❝അവർ എന്റെ ചുണക്കുട്ടികൾ 😱 വൈറലായി ദ്രാവിഡിന്റെ വാക്കുകൾ❞ :വീഡിയോ കാണാം

ക്രിക്കറ്റ്‌ ആരാധകരുടെ പ്രാർത്ഥനകൾ ഒടുവിൽ സഫലമായി. ഇന്ത്യ :ശ്രീലങ്ക രണ്ടാം ടി :20 മത്സരത്തിന് ആവേശ തുടക്കം. ക്രിക്കറ്റ്‌ ലോകത്തെ രണ്ട് ദിവസത്തെ ആകാംക്ഷകൾക്കും ഒപ്പം സംശയങ്ങൾക്കും എല്ലാം അവസാനം കുറിച്ച് രണ്ടാം ടി :20യിൽ മികച്ച ഒരു പ്ലെയിങ് ഇലവനുമായി ഇന്ത്യൻ ടീമിന്റെ വരവ് ആരാധകർ എല്ലാം കയ്യടികളോടെ മാത്രമാണ് സ്വീകരിച്ചത്. ശിഖർ ധവാൻ നായകനായ ടീമിൽ നാല് അരങ്ങേറ്റ താരങ്ങളുമുണ്ട്. ദേവദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്ഗ്വാദ്, നിതീഷ് റാണ, ചേതൻ സക്കറിയ എന്നിവരാണ് ഇന്ന് രണ്ടാം ടി :20യിൽ ആദ്യമായി അവസരം ലഭിച്ച് കളിക്കുന്ന താരങ്ങൾ.

എന്നാൽ കഴിഞ്ഞ ദിവസം കൊറോണ ബാധിതനായ ഓൾറൗണ്ടർ കൃനാൾ പാണ്ട്യയും കൂടാതെ താരത്തിനൊപ്പം സമ്പർക്കത്തിൽ വന്ന എട്ട് താരങ്ങളും ഐസൊലേഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇവർ എല്ലാവരും ടി :20 പരമ്പരയിൽ ഇനി കളിക്കില്ല. ഇവർക്കെല്ലാം പകരം റിസർവ്വ് ടീമിലെ താരങ്ങളെ കൂടി സ്‌ക്വാഡിലേക്ക് ഉൾപെടുത്തിയിട്ടുണ്ട്. രണ്ടാം ടി :20 ഇന്ന് നടക്കുമ്പോൾ നാളെയാണ് അവസാന ടി :20 മത്സരം. പരമ്പരയുടെ തുടക്കത്തിൽ എല്ലാ താരങ്ങൾക്കും അവസരം നൽകും എന്നുള്ള ദ്രാവിഡിന്റെ വാക്കുകളാണ് ഏറെ ചർച്ചയായി ഇപ്പോൾ മാറുന്നത്.

മത്സരത്തിന് മുൻപായി താരം തന്റെ അഭിപ്രായം വിശദമാക്കിയത് ഏറെ ചർച്ചയായി മാറിയിരുന്നു. പര്യടനം തനിക്കും ഏറെ അനുഭവങ്ങൾ തന്നതായി പറഞ്ഞ ദ്രാവിഡ് ഈ പരമ്പര എല്ലാ യുവ താരങ്ങൾക്കും കരിയറിൽ ഇനിയും ഏറെ പോരാടുവാനുള്ള കരുത്ത് നൽകുമെന്നും വ്യക്തമാക്കി. കൂടാതെ കൃനാൾ പാണ്ട്യക്ക്‌ നിർഭാഗ്യകരമായി രോഗബാധ ലഭിച്ചതിൽ വിഷമമുണ്ട് എന്ന് പറഞ്ഞ ദ്രാവിഡ്‌ താരങ്ങൾ എല്ലാം കാണിക്കുന്ന ആത്മവിശ്വാസം ഏറെ പ്രശംസകൾ അർഹിക്കുന്നുണ്ട് എന്നും വിശദമാക്കി.

അവശേഷിക്കുന്ന രണ്ട് ടി :20കളിൽ നിന്നും ബിസിസിഐ ഒഴിവാക്കിയ താരങ്ങൾ :കൃനാൾ പാണ്ട്യ, ഹാർദിക് പാണ്ട്യ, ഇഷാൻ കിഷൻ,പൃഥ്വി ഷാ, ദീപക് ചഹാർ, സൂര്യകുമാർ യാദവ്, യൂസ്വേന്ദ്ര ചഹാൽ, കൃഷ്ണപ്പ ഗൗതം

അവസാന രണ്ട് ടി :20ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് : ശിഖർ ധവാൻ , പടിക്കൽ, ഋതുരാജ് ഗെയ്ക്ഗ്വാദ്,മനീഷ് പാണ്ഡെ, നിതീഷ് റാണ, സാംസൺ , സന്ദീപ് വാരിയർ, രാഹുൽ ചഹാർ, സായ് കിഷോർ, കുൽദീപ് യാദവ്, സിമാർജിത് സിംഗ്, വരുൺ ചക്രവർത്തി,ഭുവനേശ്വർ കുമാർ ,അർഷദീപ് സിംഗ് ,സൈനി, ചേതൻ സകരിയ .