❝വരാനിരിക്കുന്ന🏆⚽കോപ്പ അമേരിക്ക ടൂർണമെന്റിൽ അവസരം ലഭിച്ച🇦🇺🇶🇦ഏഷ്യൻ വമ്പന്മാർ✍️🚫പിന്മാറി❞

ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക പോരാട്ടത്തിന് തിരിച്ചടിയായി അതിഥി രാജ്യങ്ങളായ ഖത്തറിന്റേയും, ഓസ്ട്രേലിയയുടേയും പിന്മാറ്റം. ഈ സമയത്ത് മറ്റ് മത്സരങ്ങൾ നടക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് ഇരുവരുടേയും പിന്മാറ്റം. ഷെഡ്യൂള്‍ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.ഖത്തറും, ഓസ്‌ട്രേലിയയും പിന്മാറിയെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മറ്റ് പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍മെബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്നാണ് മാറ്റിയത്. അര്‍ജന്റീനയും, കൊളംബിയയുമാണ് ആതിഥേയര്‍.
എന്നാൽ ഇതേ സമയം തന്നെയാണ് മാറ്റിവച്ച ഓസ്ട്രേലിയയുടെ ലോകപ്പ് യോ​ഗ്യതോ പോരാട്ടങ്ങളും ഖത്തറിന്റെ ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങളും. ഇതോടെയാണ് കോപ്പാ അമേരിക്കയിൽ നിന്ന് പിന്മാറാൻ ഇവർ തീരുമാനിച്ചത്.2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തർ ആണ് ,ചൈനയിൽ നടക്കുന്ന 2023 ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ ജൂൺ 11, 15 തീയതികളിലാണ് എ.എഫ്.സി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

12 രാജ്യങ്ങളാണ് കോപ്പാ അമേരിക്കയിൽ കളിക്കുക. 10 ലാറ്റനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ രണ്ട് അതിഥി ടീമുകളുമുണ്ടാകും. ഖത്തറും ഓസ്ട്രേലിയയും പിന്മാറിയതോടെ മറ്റ് ചില ടീമുകൾ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പുതിയ ടീമകൾ എത്തിയില്ലെങ്കിൽ പത്ത് ലാറ്റിനമേരിക്കൻ ടീമുകളെ മാത്രം വച്ച് കോപ്പാ അമേരിക്ക നടത്തും. അർജന്റീന, ചിലി, ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ എന്നിവയുമായുള്ള ഗ്രൂപ്പ് എയുടെ ഭാഗമായിരുന്നു ഓസ്ട്രേലിയ. ഗ്രൂപ്പ് ബിയിൽ കൊളംബിയ, ഇക്വഡോർ, വെനിസ്വേല, ബ്രസീൽ, പെറു എന്നിവരോടൊപ്പമായിരുന്നു ഖത്തർ.

ടൂർണമെന്റിൽ 30% എങ്കിലും സ്റ്റേഡിയ നിറയണമെന്ന് സംഘാടകർ ആഗ്രഹിക്കുന്നുവെന്ന് കോൺമെബോൾ ഡെവലപ്‌മെന്റ് ഡയറക്ടർ ഗോൺസാലോ ബെല്ലോസോ നേരത്തെ അർജന്റീനിയൻ റേഡിയോ ലാ റെഡിനോട് പറഞ്ഞു. ആരാധകർക്ക് മുമ്പുതന്നെ കോവിഡ്-19 ടെസ്റ്റുകൾ ലഭിക്കേണ്ടതുണ്ട്. വാക്സിനേഷൻ നൽകിയവരെയും അനുവദിക്കുമെന്ന് ബെലോസോ പറഞ്ഞു.

ഓസ്ട്രേലിയ ആദ്യമായാണ് കോപ്പ അമേരിക്കയിൽ പങ്കെടുക്കാനെത്തുന്നത്. 2019 ലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി .ആദ്യ മത്സരത്തിൽ പരാഗ്വേയോട് സമനില പിടിച്ചതാണ് ആകെയുള്ള നേട്ടം.