❝ യൂറോയും 🏆⚽ കോപ്പയും ✌️🦁 തീരുമാനിക്കും
ഈ വർഷത്തെ ⚽👑 ബാലണ്‍ ഡി ഓര്‍ വിജയിയെ ❞

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും ഫുട്‌ബോള്‍ വിദഗ്ധര്‍ക്ക് വ്യക്തതയില്ല. കഴിഞ്ഞ സീസണില്‍ മുന്‍നിര കളിക്കാരുടെ പ്രകടനം പ്രതീക്ഷയ്ക്ക് ഉയരാത്തതിനാല്‍ പുതിയൊരു കളിക്കാരനായിരിക്കും അവാര്‍ഡ് ജേതാവാകാന്‍ സാധ്യത. യൂറോ കപ്പും കോപ്പ അമേരിക്കയും നടക്കാനുള്ളതിനാല്‍ ഈ ടൂര്‍ണമെന്റിലെ പ്രകടനം മികച്ച കളിക്കാരനെ തീരുമാനിക്കും.കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ 2020 ൽ ബാലൺ ഡി ഓർ റദ്ദാക്കിയിരുന്നു. ഒരു വർഷത്തിന് ശേഷം ഫുട്ബോളിലെ ഏറ്റവും പ്രിയങ്കരമായ വ്യക്തിഗത സമ്മാനം തിരിച്ചു വരികയാണ്. ഈ വര്ഷം ബാലണ്‍ ഡി ഓര്‍ അവാർഡ് നേടാൻ സാധ്യതയുള്ള അഞ്ചു താരങ്ങൾ ആരാണെന്നു നോക്കാം .

ലയണല്‍ മെസ്സി

പത്തുവര്‍ഷത്തിലധികം കാലമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ എത്താറുള്ള ലയണല്‍ മെസ്സിക്ക് ഇക്കുറി ജേതാവാകണമെങ്കില്‍ കോപ്പയില്‍ തിളങ്ങേണ്ടിവരും. ലാ ലീഗയില്‍ ടോപ് സ്‌കോററാണെങ്കിലും ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്മാരാക്കാനോ ചാമ്പ്യന്‍സ് ലീഗില്‍ മുന്നിലെത്തിക്കാനോ മെസ്സിക്ക് കഴിഞ്ഞില്ല.2021 ൽ മുൻനിര യൂറോപ്യൻ ലീഗുകളിൽ ഏറ്റവും പ്രൊഡക്ടിവ് ആയ താരമാണ് മെസ്സി. ഈ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ 11 അസിസ്റ്റുകൾ നേടി. പക്ഷെ തെന്റെ ഏഴാമത്തെ ബാലൺ ഡി ഓർ നേടണമെങ്കിൽ കോപ്പയിൽ മികച്ച പ്രകടനത്തോടെ കിരീടം നേടുക തന്നെ വേണം.

കെവിൻ ഡി ബ്രൂയിൻ

പരിക്ക് മൂലം സീസണിലെ ഒരു ഭാഗം നഷ്ടമായിട്ടും ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്നും ഒമ്പത് ഗോളുകൾ, പതിനഞ്ച് അസിസ്റ്റുകൾ എന്നിവ നേടി പ്രീമിയർ ലീഗ് & കാരാബാവോ കപ്പ് നേടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ പുറത്തായതും കിരീടം നഷ്ടപ്പെട്ടതിന്റെ ദുഃഖം യൂറോ കപ്പിലൂടെ അവസാനിപ്പിക്കാനാണ് ബെൽജിയൻ താരത്തിന്റെ ശ്രമം. അവസാന ആറു മത്സരങ്ങളിൽ നിന്നും ബെൽജിയത്തിനായി രണ്ടു ഗോളുകളും നാല് അസിസ്റ്റും നൽകി. ലോകത്തിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാളായി ഡി ബ്രൂയിൻ യൂറോ കപ്പിലെ താരമാവാൻ സാധ്യതയുള്ള കളിക്കാരൻ കൂടിയാണ്.

കിലിയന്‍ എംബാപ്പെ


യുവതാരം കിലിയന്‍ എംപാപ്പെ തീര്‍ച്ചയായും പുരസ്‌കാര പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുത്താവുന്ന കളിക്കാരനാണ്. ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞത് എംപാപ്പെയ്ക്ക് നേട്ടമാകും. ഫ്രാന്‍സിനെ യൂറോ കപ്പില്‍ ചാമ്പ്യന്മാരാക്കുക കൂടി ചെയ്താല്‍ എംപാപ്പെയുടെ സാധ്യത വര്‍ധിക്കുമെന്നുറപ്പാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരെയും ബയേണിനെതിരെയുമുള്ള പ്രകടനം മാത്രം മതിയാവും താരത്തിന്റെ പ്രതിഭ നിർണയിക്കാൻ. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ടോപ് സ്‌കോറർ ആയ എംബപ്പേ 43 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 10 അസിസ്റ്റുകൾ നേടിയിട്ടുണ്ട് ( ഫ്രഞ്ച് ലീഗ് 28 ഗോളുകൾ, നാല് അസിസ്റ്റുകൾ).

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ഏറ്റവും സാധ്യത കൽപ്പിക്കുനന് താരമാണ് റോബര്‍ഡ് ലെവന്‍ഡോസ്‌കി. ബയേണ്‍ മ്യൂണിക്കിനായി സ്ഥിരതയോടെയുള്ള പ്രകടനം നടത്തുന്ന ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കിക്ക് കഴിഞ്ഞ സീസണിലെ പുരസ്‌കാര ജേതാവാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഇത്തവണയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലെവന്‍ഡോസ്‌കി ആയിരിക്കുമെന്നുറപ്പാണ്. ഈ സീസണിൽ 35 മത്സരങ്ങളിൽ നിന്നും 41 ഗോളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.യുവേഫ നേഷൻസ് ലീഗ്, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എട്ട് മത്സരങ്ങളിൽ നിന്ന് പോളണ്ടിനായി അദ്ദേഹം 7 ഗോളുകൾ നേടിയിട്ടുണ്ട്. ബയേണിനൊപ്പം ബുണ്ടസ്ലിഗയും ക്ലബ് ലോകകപ്പും നേടി.

എന്‍ഗാളോ കാന്റെ

ബാലണ്‍ ഡി ഓറില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ് എന്‍ഗാളോ കാന്റെ. സീസണില്‍ ചെല്‍സിക്കായി കളംനിറഞ്ഞു കളിച്ച കാന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ ടീമിന്റെ പ്രധാന തേരാളിയാണ്. ഇതിനകം തന്നെ പല ഫുട്‌ബോള്‍ പണ്ഡിറ്റുമാരും കാന്റെയ്ക്ക് ബാലണ്‍ ഡി ഓറിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. യൂറോ കപ്പില്‍ ഫ്രാന്‍സ് ജേതാവായാല്‍ കാന്റെ ബാലണ്‍ ഡി ഓര്‍ ഏറെക്കുറെ ഉറപ്പിക്കും. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെയും ഫൈനലിന്റെയും രണ്ട് കാലുകളിലും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് കാന്റയായിരുന്നു. ഒരു ഡിഫെൻസിവ് മിഡ്ഫീൽഡർ ബാലണ്‍ ഡി ഓർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത് അപൂർവ്വമായാണ്. വേൾഡ് കപ്പിന് പുറമെ യൂറോപ്യൻ കിരീടവും നേടാനുള്ള ഒരുക്കത്തിലാണ് കാന്റെ.