❝ സ്പാനിഷ് ലീഗ് 😳🔥 ഫോട്ടോ ഫിനിഷിങ്ങിലേക്ക്,
വിജയം 💪⚽ തുടർകഥയാക്കി യുവന്റസ്, മാസ്💥👊
തിരിച്ചുവരവിൽ യുനൈറ്റഡ് ❞

സ്പാനിഷ് ലാ ലീഗ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ റിയൽ ബെറ്റിസിനോട് സമനില വഴങ്ങിയെങ്കിലും അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. രണ്ടാമതുള്ള റയൽ മാഡ്രിഡുമായി ഒരു പോയിന്റും മൂന്നാമതുള്ള ബാഴ്സയുമായി രണ്ടു പോയിന്റ് വ്യത്യസ്തമാണ് അത്ലറ്റികോക്കുള്ളത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മിനുട്ടിൽ തന്നെ യാനിക് കാരാസ്കോ അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. എന്നാൽ 20 ആം മിനുട്ടിൽ ക്രിസ്ത്യൻ ടെല്ലോയുടെ ഗോളിൽ റിയൽ ബെറ്റിസ്‌ സമനില പിടിച്ചു.രണ്ടാം പകുതിയിൽ ബെറ്റിസ് ആധിപത്യം പുലർത്തുകയും ലീഡ് നേടാനുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. അത്ലറ്റികോ സ്‌ട്രൈക്കർ എയ്ഞ്ചൽ കൊറിയക്ക് ഗോൾ നേടാൻ രണ്ടു മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തു.അത്ലറ്റികോ മാഡ്രിഡ് 30 മത്സരങ്ങളിൽ നിന്നും 67 പോയിന്റാണുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്കായിരുന്നു യുണൈറ്റഡിന്റെ ജയം.35ആം മിനുറ്റിൽ പോഗ്ബയുടെ പാസിൽ നിന്ന് കവാനി യുണൈറ്റഡിനെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ വിവദമയ ഒരു വാർ തീരുമാനം ആ ഗോൾ നിഷേധിച്ചു. പിന്നാലെ സ്പർസ് മറുവശത്ത് ഗോൾ നേടുകയും ചെയ്തു. 40ആം മിനുട്ടിൽ സോൺ ആണ് സ്പർസിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ തുടർച്ചയായി ആക്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 56ആം മിനുട്ടിൽ സമനില ഗോൾ നേടി. കവാനിയുടെ ഒരു ഷോട്ട് ലോറിസ് തടുത്തപ്പോൾ റീബൗണ്ടിലൂടെ ഫ്രെഡ് ഗോൾ നേടുക ആയിരുന്നു.തുടർന്നും ആക്രമണം തുടർന്ന യുണൈറ്റഡ് 79ആം മിനുട്ടിൽ കവാനിയിലൂടെ ലീഡ് നേടി. വലതു വിങ്ങിൽ നിന്ന് ഗ്രീൻവുഡ് നൽകിയ ക്രോസ് ഒരു ഡൈവിങ് ഹെഡറിലൂടെ കവാനി വലയിൽ എത്തിച്ചു. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഗ്രീൻവുഡ് യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി.ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 31 മത്സരങ്ങളിൽ 63 പോയിന്റിൽ എത്തിച്ചു. രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.


മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ ലകാസെറ്റ് നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ ആഴ്‌സണൽ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗണ്ണേഴ്സിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ലിംഗാര്ഡിന്റെ ഇരട്ട ഗോളിന്റെ മികവിൽ വെസ്റ്റ് ഹാം ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം.

യുവന്റസിന് നീണ്ട ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് വിജയങ്ങൾ. കഴിഞ്ഞ കളിയിൽ നാപോളിയെ വീഴ്ത്തിയ യുവന്റസ് ഇന്ന് ജെനോവയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയില്ല എങ്കിലും യുവതാരങ്ങളുടെ മികവിൽ വിജയം ഉറപ്പിക്കാൻ യുവന്റസിനായി.4ആം മിനുട്ടിൽ കുളുസവേസ്കി ആണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. 22ആം മിനുട്ടിൽ മൊറാട്ടയുടെ ഗോൾ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകിതിയുടെ തുടക്കത്തിൽ സ്കമകയുടെ ഗോൾ ജെനോവയ്ക്ക് പ്രതീക്ഷ നൽകി എങ്കിലും ഫലം ഉണ്ടായില്ല. 70ആം മിനുട്ടിലെ മക്കെന്നിയുടെ ഗോൾ യുവന്റസിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.ഈ വിജയം യുവന്റസിനെ 62 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിർത്തുകയാണ്.

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ തന്നെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ പന്ത്രണ്ടാം വിജയമാണ് ലീഗിൽ നേടിയത്. ഇന്ന് കലിയരിയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. സാൻസിരോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്റർ മിലാന്റെ വിജയം. ആരും പ്രതീക്ഷിക്കാത്ത ഡിഫൻസീവ് താരം ഡാർമിയൻ ആണ് ഇന്ററിന് വിജയം നൽകിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല‌. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ വന്നത്. ഹകിമിയുടെ പാസിൽ നിന്നായിരുന്നു ഡാർമിയന്റെ ഗോൾ.

ഈ വിജയത്തോടെ ഇന്റർ മിലാന് 30 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. 63 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്. ഇനി 14 പോയിന്റ് കൂടെ നേടിയാൽ ഇന്റർ മിലാന് ലീഗ് കിരീടം നേടാം. മറ്റൊരു മത്സരത്തിൽ നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സാംപ്‌ടോറിയയെ പരാജയപ്പെടുത്തി.ഫാബിയൻ റൂയിസ് (35 ‘) വിക്ടർ ഒസിംഹെൻ (87’) എന്നിവരാണ് നാപോളിയുടെ ഗോൾ നേടിയത്.