മൂന്നാം ടി 20 : ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി 20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയം.അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം ,ജയത്തോടെ ടി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനും സാധിച്ചു. സൗത്താംപ്ടണിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 145 റണ്സെടുത്തു, ജോസ് ബട്‍ലറുടെ അഭാവത്തില്‍ ഓപ്പണിംഗിലേക്ക് എത്തിയ ടോം ബാന്റണ്‍ പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി ബൈര്‍സ്റ്റോയും 21 റണ്‍സ് നേടിയ ഡേവിഡ് മലനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടി 49 റൺസ് നേടി.പിന്നീട് വന്ന സാം ബില്ലിംഗ്സ് (4) റണ്‍സും, മോയിന്‍ അലി 23 റണ്‍സ് നേടി.ഇന്നിംഗ്സിന്റെ അവസാനത്തോടെ 29 റണ്‍സ് നേടിയ ജോ ഡെന്‍ലിയുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.ഓസ്ട്രേലിയയ്ക്കായി ആഡം സംപ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹാസല്‍വുഡ്, സ്റ്റാര്‍ക്ക്, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

picture credit

146 വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി 3 ഓവറിൽ 30 റൺസ് കൂട്ടിച്ചേർത്തു ഫിഞ്ച് വെയ്ഡ സഖ്യം ,14 റൺസെടുത്ത വേഡിനെ വുഡ് പുറത്താക്കി. മൂന്നാമതായി ഇറങ്ങിയ സ്റ്റോയ്‌നിസിനെ കൂട്ടുപിടിച്ചു സ്കോർ ചലിപ്പിച്ചു ഫിഞ്ച്.7 ഓവറിൽ 70 എന്നനിലയിൽ 26 റൺസെടുത്ത സ്റ്റോണിൻസിനെ കറൻ പുറത്താക്കി.11 ഓവറിൽ 6 റൺസെടുത്ത മാക്സ്വെല്ലിനെയും 39 റൺസെടുത്ത ഫിഞ്ചിനെയും ആദിൽ റഷീദ് പുറത്താക്കിയതോടെ ഓസീസ് പരുങ്ങലിലായി .

3 റൺസെടുത്ത സ്മിത്തിനെ ആദിൽ റഷീദ് സ്വന്തം ബൗളിങ്ങിൽ പിടിച്ചു പുറത്താക്കിയതോടെ ഓസ്ട്രേലിയ 5 വിക്കറ്റിന് 100 എന്ന നിലയിൽ പരാജയത്തെ അഭിമുകീകരിച്ചു . എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന മിച്ചൽ മാർഷ് ആഗർ സഖ്യം നേടിയ 46 റൺസിന്റെ കൂട്ടുകെട്ട് ഓസ്‌ട്രേലിയക്ക് ജയം സമ്മാനിച്ചു.മാർഷ് 39 റൺസോടെയും ,ആഗർ 16 റൺസോടെയും പുറത്താവാതെ നിന്ന് . മൂന്നു പന്ത് ശേഷിക്കെ ഓസീസ് വിജയലക്ഷ്യം മറികടന്നു.ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 3 വിക്കറ്റ് വീഴ്ത്തി.