ആസ്റ്റൺ വില്ലക്ക് മുന്നിൽ ഓൾഡ്‌ട്രാഫൊർഡിൽ തകർന്ന് യുണൈറ്റഡ്: ചെൽസിക്കെതിരെ ജയവുമായി സിറ്റിയും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റൺ വില്ലയാണ് മുൻ ചാംപ്യൻസ്മാരെ പരാജയപ്പെടുത്തിയത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലീഷ് കപ്പിൽ വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ 88 ആം മിനുട്ടിൽ പ്രതിരോധ താര താരം ഹോസ് ആണ് ആസ്റ്റൺ വില്ലയുടെ വിജയ ഗോൾ നേടിയത്.ബ്രൂണോ ഫെർണാണ്ടസ് ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും യുണൈറ്റഡിന് തിരിച്ചടിയായി.ഓൾഡ്ട്രാഫോർഡിൽ ഏറ്റ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയായി.

മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് നല്ല അവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. ആദ്യ പകുതിയിൽ ആസ്റ്റൺ വില്ലക്ക് ഗോൾ നേടണ അവസരം ലഭിച്ചെങ്കിലും ഡി ഗിയയുടേ സേവ് യുണൈറ്റഡിനെ രക്ഷിച്ചു.ആദ്യ പകുതിയിൽ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പരിക്കേറ്റ് പുറത്തായതും പ്രശ്നമായി.ആദ്യ പകുതിയുടെ അവസാന നിമിഷം ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡർ മാർട്ടിൻസ് മികച്ച ഡേവിലൂടെ സേവ് ചെയ്തു.

രണ്ടാം പകുതിയിൽ പരിക്ക് കാരണം മഗ്വയറിനെയും യുണൈറ്റഡിന് നഷ്ടമായി. രണ്ടാം പകുതിയിൽ ഡി ഗിയ വീണ്ടും യുണൈറ്റഡിനെ രക്ഷകനായി.കളിയുടെ 89ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഹോസൺ യുണൈറ്റഡ് ആരാധകരെ നിശബ്ദരാക്കി ഓൾഡ് ട്രാഫൊഡിൽ ലീഡ് നേടി.പരാജയം മുന്നിൽ നിൽക്കെ 91ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചെങ്കിലും ഫെര്ണാണ്ടസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. സൂപ്പർ താരം റൊണാൾഡോക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.

വമ്പന്മാരുടെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാതെ ഒരു ഗോളിന് സ്റ്റാംഫോബ്രിഡ്ജിൽ ചെൽസിയെ പരാജയപ്പെടുത്തി.മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രസീൽ താരം ഗബ്രിയെൽ ജീസുസ് ആണ് ഗോൾ നേടിയത്. കാൻസെലോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ടുഷൽ ചെൽസി പരിശീലകനായ ശേഷം ആദ്യമായാണ് പെപ് ഗ്വാർഡിയോള അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ സിറ്റിക്ക് 6 മത്സരങ്ങളിൽ 13 പോയിന്റായി. ചെൽസിക്കും 13 പോയിന്റാണ് ഉള്ളത്.

Rate this post