❝ ഒടുവിൽ 💙❤️ ബാഴ്‌സ ആ തീരുമാനം
എടുത്തു 🇩🇪 ജർമനിയിൽ നിന്നും ഒരൈറ്റത്തെ
എത്തിക്കുന്നു 💪🔥 പ്രതിരോധം കാക്കാൻ ❞

ഈ സീസണിൽ ബാഴ്സലോണ ഏറെ പഴികേട്ടത് അവരുടെ ചോരുന്ന പ്രതിരോധത്തിനാണ്.പിക്വെ, ലെങ്‌ലെറ്റ്, മിൻ‌ഗ്യൂസ, അർജോ എന്നിവരുൾപ്പെടുന്ന സെന്റർ‌ ബാക്കുകളിൽ‌ നിന്നുമുള്ള വ്യക്തിഗത പിഴവുകൾ മൂലം ദുർബലരായ ടീമുകൾ വരെ ബാഴ്സ വലയിൽ ഗോളുകൾ അടിച്ചു കൂട്ടി. അടുത്ത സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും മെച്ചപ്പെട്ട പ്രകടനം നടത്തണമെങ്കിൽ നിലവാരമുള്ള ഡിഫെൻഡർമാരുടെ സേവനം അത്യാശ്യമായിരിക്കുയാണ്. പരിചയ സമ്പന്നനായ പിക്വെ പരിക്കും മോശം ഫോമും മൂലം താളം കിട്ടാതെ വലയുകയാണ്. പകരമായെത്തിയായ യുവ താരങ്ങൾക്ക് സ്ഥിരത കൈവരിക്കാനും സാധിക്കുന്നില്ല.

അതുകൊണ്ട് തന്നെ അടുത്ത സീസണിലേക്കുള്ള തയാറെടുപ്പുകൾ ഇപ്പോൾ തന്നെ ബാഴ്സ തുടങ്ങിയിരിക്കുകയാണ്.അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരം റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റലിയിൽ ഗാസ്പെരിനിയുടെ അറ്റലാന്റയുടെ അവിഭാജ്യഘടകമായിരുന്നു ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ സോളിഡ് പെർഫോമൻസ് ജർമ്മനിയുടെ യൂറോ കപ്പ് സ്ക്വാഡിൽ ഗോസെൻസിന് ഇടംനേടിക്കൊടുത്തിരുന്നു.


ലെഫ്റ്റ് ബേക്കയും ലെഫ്റ്റ് മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന താരം കൂടിയാണ് ഗോസെൻസ്. 32 കാരനായ ജോർദി ആൽബെക്ക് ഒത്ത പകരക്കാരൻ തന്നെയാവും ജർമൻ താരം.ഗോസെൻസിന്റെ കരാറിൽ 12മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 25 മില്ല്യൺ എങ്കിലും നൽകി താരത്തെ‌ ക്യാമ്പ് നൂവിലെത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്.ഈ സീസണിൽ 26 കാരൻ അറ്റ്ലാന്റാക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 44 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 8 അസിസ്റ്റുകളും സംഭാവന ചെയ്തു.

യുവന്റസ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡ് എന്നിവരും ഗോസെൻസിനെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 2017 ൽ ഡച്ച് ക്ലബ് ഹെറാക്കിൾസിൽ നിന്നും അറ്റ്ലാന്റയിലെത്തിയ ഗോസെൻസ് അവർക്കായി 149 മത്സരണങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്.