❝ലാ ലീഗ കിരീട പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് വമ്പൻ തിരിച്ചടി; കിരീടത്തിനോടടുത്ത്‌ ഇന്റർ മിലാൻ ; യുവന്റസിനെയും ,എസി മിലാനെയും മറികടന്ന് അറ്റ്ലാന്റ ; പിഎസ്ജി യെ പിന്നിലാക്കി ലില്ലേ ഒന്നാം സ്ഥാനത്ത്❞

സ്പാനിഷ് ലാ ലീഗ്‌ കിരീട പോരാട്ടത്തിൽ വമ്പൻ ട്വിസ്റ്റ്. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനനക്കാരായ അത്ലറ്റികോ മാഡ്രിഡ് തോൽവി വഴങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത്ലറ്റികോ ബിൽബാവോയാണ് അവരെ പരാജയപ്പെടുത്തിയത്. ഒന്ന് രണ്ടും സ്ഥങ്ങളിൽ ഉള്ള റയൽ സമനിലയും അത്ലറ്റികോ മാഡ്രിഡ് തോൽവിയും വഴങ്ങിയത് ഏറ്റവും ഗുണം ചെയ്തത് ബാഴ്സലോണക്കാണ്‌. ഇവരേക്കാൾ ഒരു മത്സരം കുറവ് കളിച്ച ബാഴ്സക്ക് അടുത്ത മത്സരത്തിൽ വിജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സാധിക്കും.

മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ബെറെംഗറുടെ ഗോളിലാണ് ബിൽബാവോ ലീഡ് നേടി.രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ സാവിചിന്റെ ഗോളിൽ സമനില പിടിച്ചപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് വിജയ പ്രതീക്ഷ വന്നു എങ്കിലും പെട്ടെന്ന് തന്നെ അത്ലറ്റിക് ബിൽബാവോ സമനില പിടിച്ചു. 87ആം മിനുട്ടിൽ ഇനിഗോ മാർടിനസിന്റെ വക ആയിരുന്നു ആശ്വാസ ഗോൾ. ഈ പരാജയത്തോടെ 33 മത്സരങ്ങളിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. എന്നാൽ 71 പോയിന്റുമായി രണ്ടാമത് നിൽക്കുന്ന ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്. ആ മത്സരം വിജയിച്ചാൽ ബാഴ്സലോണ ലീഗിൽ ഒന്നാമത് എത്തും.


ഇറ്റാലിയൻ സിരി എയിൽ തകർപ്പൻ ജയത്തോടെ എ സി മിലാനെയും യുവന്റസിനെയും മറികടന്ന് അറ്റ്ലാന്റ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇന്നലെ നടന്ന മത്സരത്തിൽ ബൊളോനയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അവർ പരാജയപെടുത്തിയത്.22ആം മിനുട്ടിൽ മലിനവോസ്കിയുടെ ഒരു ഗോളിൽ നിന്നാണ് അറ്റലാന്റ സ്കോർ പട്ടിക തുറന്നത്. 44ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് മുരിയൽ ലീഡ് ഇരട്ടിയാക്കി. ഗോളുകളാണ് അറ്റലാന്റക്ക് വിജയം നൽകിയത്. 49ആം മിനുട്ടിൽ ഷൗടൺ ആണ് ബൊളോനരയിൽ നിൻ ചുവപ്പ് വാങ്ങിയത്‌. 57ആം മിനുട്ടിൽ ഫ്രുയിലർ, 59ആം മിനുട്ടിൽ സപാറ്റ, 73ആം മിനുട്ടിൽ മിറാഞ്ചുക് എന്നിവരും കൂടെ അറ്റാലന്റയ്ക്ക് വേണ്ടി ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ വെറോണയെ ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്റർ മിലാൻ കിരീടത്തിലേക്കടുക്കുകയാണ്.സാൻസിരോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡിഫൻഡർ ഡാർമിയൻ നേടിയ ഗോളിനായിരുന്നു ഇന്ററിന്റെ ജയം. 76 ആം മിനുട്ടിൽ ഹക്കിമിയുടെ പാസിൽ നിന്നായിരുന്നു ഡാർമിയന്റെ ഗോൾ പിറന്നത്. ഈ വിജയത്തോടെ ഇന്റർ മിലാന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി. 33 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി അറ്റലാന്റ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ഫ്രഞ്ച് ലീഗിൽ ലിയോണിന്റെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ലില്ലേ.ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലില്ലെയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം മൂന്നു ഗോൾ നേടിയ ശേഷമാണ് ലില്ലേ വിജയം കണ്ടത്. 34 മത്സരങ്ങളിൽ നിന്നും 73 പോയിന്റുമായി ലില്ലേ ഒന്നാമതും 72 പോയിന്റുമായി പിഎസ്ജി രണ്ടാമതും 71 പോയിന്റുമായി മൊണോക്കോ മൂന്നാമതും 67 പോയിന്റുമായി ലിയോൺ നാലാമതുമാണ്.