസും ഗോളി ഫെർണാണ്ടോ മുസ്ലേരയും മറികടന്നു വലയിലേക്ക് കയറി.മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ (44 ‘), സ്ട്രൈക്കർ ലൗടാരോ മാർട്ടിനെസ് (62’) എന്നിവരുടെ ഗോളുകളാണ് നിലവിലെ കോപ്പ അമേരിക്ക വിജയികൾക്ക് 3-0 വിജയം നേടാൻ സഹായിച്ചത്.

കഴിഞ്ഞ മാസം, മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാവായ പെലെയെ മറികടന്ന് ലയണൽ മെസ്സി ഒരു തെക്കേ അമേരിക്കയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. ബൊളീവിയക്കെതിരായ അർജന്റീനയുടെ 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.ആ മത്സരത്തിൽ ഒരു ഗോൾ നേടിയപ്പോൾ, അത് ലാ ആൽബിസെലെസ്റ്റെയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ 78 -ാമത് അന്താരാഷ്ട്ര ഗോളായി മാറി. ഇന്നലെ നേടിയ ഗോളോടെ കോൺബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോററായി മാറി.

“ഞങ്ങൾ ഒരു മികച്ച മത്സരം കളിച്ചു, ഞങ്ങളുടെ കളിയുടെ കാര്യത്തിൽ ഞങ്ങൾ വളരുകയാണെന്ന് ഞാൻ കരുതുന്നു. പന്ത് കൈവശം വയ്ക്കാൻ ഞങ്ങൾ ശീലിച്ചു. ഇന്നത്തെ മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു, ഞങ്ങൾക്ക് അതിൽ വിജയിക്കേണ്ടി വന്നു. എല്ലാം തികഞ്ഞ ഒരു ടീമായി മാറി”. “ഉറുഗ്വേ തുടക്കം മുതൽ അപകടം സൃഷ്ടികൊണ്ടിരുന്നു .എന്നാൽ ആദ്യഗോൾ നേടിയതോടെ ഞങ്ങൾക്ക് കൂടുതൽ സ്‌പേസുകൾ സൃഷ്‌ടിച്ചെടുക്കാനും വീണ്ടും ഗോളുകൾ കണ്ടെത്താനുമായി.മറ്റ് ടീമുകളുടെ ഫലങ്ങൾ ഞങ്ങൾക്ക് അറിയാവുന്നതിനാൽ വിജയിക്കേണ്ടത് പ്രധാനമാണ്. ഞങ്ങൾക്ക് ഒരു ഗെയിം അവശേഷിക്കെ ഞങ്ങൾക്ക് 7 പോയിന്റുകൾ ലഭിച്ചാൽ, ഞങ്ങൾ വളരെ സന്തുഷ്ടരാണ്” മെസ്സി പറഞ്ഞു.മിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു.

Rate this post