ഭാഗ്യം കൊണ്ട് മാത്രം ബാലൺ ഡി ഓർ നേടിയ താരങ്ങൾ|Ballon D’Or

ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത സമ്മാനമാണ് ബാലൺ ഡി ഓർ. ഒരു കലണ്ടർ വർഷത്തിനിടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനാണ് അവാർഡ് നൽകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി വൈരാഗ്യത്തിന്റെ പര്യായമാണ് ബാലൺ ഡി ഓർ. ഇരു താരങ്ങളും മത്സരിച്ചാണ് ബാലൺ ഡി ഓർ നേടുന്നത്.

കഴിഞ്ഞ 13 വർഷത്തെ ബാലൺ ഡി ഓർ അവാർഡുകളിൽ 12 ഉം ഇവർ രണ്ടു പേരും സ്വന്തമാക്കി.1995 വരെ മികച്ച യൂറോപ്യൻ ഫുട്ബോൾ താരത്തിനാണ് ബാലൺ ഡി ഓർ ലഭിച്ചിരുന്നത്. പിന്നീട്‌ ലോകമെമ്പാടുമുള്ള കളിക്കാരെ ഇതിൽ ഉൾപ്പെടുത്തുകയും വോട്ടിങ്ങിൽ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ പലപ്പോഴും അർഹിച്ചവരുടെ കയ്യിൽ ഇത് എത്തിപെട്ടിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രം ബാലൺ ഡി ഓർ നേടിയ അഞ്ചു താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

5 .ലൂക്കാ മോഡ്രിക് (ക്രൊയേഷ്യ / റിയൽ മാഡ്രിഡ്) – 2018

2018 എന്നത് ക്ലബ്ബിനും രാജ്യത്തിനുമൊപ്പം ലൂക്കാ മോഡ്രിച്ചിന് മികച്ച വർഷമായിരുന്നു. റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ക്രോയേഷ്യക്കൊപ്പം വേൾഡ് കപ്പിൽ രണ്ടാം സ്ഥാനവും നേടി. ഗോൾഡൻ ബോൾ ലഭിക്കാൻ അർഹത ഉണ്ടായിരുന്നിട്ടും ലഭിച്ചല്ല. റയൽ മാഡ്രിഡിൽ മോഡ്രിച്ചിന് അത്ര അമികച്ച സീസൺ ആയിരുന്നില്ല.43 മത്സരങ്ങളിൽ നിന്ന് എട്ട് അസിസ്റ്റുകൾ ഉൾപ്പെടെ രണ്ടു ഗോളുകളാണ് മിഡ്ഫീൽഡർ നേടിയത്. സഹ താരം ക്രിസ്റ്റ്യാനോ റൗണാൾഡോയുടെ പ്രകടനം താരതമ്യപ്പെടുത്തുമ്പോൾ മോഡ്രിക്ക് വളരെ താഴെയാണ്. ആ വര്ഷം 44 ഗോളുകളും 8 അസിസ്റ്റും നേടിയ റോണോ ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു .2018 ൽ ബാലൺ ഡി ഓർ മൽസരത്തിൽ അഞ്ചാം സ്ഥാനത്തെത്തിയ ലയണൽ മെസ്സിക്ക് ബാഴ്സലോണയ്ക്കായി 54 മത്സരങ്ങളിൽ 45 ഗോളുകളും 18 അസിസ്റ്റുകളും നേടി.ലോകകപ്പ് ഒരു നിർണായക ഘടകമായിരുന്നെങ്കിലും വ്യക്തിഗത മികവ് നോക്കുമ്പോൾ ഭാഗ്യം ഒരു ഘടകമായിരുന്നു.

4 .ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ / റയൽ മാഡ്രിഡ്) – 2013

2013 ൽ റൊണാൾഡോ ബാലൺ ഡി ഓർ നേടിയെങ്കിലും അതിനു പോർച്ചുഗീസ് അര്ഹനായിരുന്നോ എന്ന് പരിശോധിക്കണ്ടി വരും. ബയേണിനൊപ്പം കോണ്ടിനെന്റൽ ട്രെബിൾ നേടിയ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറികായിരുന്നു കൂടുതൽ സാധ്യത. റയൽ മാഡ്രിഡിനായി 55 ഗോളുകളും 13 അസിസ്റ്റുകളും നേടിയ റൊണാൾഡോ തന്റെ ഫോമിന്റെ ഏറ്റവും ഉയർന്ന് തലത്തിലായിരുന്നു. ഫ്രഞ്ച് വിങ്ങർ 2012-13 സീസണിൽ ബയേൺ മ്യൂണിക്കിനായി 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 23 അസിസ്റ്റും നേടി.ബുണ്ടസ്ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, ഡി‌എഫ്‌ബി പോക്കൽ, ഡി‌എഫ്‌ബി സൂപ്പർകപ്പ് എന്നിവ നേടി.

3 .ലയണൽ മെസ്സി (അർജന്റീന / ബാഴ്‌സലോണ) – 2010

2010 ൽ മെസ്സിക്കൊപ്പം സഹ താരങ്ങളായ ആൻഡ്രെസ് ഇനിയേസ്റ്റയും സാവിയും ബാലൺ ഡി ഓർ അർഹനായിരുന്നു. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ സ്പാനിഷ് ഇരുവരും നിർണായക പങ്കുവഹിച്ചുവെങ്കിലും ഡച്ച് താരം വെസ്ലി സ്നീഡർ ആയിരുന്നു ഏറ്റവും യോഗ്യൻ. 2009-10 സീസണിൽ ഇന്റർ മിലാനൊപ്പം ട്രെബിൾ നേടിയ മിഡ്ഫീൽഡ് ജനറൽ ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്തു .ആ സീസണിൽ ഇന്റർ മിലാന് വേണ്ടി 41 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 15 അസിസ്റ്റുകളും ഡച്ച് താരം നേടി.2010 ലെ ലോകകപ്പിൽ നെതർലാൻഡ്‌സ് ഫൈനലിലെത്തിയപ്പോൾ സ്നീഡർ അഞ്ച് ഗോളുകൾ നേടി. ടൂർണമെന്റിൽ നാല് മാൻ ഓഫ് ദ മാച്ച് അവാർഡുകളും നേടി. ചാമ്പ്യൻസ് ലീഗിൽ ആറുഅസ്സിസ്ടരുകൾ ഉൾപ്പെടെ മൂന്നു ഗോളുകൾ നേടി. എന്നാൽ ബാലൺ ഡി ഓർ മത്സരത്തിൽ താരം നാലാമതായി.

2 .പവൽ നെഡ്‌വേഡ്‌ (ചെക്ക് റിപ്പബ്ലിക് / യുവന്റസ്) – 2003

പ്രീമിയർ ലീഗിൽ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്ന തിയറി ഹെൻ‌റിക്ക് നിർഭാഗ്യം കൊണ്ട് മാത്രമാണ് ബാലൺ ഡി ഓർ നേടാനാവാതെ പോയത്. ആ വര്ഷം ലഭിച്ചതാവട്ടെ ചെക്ക് താരം പാവൽ നെഡ്‌വേദിനായിരുന്നു പക്ഷെ ഇത് ഒരുപാട് ഫുട്ബോൾ ആരാധകർക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരു തീരുമാനമായിരുന്നു. യുവന്റസിനൊപ്പം ഡെറ്റോയും സൂപ്പർകോപ്പ ഇറ്റാലിയാനയും നേടിയെങ്കിലും ബാലൻ‌ ഡി ഓർ‌ നേടാൻ‌ യോഗ്യമായ ഒരു സീസൺ‌ നെഡ്‌വേഡിനു ഉണ്ടായിരുന്നില്ല. ബിയങ്കോണേരിക്ക് വേണ്ടി 6 മത്സരങ്ങളിൽ നിന്ന് 17 അസിസ്റ്റുകൾ ഉൾപ്പെടെ 14 ഗോളുകൾ നേടി. തിയറി ഹെൻ‌റി ആഴ്സണലിനായി 32 ഗോളുകൾ 28 അസിസ്റ്റുകൾ നേടി.ഗണ്ണേഴ്സിനൊപ്പം എഫ്എ കപ്പ് നേടി. ആ ബാലൺഡി ഓർ അർഹൻ ഫ്രഞ്ച് സ്‌ട്രൈക്കർ തന്നെയായിരുന്നു.

1 .മൈക്കൽ ഓവൻ (ഇംഗ്ലണ്ട് / ലിവർപൂൾ) – 2001

2000-01 സീസണിൽ ലിവർപൂളിനൊപ്പം മൈക്കൽ ഓവൻ എഫ്എ കപ്പ്, ഫുട്ബോൾ ലീഗ് കപ്പ്, യുവേഫ കപ്പ് എന്നിവ നേടി. 24 ഗോളുകൾ നേടി വിജയത്തിൽ നിർണായകമാവുകയും ചെയ്തു. എന്നാൽ ഓവന്റെ നേട്ടങ്ങൾ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ റൗളിന്റെ താഴെയായിരുന്നു.2000-01 സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയ അദ്ദേഹം എട്ട് അസിസ്റ്റുകൾ നൽകി.ലാ ലിഗ കിരീടവും ,ആ സീസണിലും പിച്ചിച്ചി ട്രോഫിയും (ലാ ലിഗയിലെ ടോപ്സ്കോററിനായി) ചാമ്പ്യൻസ് ലീഗ് ഗോൾഡൻ ബൂട്ടും നേടി.സൂപ്പർകോപ്പ ഡി എസ്പാനയും നേടി. എന്നാൽ ബാലൺ ഡി ഓർ മാത്രം ലഭിച്ചില്ല. അർഹിച്ച അംഗീകാരമാണ് സ്പാനിഷ് താരത്തിൽ നിന്നും കൈവിട്ടു പോയത്.

Rate this post