തന്റെ കരിയർ മാറ്റിമറിച്ച താരത്തെ കുറിച്ച് ഇന്ത്യൻ യുവ താരം ആഷിഖ് കുരുണിയൻ

ബംഗളുരു എഫ് സിയുടെ മലയാളി താരമായ ആഷിഖ് കുരുണിയൻ തന്റെ ഫുട്ബോൾ കരിയറിൽ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി. അണ്ടർ 19 ഹീറോ ഐ-ലീഗ് കളിക്കാൻ ഡൽഹിയിലുള്ള സമയത്ത് പൂനെ എഫ് സിയുടെ അക്കാദമിയിൽ തനിക്ക് ട്രയൽസ് ഒരുക്കി തന്നത് അനസായിരുന്നു എന്ന് ആഷിഖ് പറഞ്ഞു. അന്ന് അനസായിരുന്നു പൂനെയുടെ ക്യാപ്റ്റൻ.

photo source /Twitter

2015 ൽ പൂനെ അക്കാദമിയിൽ ചേർന്നതിനുശേഷം, അടുത്ത വർഷം സ്പാനിഷ് ക്ലബ്ബായ വില്ലേറിയലിന്റെ സി ടീമിൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.പിന്നീട് ഐ എസ് എല്ലിൽ ആദ്യ ഇലവനിൽ എത്താൻ കഴിഞ്ഞതുമൊക്കെ അനസ് അന്ന് ട്രയൽസ് ഒരുക്കി തന്നത് കൊണ്ടാണെന്ന് ആശിഖ് പറയുന്നു.ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഹീറോ ഐ‌എസ്‌എൽ) കഴിഞ്ഞ മൂന്ന് സീസണുകളിൽ 44 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

2018-19 ബംഗളൂരു എഫ്.സിയിൽ എത്തുന്നതിനു മുൻപ് പുനെ സിറ്റിക്കായി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താൻ ബംഗളുരു ക്ലബ്ബിൽ സന്തുഷ്ടനാണെന്നും കരാർ കഴിയുന്നത് വരെ ക്ലബ്ബിൽ തുടരാനാണ് തീരുമാനമെന്നും 23 കരൺ പറഞ്ഞു. 2018 സാഫ് ചാമ്പ്യൻഷിപ്പിന്റെയും 2019 എഎഫ്‌സി ഏഷ്യൻ കപ്പിനുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ആഷിഖ് വരുന്ന ഇന്ത്യ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്.