ഇത് വിമർശിച്ചവർക്കുള്ള മറുപടി ⚾️ സർപ്രൈസ് എൻട്രിയുമായി അശ്വിൻ

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ ടീമിൽ കളിച്ചു തുടങ്ങിയ കാലം മുതൽക്കെ പലർക്കും അയാൾ വളരെ അധികം അനഭിമതനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 400 വിക്കറ്റുകൾ നേടിയ ബൗളർ ആയിരുന്നിട്ടും പലർക്കും അയാൾ ഇന്ത്യൻ പിച്ചുകളിലെ മാത്രം കുഴികളിൽ മാത്രം വിക്കറ്റെടുക്കുന്ന ബോളറായിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി പരാജയത്തിന്റെ കണക്കെടുപ്പിൽ ഫിംഗർ സ്പിന്നർമാരിലേക്ക് വിരൽ നീണ്ടപ്പോൾ ലിമിറ്റഡ് ഓവറുകളിൽ നിന്ന് പുറത്താവാനായിരുന്നു അയാളുടെ വിധി.

വിധിയിൽ പകച്ചിരിക്കാതെ പിന്നീടുള്ള വർഷങ്ങളിൽ തന്റെ ബോളിങ് ശൈലിയെ നിരന്തര പരീക്ഷണത്തിന് വിധേയമാക്കി ചോദ്യം ചെയ്തവരുടെ മുന്നിലേക്ക് കുട്ടി ക്രിക്കറ്റിന്റെ പ്രീമിയം ആയ ഐപിഎല്ലിൽ കൂടി അദ്ദേഹം ഏറെ മികച്ച മറുപടികളാണ് അയാൾ പിന്നീട് നൽകിക്കൊണ്ടിരിക്കുന്നത്.ലിമിറ്റഡ് ഓവർ വേർഷനുകളുടെ സമവാക്യങ്ങൾ മാറ്റിമറിച്ചു കൊണ്ട് റിസ്റ്റ് സ്പിന്നർമാർ പുതിയ മാച്ച് വിന്നേഴ്സ് ആയി തന്നെ മാറിയപ്പോൾ, വളരെ ഏറെ അസ്തമിച്ചു കൊണ്ടിരിക്കുന്ന ഓഫ് സ്പിൻ എന്ന കലയെ താൻ കൈവരിച്ച പുതിയ തന്ത്രങ്ങൾ കൊണ്ട് റിവൈവ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒറ്റയാനാണ് അയാൾ – രവിചന്ദ്രൻ അശ്വിൻ.


ലെഗ് ബ്രേക്ക് , കാരംബോൾ , ആംബോൾ , സീം അപ് പിന്നെ അശ്വിൻ സ്പെഷ്യൽ ‘ റിവേഴ്സ് കാരംബോൾ ‘ അങ്ങിനെ നിരവധി ആയുധങ്ങളാണ് അയാളുടെ ആവനാഴിയിൽ .2017 ൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ ബാറ്റ്സ്മാന് മുൻതൂക്കമുള്ള കുട്ടിക്രിക്കറ്റിൽ തന്നിലെ ബോളറെ നിരന്തരം പരീക്ഷിച്ച് കൊണ്ട് സ്വായത്തമാക്കിയ തന്ത്രങ്ങൾ ബുദ്ധിപരമായി പ്രയോഗിക്കുന്നത് അശ്വിനെ ഒരു അപകടകാരിയായ ബോളർ ആക്കി മാറ്റിയിരിക്കുന്നു. പവർപ്ലേയിലും മിഡിൽ ഓവറുകളിലും ഒരേ പോലെ റൺ നിരക്ക് പിടിച്ചു നിർത്താനും വിക്കറ്റുകൾ വീഴ്ത്താനും അയാൾക്ക് സാധിക്കുന്നു.

കുൽ – ചാ സഖ്യത്തെ എതിർ ടീമുകൾ പഠിച്ച് കളിക്കുന്ന സാഹചര്യത്തിൽ അശ്വിൻ എന്ന മജീഷ്യന്റെ എക്സ്പീരിയൻസ് ടീം ഇന്ത്യക്ക് വലിയൊരു മുതൽ കൂട്ടായിരിക്കും. പുതിയ കാലഘട്ടത്തിൽ ഇത്രയും ബുദ്ധിപരമായി ബോളിങ്ങിനെ സമീപിക്കുന്ന ബൗളറെ ടീം ഇന്ത്യ യൂട്ടിലൈസ് ചെയ്യും എന്ന് തന്നെ പ്രത്യാശിക്കുന്നു.