രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായ അശ്വിന്റെ 19 ആം ഓവറിലെ ബൗണ്ടറിയും സിക്‌സും |R Ashwin

ഇന്ത്യൻ പ്രീമിയർ ലീഗിൽഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയിരുന്നു. ഗുജ്‌റാത്ത് ഉയർത്തിയ 178 റൺസ് ലക്‌ഷ്യം സഞ്ജു സാംസൺ (32 പന്തിൽ 60) ചേസിന് അടിത്തറയിട്ടപ്പോൾ, ഷിംറോൺ ഹെറ്റ്മയർ (26 പന്തിൽ 56*) എന്നിവരുടെ ഇന്നിഗ്‌സിന്റെ പിൻബലത്തിൽ റോയൽസ് മറികടന്നു.

11-ാം ഓവറിൽ 55/4 എന്ന നിലയിലായിരുന്ന രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് സഞ്ജു സാംസന്റെ ബാറ്റിംഗ് മികവായിരുന്നു.സഞ്ജു സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി കളിച്ചപ്പോൾ ഹെറ്റ്മെയ്ർ അതിവിദഗ്ധമായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ നാലാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്.ഈ ഒരു ജയത്തോടെ രാജസ്ഥാൻ റോയൽസ് ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.രാജസ്ഥാൻ ഇന്നിങ്സിലെ പത്തൊൻപ്പത്താം ഓവറിൽ ബാറ്റിംഗ് എത്തിയ അശ്വിൻ കാഴ്ചവെച്ച വെടികെട്ട് ബാറ്റിങ്ങും രാജസ്ഥാൻ ജയത്തിൽ പ്രധാനമായി.

പേസർ ഷമി എറിഞ്ഞ ഓവറിലെ താൻ നേരിട്ട ഫസ്റ്റ് ബോൾ ഫോർ പായിച്ച അശ്വിൻ രണ്ടാം ബോൾ സിക്സ് നേടി. അശ്വിൻ ഈ ഒരു സർപ്രൈസ് ഇന്നിങ്സ് എതിരാളികളെ വരെ ഏറെ ഞെട്ടിച്ചു. 19 ആം ഓവറിൽ ധ്രുവ് ജൂറലിന്റെ (18) സുപ്രധാന വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തിയതിന് ശേഷം റോയൽസിന് ജയിക്കാൻ റോയൽസിന് 10 പന്തിൽ 17 റൺസ് വേണമായിരുന്ന സമയത്തായിരുന്നു അശ്വിന്റെ മാസ്മരിക ബാറ്റിംഗ്.ബൗണ്ടറി നേടിയാണ് അശ്വിൻ തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ തന്നെ ഷോർട്ട് പിച്ച് ഡെലിവറി ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സറിന് പറത്തി മത്സരം രാജസ്ഥാന്റെ കൈകളിലെത്തിച്ചു.

ഇത് കണ്ട് ജിടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് സ്തംഭിച്ച ഭാവമായിരുന്നു. അശ്വിൻ്റെ സിക്‌സിന് പിന്നാലെ ഹാർദിക്കിന്റെ മുഖത്തെ നിരാശ വ്യകതമായിരുന്നു.അടുത്ത പന്തിൽ അശ്വിനെ ഷമി പുറത്താക്കിയെങ്കിലും മത്സരം ഗുജറാത്തിൽ നിന്നും നഷ്ടപ്പെട്ടിരുന്നു.അവസാന ഓവറിലെ രണ്ടാം പന്തിൽ ഡീപ് മിഡ്വിക്കറ്റിന് നേരെ കൂറ്റൻ സിക്‌സറോടെ ഷിംറോൺ ഹെറ്റ്‌മെയർ കളി പൂർത്തിയാക്കി.2023 സീസണിലെ റോയൽസിന്റെ നാലാമത്തെ വിജയമാണിത്, അതേസമയം ടൈറ്റൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ വർഷം പ്ലേഓഫിലും ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു, രണ്ട് ഗെയിമുകളിലും ജിടി സമഗ്രമായ വിജയങ്ങൾ രേഖപ്പെടുത്തിയിരുന്നു.

Rate this post