റയൽ മാഡ്രിഡിന്റെയും ലാ ലീഗയുടെയും അസിസ്റ്റ് മാസ്റ്ററായി വിനീഷ്യസ് ജൂനിയർ |Vinicius Junior

കഴിഞ്ഞ സീസൺ മുതൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്.ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും ഭാവി സൂപ്പർ താരമായാണ് വിനീഷ്യസ് ജൂനിയറിനെ കണക്കാക്കുന്നത്.

2018 ൽ സാന്റിയാഗോ ബെർണബ്യൂവില എത്തിയെങ്കിലും കഴിഞ്ഞ സീസണിൽ മാത്രമാണ് 22 കാരൻ തന്റെ പ്രതിഭയെ നീതീകരിക്കുന്ന പ്രകടനം പുറത്തെടുത്തത്. റയലിന്റെ ല ലീഗ, ചാമ്പ്യൻസ് ലീഗ് ,സൂപ്പർ കപ്പ് വിജയങ്ങളിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു. ഗോളടിക്കുന്നതോടൊപ്പം ഗോളവസരം ഒരുക്കുന്നതിലും ബ്രസീലിയൻ മികവ് പുലർത്താറുണ്ട്. ഈ സീസണിൽ വിനീഷ്യസ് ജൂനിയർ തന്റെ സഹ താരങ്ങൾക്ക് അസ്സിസ്റ്റ് നൽകുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ റയൽ മാഡ്രിഡ് വിജയിച്ച മൽസരത്തിൽ വിനീഷ്യസ് ഇരട്ട അസിസ്റ്റുകൾ നൽകിയിരുന്നു. വിനിഷ്യസിന്റെ അസ്സിസ്റ്റിൽ നിന്നും ലൂക്ക മോഡ്രിച് ,ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് ഗോളുകൾ നേടിയത്.

റയൽ മാഡ്രിഡിലെത്തിയതിന് ശേഷം വിനീഷ്യസ് രണ്ട് അസിസ്റ്റുകൾ നേടുന്ന നാലാമത്തെ മത്സരമായിരുന്നു ഇത്. 2018-ലെ കോപ്പ ഡെൽ റേയിൽ മെലില്ലയ്‌ക്കെതിരെയാണ് അദ്ദേഹം ആദ്യമായി ഇരട്ട അസിസ്റ്റുകൾ നൽകിയത്. തുടർന്ന് 2021 നവംബറിൽ ചാമ്പ്യൻസ് ലീഗിൽ ഷാക്തറിനെതിരെയും 2021 ഡിസംബറിൽ ലാലിഗ സാന്റാൻഡറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയും വിനീഷ്യസ് ഇരട്ട അസിസ്റ്റുകൾ നൽകി.ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളിൽ വിനീഷ്യസ് ഉൾപ്പെട്ടിട്ടുണ്ട്, ഓരോ 95.69 മിനിറ്റിലും ഗോളിൽ പങ്കാളിയായിട്ടുണ്ട്.ഈ സീസണിൽ ലാലിഗയിൽ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.2018 ൽ ബ്രസീലിയൻ ടീമായ ഫ്ലെമെംഗോയിൽ നിന്നാണ് വിനീഷ്യസ് റയലിലെത്തുന്നത്.

നെയ്‌മറെപ്പോലുള്ളവരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ഉയർന്ന പ്രതീക്ഷകളോടെയാണ് വിനീഷ്യസ് ജൂനിയർ എത്തിയത്, എന്നാൽ മികച്ച പ്രകടനത്തിലൂടെയും മൂന്ന് സീസണുകളിൽ എട്ട് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എണ്നൽ കഴിഞ്ഞ സീസൺ മുതൽ പുതിയൊരു നെയ്മറെയാണ് കാണാൻ കഴിയുന്നത്. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാന താരമായി വിനീഷ്യസ് വളർന്നിരിക്കുകയാണ്. സ്റ്റാർ സ്‌ട്രൈക്കർ കരിം ബെൻസിമ കളിക്കാതിരുന്ന മത്സരങ്ങളിൽ റയലിന്റെ മുന്നേറ്റങ്ങൾ വിനിഷ്യസിനെ കേന്ദ്രീകരിച്ചായിരുന്നു.

തന്റെ നേരെ ഉയർന്ന വിമർശനങ്ങൾ ഊർജ്ജമാക്കി 22-ാം വയസ്സിൽ ഒരു പക്വതയുള്ള താരമായി വിനീഷ്യസ് ഉയർന്നു വന്നിരിക്കുകയാണ്. വിനിഷ്യസിന്റെ ഈ മാറ്റത്തിൽ റയലിനും , ആൻസെലോട്ടിക്കും ഒപ്പം സഹ താരം കരീം ബെൻസീമയും വലിയ പങ്കാണ് വഹിച്ചത്. വിനിഷ്യസിൻറെ കരിയറിലെ ആദ്യ ലോകകപ്പ് എടുത്തിരിക്കുകയാണ്.ഖത്തറിലേക്ക് ടിറ്റെ തിരഞ്ഞെടുത്തവരിൽ റയൽ മാഡ്രിഡ് താരം ഉൾപ്പെടുമെന്ന് ആർക്കും സംശയമില്ല.ബ്രസീലിന്റെ കുപ്പായത്തിൽ ആറാമത്തെ നക്ഷത്രം തുന്നിച്ചേർക്കുക എന്നത് വിനീഷ്യസിന്റെ മറ്റൊരു ലക്ഷ്യമാണ്. അവസാനമായി സെലെക്കാവോ ലോകം കീഴടക്കിയപ്പോൾ അദ്ദേഹത്തിന് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല.

Rate this post