ലാബുഷെയ്ന് സെഞ്ച്വറി; ഒന്നാം ദിനം ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോർ

മധ്യനിര ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻെറ സെഞ്ച്വറി മികവിൽ നാലാം ടെസ്റ്റിൻെറ ഒന്നാം ദിനം ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. 204 പന്തിൽ നിന്ന് 108 റൺസ് നേടിയ ലാബുഷെയ്ൻ നടരാജൻെറ പന്തിൽ പുറത്തായി. 87 പന്തിൽ നിന്ന് 45 റൺസ് നേടിയ മാത്യു വെയ്ഡ് മികച്ച പിന്തുണ നൽകി. ഒന്നാം ദിനം അവസാനിക്കുമ്പോൾ നായകൻ ടിം പെയ്നും (38) കാമറൂൺ ഗ്രീനും (28) ക്രീസിലുണ്ട്. നടരാജൻ രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ, ശാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിനിടെ നവദീപ് സെയ്നി പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്.

നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു . പരിക്കിൻെറ പിടിയിലായ ടീം ഇന്ത്യയിൽ നിരവധി മാറ്റങ്ങളുമായാണ് ഇറങ്ങിയത് . സിഡ്നിയിൽ കളിച്ചവരിൽ ജസ്പ്രീത് ബുംറ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ ഇല്ല. നാല് പേസർമാരുമായാണ് ഇറങ്ങിയിരിക്കുന്നത്.പേസ‍ർ ടി നടരാജനും സ്പിന്ന‍ർ വാഷിങ്ടൺ സുന്ദറും ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നു. വിഹാരിക്ക് പകരം മായങ്ക് അഗ‍ർവാളിനെ ഉൾപ്പെടുത്തി. ശാ‍ർദൂൽ താക്കൂ‍ർ കളിക്കുന്നതാണ് മറ്റൊരു മാറ്റം. ഓസ്ട്രേലിയൻ നിരയിൽ യുവ ഓപ്പണ‍ർ വിൽ പുകോവ്സ്കി പരിക്ക് കാരണം കളിക്കുന്നില്ല. പകരം മാ‍ർകസ് ഹാരിസാണ് ഇറങ്ങിയത്.

ഓസ്ട്രേലിയക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത് . ഓപ്പണ‍ർമാരെ പെട്ടെന്ന് തന്നെ അവ‍ർക്ക് നഷ്ടമായി. വാ‍ർണറെ (1) സിറാജും ഹാരിസിനെ (5) ശാർദൂലും പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്തും ലാബുഷെയ്നും കൂടി നേടിയ 70 റൺസ് ഓസീസിനെ കരകയറ്റി.സ്റ്റീവ് സ്മിത്തിനെ (36) പുറത്താക്കി വാഷിങ്ടൺ സുന്ദ‍‍ർ തൻെറ കന്നി വിക്കറ്റും വീഴ്ത്തി. സ്മിത്ത് പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ വെയ്ഡിനെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് കൊണ്ട് പോയി ലാബുഷെയ്ൻ. ഇരുവരും നാലാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തു.45 റൺസെടുത്ത വെയ്ഡിനെ നടരാജനാണ് പുറത്താക്കിയത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications