ബാഴ്‌സയെ തകർത്തെറിഞ്ഞ് അത്ലറ്റികോ മാഡ്രിഡ് , പകരം വീട്ടി സുവാരസ്

സ്പാനിഷ് ലാ ലീഗയിൽ ബാഴ്സലോണയുടെ കഷ്ടകാലം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്സലോണയുടെ പരാജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റികോയുടെ ജയം. അത്ലറ്റികോയുടെ ആക്രമണത്തിനും ടീം വർക്കിനും മുന്നിൽ ബാഴ്സക്ക് പിടിച്ചു നിൽക്കാനായില്ല. പ്രായമായി എന്ന് പറഞ്ഞ ബാഴ്സ പുറത്താക്കിയ ലൂയിസ് സുവാരസിന്റെ മികവിലായിരുന്നു ബാർസറ്റൈഡ് ജയം. ഉറുഗ്വേൻ ഒരു ഗോളും ഒരു അസിസ്റ്റും നേടി. മത്സരം തുടങ്ങി 23 ആം മിനുട്ടിൽ തന്നെ അത്ലറ്റികോ മുന്നിലെത്തി.

സുവാരസിന്റെ പാസിൽ നിന്നും ലെമാറിന്റെ ഷോട്ട് ടെർ സ്റ്റീഗനെ മറികടന്ന്‌ വലയിലാക്കി.44ആം മിനുട്ടിൽ വീണ്ടും ലെമാറും സുവാരസും ഒന്നിച്ചു. ഇത്തവണ ലെമാറിന്റെ പാസിൽ നിന്ന് സുവാരസ് ലക്ഷ്യം കണ്ടു.ആദ്യ പകുതിയിൽ ബാഴ്സലോണക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ആയില്ല. രണ്ടാം പകുതിയിൽ കൗട്ടീനോയിലൂടെ ഒരു സുവർണ്ണാവസരം ബാഴ്സക്ക് ലഭിച്ചു എങ്കിലും ഒബ്ലകിന്റെ ഗംഭീര സേവ് ബാഴ്സലോണ അറ്റാക്കിനെ തടഞ്ഞു.ഈ പരാജയം ബാഴ്സലോണയെ കൂടുതൽ പ്രതിസന്ധികളിൽ എത്തിക്കും. അവസാന ആറു മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് ബാഴ്സലോണ വിജയിച്ചത്. ലീഗിൽ ഇപ്പോൾ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡ് ഈ വിജയത്തോടെ ഒന്നാമതുള്ള റയൽ മാഡ്രിഡിന് ഒപ്പം എത്തി. അവസാനമായി ബാഴ്സലോണ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടുവാനെ ബാഴ്സലോണക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.

ഇറ്റലിയിലെ സെരി എയിൽ നടന്ന പോരാട്ടങ്ങളിൽ കരുത്തരായ ഇന്റർ മിലാനും യുവന്റസും വിജയം നേടി. ഇന്റർ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സസ്സോളോയെ ചാമ്പ്യന്മാർ പരാജയപ്പെടുത്തി.തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മിലാൻ തിരിച്ചടിച്ച് വിജയിച്ചത്. 23ആം മിനുട്ടിൽ ബെറാഡി ആണ് ഹോം ടീമായ സസുവോളോക്ക് ലീഡ് നൽകിയത്‌. പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ.രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ജെക്കോ ഇന്റർ മിലാനെ ഒപ്പം എത്തിച്ചു. പെരിസിച് ആണ് ഗോൾ ഒരുക്കിയത്. കളിയുടെ 78ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ഇന്ററിന്റെ വിജയ ഗോൾ നേടി. 7 മത്സരങ്ങളിൽ 17 പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

മറ്റൊരു മത്സരത്തിൽ യുവന്റസ് ടോറിനോയെ ഏകപക്ഷീയമായ ഒരു ​ഗോളിന് പരാജയപ്പെടുത്തി.86ആം മിനുട്ടിൽ ലൊകടെല്ലിയുടെ ഗോളിലാണ് യുവന്റസ് വിജയം നേടിയത്.ഈ വിജയത്തോടെ യുവന്റസ് ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടി. ചാമ്പ്യൻസ് ലീഗ് അടക്കം അവരുടെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ യുവന്റസ് പതിനൊന്ന് പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തി.ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സതാംപ്ടനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ചെൽസി ഒന്നാമതെത്തി. ആഴ്സനലും ബ്രൈട്ടനും തമ്മിലുള്ള പോരാട്ടം ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Rate this post