❝കിരീട പ്രതീക്ഷകൾക്ക് 💔💥തിരിച്ചടി
അ:മാഡ്രിഡിനു 🤦‍♂️⚽ തോൽവി. പിന്നിൽ നിന്നും
തിരിച്ചു വന്ന്‌ 🔴🚩മാഞ്ചസ്റ്റർ യുണൈറ്റഡ് ❞

സ്പാനിഷ് ലാ ലീഗയിൽ കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെയാണ് അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. അത്ലറ്റികോയുടെ തോൽവിയുടെ ആനുകൂല്യം മുതലെടുക്കാനുള്ള ശ്രമത്തിലാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള റയൽ മാഡ്രിഡും ബാഴ്സലോണയും.സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ സെവിയ്യക്ക് അവസരം ലഭിച്ചു. എന്നാൽ എട്ടാം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ഒകാംപോസ് പെനാൾട്ടി നഷ്ടപ്പെടുത്തി. അത്‌ലറ്റികോ ഗോൾകീപ്പർ ജാൻ ഒബ്ലാക്ക് സമർത്ഥമായി കിക്ക് തടുത്തിട്ടു.

എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 70 ആം മിനുട്ടിൽ ജീസസ് നവാസിന്റെ ക്രോസിൽ നിന്നും മാർക്കോസ് അക്കുനയാണ് സെവിയ്യയുടെ വിജയ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ അത്‌ലറ്റികോ ഫോർവേഡ് ഏഞ്ചൽ കൊറിയയ്ക്ക് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും സെവിയ്യ ഗോൾകീപ്പർ ബോണോ രക്ഷകനായി എത്തി.അറ്റ്ലെറ്റിക്കോയുടെ രണ്ട് ടോപ്പ് സ്കോറർമാരായ ലൂയിസ് സുവാരസ്, ലോറൻറ് എന്നിവർ മഞ്ഞ കാർഡുകൾ കണ്ടതോടെ അടുത്തയാഴ്ച റിയൽ ബെറ്റിസിനെതിരെയുള്ള മത്സരം ഇരുവർക്കും നഷ്ടമാവും. അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി ബാഴ്സലോണക്ക് പ്രതീക്ഷ നൽകും. ഇന്ന് വല്ലഡോയിഡിന് എതിരെ വിജയിക്കുക ആണെങ്കിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം 1 പോയിന്റായി കുറയും. 29 മത്സരങ്ങളിൽ 66 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള റയലിനെക്കാൾ 3 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഇന്നലെ ബ്രൈട്ടനെതിരെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. യുവതാരങ്ങളായ റാഷ്ഫോർഡും ഗ്രീൻവുഡുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെൽബക്കിലൂടെ 13ആം മിനുട്ടിൽ തന്നെ ബ്രൈറ്റൺ മുന്നിൽ എത്തിയത് യുണൈറ്റഡ് ക്യാമ്പിലെ ഏവരെയും ആശങ്കയിലാക്കി. ആദ്യ പകുതി മുഴുവൻ ആ ലീഡ് നിലനിർത്താൻ ബ്രൈറ്റണായി. 62ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൾട്ടി ബോക്സിൽ നിന്ന് കൈമാറിയ പന്ത് വലയിൽ എത്തിച്ച് റാഷ്‌ഫോർഡ് യുണൈറ്റഡ് സമനില സ്വന്തമാക്കി.

83ആം മിനുട്ടിൽ പോഗ്ബ നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ ആണ് ഗ്രീൻവുഡ് വലയിൽ എത്തിച്ച് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനത്തുള്ള ലീഡ് നാലു പോയിന്റാക്കി വർധിപ്പിച്ചു. 30 മത്സരങ്ങളിൽ 60 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഉള്ളത്.32 പോയിന്റുമായി ബ്രൈടൺ 16 ആം സ്ഥാനത്ത് തുടരുന്നു.