ഓറിലിയൻ ചൗമേനി : ❝ഫ്രഞ്ച് മിഡ്ഫീൽഡിലെ പുതിയ സെൻസേഷൻ❞

ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ നേരിട്ട ഫ്രാൻസ് ടീം ഒരു കൂട്ടം പ്രതിഭകളാൽ നിറഞ്ഞതായിരുന്നു.കരീം ബെൻസേമ, കൈലിയൻ എംബാപ്പെ, പോൾ പോഗ്ബ എന്നിവർ 2018 ലോകക്കപ്പിനു ശേഷം വീണ്ടും ഒരു പ്രധാന കിരീടം ഫ്രഞ്ച് മണ്ണിലെത്തിക്കുകയും ചെയ്തു.എന്നിരുന്നാലും, ദിദിയർ ദെഷാംപ്സിന്റെ ഇലവനിൽ അത്ര പരിചിതമല്ലാത്ത ഒരു പേര് ഉണ്ടായിരുന്നു. സെൻട്രൽ മിഡ്‌ഫീൽഡിൽ പോഗ്‌ബയ്‌ക്കൊപ്പം വിന്യസിച്ച ഓറിലിയൻ ചൗമേനി.

സീനിയർ ഇന്റർനാഷണൽ തലത്തിൽ രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഈ മൊണോക്കോ താരത്തിന്റെ. ഒരു പുതുമുഖ താരത്തിന്റെ പകപ്പില്ലാതെ കളിച്ച ചൗമേനി സാൻ സിറോയിൽ സ്പാനിഷ് ടീമിനെതിരെ വ്യക്തമായ ആധിപത്യത്തോടെ കളിക്കുകയും ചെയ്തു .പോഗ്ബ (78), ജൂൾസ് കൗണ്ടെ (58) എന്നിവർക്ക് മാത്രമാണ് ടൗമേനി (49) യേക്കാൾ കൂടുതൽ മത്സരത്തിൽ പന്ത് സ്പർശിച്ചത്.21-കാരൻ രണ്ട് ടാക്കിളുകൾ, നാല് ഇന്റർസെപ്ഷ്യൻ,ഒരു കീ പാസ് എന്നിവയും രജിസ്റ്റർ ചെയ്തു. യുവ മിഡ്ഫീൽഡറിൽ റയൽ മാഡ്രിഡ് അടക്കമുള്ള വമ്പന്മാർ എന്ത്കൊണ്ട് കണ്ണുവെക്കുന്നു എന്നതിനുള്ള ഉത്തരമായിരുന്നു സ്പെയിനെതിരെയുള്ള മത്സരം.

ചൗമേനിയുടെ ഉയർച്ച ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല.എഎസ് മൊണാക്കോയ്ക്കായുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചു.ചൗമേനി തന്റെ കരിയറിലെ അടുത്ത ചുവടുവയ്ക്കാൻ അധികം വൈകില്ല എന്നുറപ്പാണ്.ചൗമേനി ഫ്രഞ്ച് ഫുട്ബോളിന്റെ പുതിയ സെൻസേഷനാണ്. ആരാധകർ അവനെ സ്നേഹിക്കുകയും ഇതിനകം തന്നെ പുതിയ പോഗ്ബയായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചൗമേനിക്ക് 21 വയസ്സേയുള്ളൂ, പക്ഷേ അവൻ തയ്യാറാണ്. അദ്ദേഹത്തിന്റെ മികച്ച ശാരീരിക കഴിവുകളും സാങ്കേതിക വൈദഗ്ധ്യവും അദ്ദേഹത്തെ ഫ്രാൻസിനായി ഒരു മികച്ച കളിക്കാരനാക്കിയതുപോലെ അവനെ ഒരു പ്രീമിയർ ലീഗ് കളിക്കാരനാക്കും എന്നുറപ്പാണ്.

പോഗ്ബ ഇതിനകം തന്നെ തന്റെ പുതിയ മിഡ്ഫീൽഡ് പങ്കാളിയായ ചൗമേനിയുടെ ആരാധകനാണെന്ന് തോന്നുന്നു. “അവൻ ഒരു ആൺകുട്ടിയല്ല, അവൻ ഒരു മനുഷ്യനാണ്,” മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അടുത്തിടെ പറഞ്ഞു. അവനൊപ്പം കളിക്കുന്നത് സന്തോഷകരമാണ്, അവൻ ധാരാളം ഊർജ്ജവും സാങ്കേതിക നിലവാരവും അസാധാരണമായ ശാരീരികതയും ഉള്ള താരമാണ് . സീസണിന്റെ അവസാനത്തിൽ ഓൾഡ് ട്രാഫോർഡിലെ കരാർ അവസാനിക്കുന്ന 28-കാരന് പോഗ്ബയ്‌ക്കൊപ്പം കളിക്കുന്നതിനോ പകരക്കാരനായോ യുണൈറ്റഡിന് ചൗമേനിയെ സ്വന്തമാക്കാം.

എഎസ് മൊണാക്കോ ടീമംഗമായ സെസ്ക് ഫാബ്രിഗാസ് “സമ്പൂർണ്ണമായ, ആധുനിക മിഡ്ഫീൽഡർ” എന്നാണ് 21 കാരനെ വിളിച്ചത്.” പോൾ പോഗ്ബയോടുള്ള ചൗമേനിയുടെ സാമ്യം ശ്രദ്ധേയമാണ്. കളിയുടെയും ശക്തിയുടെയും സാങ്കേതികതയുടെയും കാര്യത്തിൽ അവർ വളരെ സാമ്യമുള്ളവരാണ്. എന്നാൽ പോഗ്ബ, ഇന്ന്, മറ്റൊരു ഗ്രഹത്തിലാണ് പക്ഷേ 21 കാരൻ അടുത്ത് തന്നെ പോഗ്ബക്കൊപ്പമെത്തുമെന്നുറപ്പാണ്. 21-കാരൻ ഒരു പുതിയ ഓപ്പറേഷൻ മോഡറൻ മിഡ്ഫീൽഡർ ആണ്.എതിർ നീക്കങ്ങളെ തകർക്കാനും പ്രതിരോധ സംരക്ഷണം നൽകാനുമുള്ള കഴിവാണ് ചൗമേനിയെ ഒരു പ്രതിരോധ മിഡ്ഫീൽഡറായി കണക്കാക്കുന്നത്.

എന്നാൽ 21-കാരൻ ഒരു അസാധാരണ ബോൾ കാരിയറാണ് ഗോളുകൾ നേടാനും മികവ് കാണിക്കുന്നുണ്ട്.നിലവിൽ ചെൽസി താരം കാന്റക്ക് പകരമായാണ് 21 കാരൻ ഫ്രഞ്ച് ടീമിൽ കളിക്കുന്നത്.എന്നിരുന്നാലും, ക്ലബ്ബിനും രാജ്യത്തിനുമായി അതിവേഗത്തിലാണ് ചൗമേനി വളരുന്നത്. അടുത്ത വർഷത്തെ വേൾഡ് കപ്പിൽ ഫ്രാൻസിന്റെ പ്രധാന താരം തന്നെയാവും 21 കാരൻ.

Rate this post